പ്രകൃതി സൗഹാർദ്ദ ഉല്പന്നങ്ങൾ വിപണിയിലെത്തിക്കുന്ന iraaloom ഫൗണ്ടറായ ഹർഷയും Zewa eco systems ഫൗണ്ടർ നിഖിൽ ദേവ് മുളക്കലും തങ്ങളുടെ വിവാഹത്തിലും പ്രകൃതി സ്നേഹം കൈവിട്ടില്ല. പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുക എന്ന ആശയമാണ് iraaloom മുന്നോട്ട് വെയ്ക്കുന്നത്. വേസ്റ്റിൽ നിന്ന് മൂല്യ വർധിത ഉൽപ്പന്നങ്ങൾ നിർമ്മിച്ച് വിപണിയിൽ എത്തിക്കുകയാണ് Zewa eco systems ചെയ്യുന്നത്.
ജീവിതത്തിലും രണ്ടു സംരംഭകരും ഒന്നിക്കുമ്പോൾ ആളുകളിലേക്ക് പ്രകൃതി സംരംക്ഷണത്തിന്റെ സന്ദേശം എത്തിച്ചുകൊണ്ട് മറ്റൊരു മാതൃകയാണ് നൽകിയത്.
zero waste, reduce,reuse,recycle എന്നിവയെക്കുറിച്ച് കൂടുതൽ അവബോധം സൃഷ്ടിക്കാനാണ് Green protocol മാതൃകയി ൽ വിവാഹം നടത്തിയത്. വിവാഹ ക്ഷണപത്രങ്ങൾ തയ്യാ റാക്കിയത് ആലപ്പുഴയിലെ EICHHOTECH എന്ന വിദ്യാർത്ഥി സംരംഭമാണ്. കുളവാഴയി ൽ നി ന്നും മൂല്യ വർധിതഉത്പന്നങ്ങൾ നിർമിക്കുന്ന സംരം ഭമാണ് ഇത്. കുളവാഴ ഉപയോഗിച്ച് നിർമിച്ച ഹാൻഡ് മെയ്ഡ് പേപ്പറിലാണ് കത്തുകൾ തയ്യാറാക്കിയത്.
വിവാഹാലങ്കാരത്തിനുപയോഗിച്ചത് ഈറ്റ, മുള , കൈതോല ഇവ കൊണ്ട് നിർമിച്ച പലതരം ഉൽപ്പന്നങ്ങളാണ്. കോട്ടപ്പുറതുള്ള കിഡ്സ് എന്ന എൻജിഒ ആണ് വിവാഹവേദി അലങ്കരിക്കാ നുപയോഗിച്ച കൈതോലപായകളും കൊട്ടകളും തയ്യാറാക്കിയത്. ആദിവാസി ജനതയുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന സ്ഥാപനമായ ഫോറസ്റ്റ് പോസ്റ്റ് എന്ന തൃശൂരിലെ സംരഭമാണ് അലങ്കാരങ്ങൾക്കായ് ഉപയോഗി ച്ച കരകൗശല മുറങ്ങൾ നിർമിച്ചത്.
അങ്കമാലി ആസ്ഥാനമായുള്ള തൂശൻ എന്ന സ്ഥാപനമാ ണ് തവിട് പ്ലേറ്റുകൾ നിർമിച്ച് നൽകിയത്. സ്ത്രീ സംരംഭമായ പാം പെറ്റൽസ്, ഇക്കോ വെ യർ ആണ് പാള കൊണ്ട് നിർമിച്ച ഐസ്ക്രീം കപ്പുകളും മറ്റും നൽകിയത്. ബാലരാമപുരം മുണ്ടുകളും, കുത്താമ്പുളളി സാരികളും വിവാഹത്തിന്റെ ഭാഗമായി. റിസപ്ഷൻ വസ്ത്രങ്ങളായി ടെക്സ്റ്റൈൽ വേസ്റ്റ് ഉപയോഗിച്ചുള്ള , പാച് വസ്ത്രങ്ങളാണ് വധൂവരന്മാ ർ ഉപയോഗിച്ചത്. പഴയ വസ്തങ്ങളെ പുനരുപയോഗം ചെയ്യുക, വസ്ത്രമാലിന്യത്തിൽ നിന്നും ഉൽപ്പന്നങ്ങൾ നിർമിക്കുക എന്ന ആശയമാണ് മുന്നോട്ട് വെച്ചത്. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹന്നാ എന്ന കലാകാരിയാണ് ഹർഷക്കായി വസ്ത്രങ്ങൾ നിർമിച്ചത്. നിഖിലിന്റെ വസ്ത്രങ്ങൾ നിർമിച്ചത് കൊച്ചി വൈറ്റിലയിലുളള ബൈഹാൻഡ് എന്ന സ്ഥാപനമാണ്.
തീമിന് യോജിക്കുന്ന ആഭരണങ്ങൾ മുളയിൽ നിർമിച്ചത് വയനാടുളള ഷാനി എന്ന കലാകാരനാണ്. ടിഷ്യു പേപ്പർ, പേപ്പർ കപ്പ് അടക്കം മാറ്റി നിർത്തി പൂർണമായും ഹരിത ചട്ട പ്രകാരമാണ് വിരുന്ന് സൽക്കാരം ഒരുക്കിയത്. ഫാത്തിമ ഫെബിൻ എന്ന യുവസംരംഭക നേതൃത്വം നൽകുന്ന ഫെബിനോര ഇവന്റ് മാനേജ്മെന്റ് കമ്പനിയാണ് വിവാഹത്തിന് ചുക്കാൻ പിടിച്ചത്.