പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യം വിളിച്ചോതി ദുബായിൽ നിർമിച്ചിരിക്കുന്ന നീലത്തിമിംഗലം ശ്രദ്ധ നേടുന്നു. 8,000 പ്ലാസ്റ്റിക് കുപ്പികളും 1,000 പ്ലാസ്റ്റിക് ബാഗുകളും ഉപയോഗിച്ചാണ് ഭീമൻ തിമിംഗലത്തെ നിർമ്മിച്ചിരിക്കുന്നത്. പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇത് നിർമ്മിച്ചിരിക്കുന്നത്.

ദുബായിലെ ഏക ഇൻഡോർ ട്രോപ്പിക്കൽ ഫോറസ്റ്റിലാണ് പ്ലാസ്റ്റിക് കുപ്പികളും ബാഗുകളും ഉപയോഗിച്ച് നിർമ്മിച്ച 18 മീറ്റർ നീളമുളള നീലത്തിമിംഗലം ഉളളത്. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നീലത്തിമിംഗലത്തിന്റെ ഔദ്യോഗിക അനാച്ഛാദനം ജൂൺ 5ന് നടക്കും.  ഇത് ജൂൺ 30 വരെ പൊതുജനങ്ങൾക്ക് സൗജന്യമായി തുറന്നുകൊടുക്കും. സുസ്ഥിരമായ പ്രവർത്തനങ്ങളുടെയും മാലിന്യങ്ങൾ കുറയ്ക്കുന്നതിന്റെയും അടിയന്തിര ആവശ്യകതയെ ഉയർത്തിക്കാട്ടുന്ന ശക്തമായ സന്ദേശം ഇതിലൂടെ നൽകാനാണ് ഉദ്ദേശിക്കുന്നത്. പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള അവബോധം വളർത്താൻ ലക്ഷ്യമിട്ടുള്ള ലൈഫ്-സൈസ് ശിൽപം നിർമ്മിക്കാൻ 800 മണിക്കൂറിലധികം സമയമെടുത്തു.

വേൾഡ് വൈൽഡ് ലൈഫ് ഫണ്ടിന്റെ കണക്കനുസരിച്ച് പ്ലാസ്റ്റിക് മലിനീകരണമാണ് സമുദ്ര ജീവികളെ വലിയ തോതിൽ ബാധിക്കുന്നത്. “പ്ലാസ്റ്റിക് മാലിന്യങ്ങൾ സമുദ്രത്തിന്റെ എല്ലാ കോണുകളും മലിനമാക്കുന്നു, സമുദ്രത്തിലെ വന്യജീവികളെ അപായപ്പെടുത്തുന്നു, മാത്രമല്ല നാം കഴിക്കുന്ന സമുദ്രവിഭവങ്ങളിൽ പോലും എത്തിച്ചേരുന്നു. നമ്മുടെ പ്രാദേശിക ബീച്ചുകൾ മുതൽ വിദൂര ഉഷ്ണമേഖലാ ദ്വീപുകളും ധ്രുവപ്രദേശങ്ങളും വരെ പടർന്ന പ്ലാസ്റ്റിക് നമ്മുടെ സമുദ്രങ്ങളെ ശ്വാസം മുട്ടിക്കുകയും വന്യജീവികളെ കൊല്ലുകയും ചെയ്യുന്നു,” WWF അതിന്റെ വെബ്‌സൈറ്റിൽ കുറിച്ചു.
സമുദ്രത്തിലെ പ്ലാസ്റ്റിക് മലിനീകരണം രണ്ട് തരത്തിൽ സമുദ്രജീവികളെ ദോഷകരമായി ബാധിക്കുന്നു: വിഴുങ്ങലിലൂടെയും കുരുക്കിലൂടെയും. നിലവിൽ 11 ദശലക്ഷം മെട്രിക് ടൺ പ്ലാസ്റ്റിക്കാണ് ഓരോ വർഷവും സമുദ്രത്തിലേക്ക് ഒഴുകുന്നത്. ആഗോളതലത്തിൽ, തിമിംഗലങ്ങൾ ഉൾപ്പെടെ 240-ലധികം വന്യജീവികൾ പ്ലാസ്റ്റിക് വിഴുങ്ങിയതായി അറിയപ്പെടുന്നു, ഇത് ആന്തരിക പരിക്കുകൾക്കും മരണത്തിനും ഇടയാക്കും. 2050 ആകുമ്പോഴേക്കും കടലിൽ മത്സ്യത്തേക്കാൾ കൂടുതൽ പ്ലാസ്റ്റിക് ഉണ്ടാകുമെന്നും  ഭയാനകമായ ഒരു പ്രവചനമുണ്ട്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version