ചന്ദ്രനും വ്യാജനോ?
ഭൂമിക്ക് സമീപം രണ്ടാമത്തെ ചന്ദ്രനെ കണ്ടെത്തി ശാസ്ത്രജ്ഞർ. FW13 2023 എന്ന് വിളിക്കപ്പെടുന്ന ഛിന്നഗ്രഹം “അർദ്ധ ചന്ദ്രൻ” അല്ലെങ്കിൽ “അർദ്ധ-ഉപഗ്രഹം” ആയി കണക്കാക്കപ്പെടുന്നു. ക്വാസി മൂൺ എന്നാണ് ശാസ്ത്രജ്ഞർ ഇതിനെ വിശേഷിപ്പിക്കുന്നത്. ഇത് യഥാർത്ഥ നക്ഷത്രമല്ലെന്നും വ്യാജ ചന്ദ്രനാണെന്നും ശാസ്ത്രജ്ഞർ പറയുന്നു. ഭൂമിയെ വലംവെയ്ക്കുന്ന ഈ ഛിന്നഗ്രഹം സൂര്യനോട് ചേർന്നാണ് നിൽക്കുന്നത്.
2023 എഫ്ഡബ്ല്യു 13 ആദ്യമായി മാർച്ചിൽ നിരീക്ഷിച്ചത് ഹവായിയിലെ അഗ്നിപർവ്വത പർവതമായ ഹലേകാലയ്ക്ക് മുകളിൽ സ്ഥിതി ചെയ്യുന്ന പാൻ-സ്റ്റാർസ് ഒബ്സർവേറ്ററിയാണ്. ഛിന്നഗ്രഹത്തിന്റെ അസ്തിത്വം പിന്നീട് ഹവായിയിലെ കാനഡ-ഫ്രാൻസ്-ഹവായ് ദൂരദർശിനിയും അരിസോണയിലെ രണ്ട് നിരീക്ഷണശാലകളും സ്ഥിരീകരിച്ചു.
ഏപ്രിൽ 1 ന് ഇന്റർനാഷണൽ അസ്ട്രോണമിക്കൽ യൂണിയനിലെ മൈനർ പ്ലാനറ്റ് സെന്റർ ഔദ്യോഗികമായി ലിസ്റ്റ് ചെയ്തു. ഇതിന് 50 അടി (15 മീറ്റർ) വ്യാസമുള്ളതായി കണക്കാക്കപ്പെടുന്നു – പാർക്ക് ചെയ്ത മൂന്ന് വലിയ എസ്യുവികൾക്ക് ഏകദേശം തുല്യമാണ്. ലൈവ് സയൻസ് റിപ്പോർട്ട് അനുസരിച്ച്, ബിസി 100 മുതൽ അർദ്ധ ചന്ദ്രൻ ഭൂമിയെ വലം വെച്ചുവരുന്നു. കുറഞ്ഞത് 1,500 വർഷമെങ്കിലും ഈ സഞ്ചാരം തുടരും. ഈ അർദ്ധ-ഉപഗ്രഹം ഗ്രഹത്തോട് താരതമ്യേന അടുത്താണെങ്കിലും ഭൂമിയുമായി കൂട്ടിയിടിക്കില്ല എന്നത് ശ്രദ്ധേയമാണ്.
2023 FW 13 ഭൂമിയുടെ ഒരേയൊരു അർദ്ധ-സഹചാരിയല്ല. Kamo’oalewa എന്നറിയപ്പെടുന്ന മറ്റൊരു അർദ്ധ-ഉപഗ്രഹം 2016-ൽ കണ്ടെത്തിയിരുന്നു.