അത്തരത്തിലുള്ള 5 അഗ്രിടെക് സ്റ്റാർട്ടപ്പുകളെയാണ് ചാനൽ ഐ ആം ഇന്ന് പരിചയപ്പെടുത്തുന്നത്.
1.അഗ്രോസ്റ്റാർ
Shardul Sheth, Sitanshu Sheth ( ശാർദുൽ ഷെത്ത്, സിതാൻഷു ഷെത്ത്) എന്നിവർ 2013-ൽ സ്ഥാപിച്ച അഗ്രോസ്റ്റാർ (AgroStar), പൂനെ ആസ്ഥാനമായുള്ള ഒരു സ്റ്റാർട്ടപ്പാണ്. അത് കർഷകർക്ക് കാർഷിക ഉൽപ്പന്നങ്ങൾ വാങ്ങുന്നതിനുള്ള ഒരു ഓൺലൈൻ വിപണിയായി പ്രവർത്തിക്കുന്നു. വിളകൾ കൈകാര്യം ചെയ്യുന്നതിനും, വിളവ് വർദ്ധിപ്പിക്കുന്നതിനുമുള്ള വിദഗ്ധ മാർഗനിർദ്ദേശങ്ങൾ നൽകി, ഈ സ്റ്റാർട്ടപ്പ് കർഷകരെ സഹായിക്കുന്നു. രാജസ്ഥാൻ, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിലെ അഞ്ച് ദശലക്ഷത്തിലധികം കർഷകർക്കാണ് അഗ്രോസ്റ്റാർ സേവനം നൽകുന്നത്.
2. DeHaat
2012-ൽ അമരേന്ദ്ര സിംഗ്, ശ്യാം സുന്ദർ, ആദർശ് ശ്രീവാസ്തവ്, ശശാങ്ക് കുമാർ എന്നിവർ ചേർന്ന് സ്ഥാപിച്ച ഡീഹാറ്റ്, സാങ്കേതികവിദ്യ ഉപയോഗിച്ച് വിളവ് വർദ്ധിപ്പിക്കാൻ കർഷകരെ സഹായിക്കുന്ന സ്റ്റാർട്ടപ്പാണ്. ഒരൊറ്റ പ്ലാറ്റ്ഫോമിൽ വിത്ത് മുതൽ വിപണി വരെയുള്ള കാർഷിക ആവശ്യങ്ങൾ നിറവേറ്റുകയാണ് ഡീഹാറ്റ്.
3. ക്രോപ്പ്ഇൻ
ആഗോളതലത്തിലുള്ള അഗ്രി-ബിസിനസ്സുകൾക്ക് സോഫ്റ്റ് വെയർ ആസ് എ സർവ്വീസ് സൊല്യൂഷനുകൾ നൽകുന്ന അഗ്രിടെക് സ്റ്റാർട്ടപ്പാണ് ക്രോപ്പ്ഇൻ. കൃഷ്ണ കുമാർ, കുനാൽ പ്രസാദ്, രൂപേഷ് ഗോയൽ എന്നിവർ ചേർന്ന് 2010ലാണ് ക്രോപ്പ്ഇൻ സ്ഥാപിച്ചത്. 16 ദശലക്ഷത്തിലധികം ഏക്കർ കൃഷിയിടങ്ങളുടെ ഡിജിറ്റൽവൽക്കരണത്തിനും, ഏഴ് ദശലക്ഷത്തോളം കർഷകരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനും ക്രോപിൻ സഹായിക്കുന്നു. ലോകമെമ്പാടുമുള്ള 250-ലധികം കമ്പനികളുമായി ഇവർ സഹകരിച്ചു പ്രവർത്തിക്കുന്നു.
4. ഫസൽ
ശൈലേന്ദ്ര തിവാരി, ആനന്ദ വർമ്മ എന്നിവർ ചേർന്ന് 2018-ൽ സ്ഥാപിച്ച ഫസൽ, ഒരു സോഫ്റ്റ് വെയർ ആസ് എ സർവ്വീസ് പ്ലാറ്റ്‌ഫോമാണ്. കർഷകർക്ക് അവരുടെ മാതൃഭാഷകളിൽ കൃഷി സംബന്ധമായ അറിവുകൾ എത്തിക്കുന്നതിന് സ്റ്റാർട്ടപ്പ് സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നു. കർഷകർക്ക് അവരുടെ കാർഷിക പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാനും, പരിശോധിക്കാനും, വിശകലനം ചെയ്യാനുമുള്ള ആപ്ലിക്കേഷനും ഫസൽ വികസിപ്പിച്ചിട്ടുണ്ട്.
5. IntelloLabs
AI ടൂളുകളും, ഇമേജ് അനലിറ്റിക്സും ഉപയോഗിച്ച് പഴങ്ങളുടെയും പച്ചക്കറികളുടെയും ഗുണനിലവാരം വിലയിരുത്താൻ സഹായിക്കുന്ന സ്റ്റാർട്ടപ്പാണ് IntelloLabs. ചില്ലറ വ്യാപാരികളെയും കർഷകരെയും കയറ്റുമതിക്കാരെയും ഈ ടെക്നോളജി ഏറെ സഹായിക്കും. മിലൻ ശർമ്മ, ഹിമാനി ഷാ, നിശാന്ത് മിശ്ര, ദേവേന്ദ്ര ചാന്ദാനി എന്നിവർ ചേർന്ന് 2016-ൽ സ്ഥാപിച്ചതാണ് ഈ സ്റ്റാർട്ടപ്പ്. ഒരു പഴമോ പച്ചക്കറിയോ പഴുത്തതാണോ, കഴിക്കാൻ തയ്യാറാണോ, പാഴാകുമോ എന്നിങ്ങനെ മൊത്തത്തിലുള്ള അപ്‌ഡേറ്റ്, IntelloLabs നൽകുന്നു.