2023ലെ ആഗോള വളര്‍ച്ച സംബന്ധിച്ച നിഗമനം ലോകബാങ്ക് ഉയര്‍ത്തിയപ്പോൾ ഇന്ത്യയുടെ വളര്‍ച്ച സംബന്ധിച്ച നിഗമനം താഴ്ത്തി കാണിക്കുന്നു. ഉയർന്ന പണപ്പെരുപ്പവും വർദ്ധിച്ചുവരുന്ന വായ്പാ ചെലവുകളും മൂലം സ്വകാര്യ ഉപഭോഗം പരിമിതപ്പെടുന്നുവെന്നതാണ് ഇന്ത്യയുടെ വളര്‍ച്ചാ നിഗമനം കുറയ്ക്കുന്നതിന് കാരണമായി ലോകബാങ്ക് ചൂണ്ടിക്കാണിക്കുന്നത്.

2023-24 സാമ്പത്തിക വർഷത്തെ ഇന്ത്യയുടെ വളർച്ച സംബന്ധിച്ച വീക്ഷണം 6.3 ശതമാനമായി താഴ്ത്തി, ജനുവരിയിലെ നിഗമനത്തില്‍ നിന്ന് 0.3 ശതമാനം പോയിന്റാണ് കുറച്ചിട്ടുള്ളത്.

യുഎസും മറ്റ് പ്രധാന സമ്പദ്‌വ്യവസ്ഥകളും ജനുവരിയിലെ നിഗമനത്തില്‍ വിലയിരുത്തിയുന്നതിനേക്കാള്‍ മെച്ചപ്പെട്ട പ്രതിരോധ ശേഷി പ്രകടമാക്കുന്നുവെന്ന് ലോകബാങ്ക് വിലയിരുത്തുന്നു. യു എസ്സിൽ ട്രഷറി വരെ അടച്ചിടേണ്ടി വന്ന സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടി വന്ന സമയത്താണീ പോസിറ്റീവ് വിലയിരുത്തൽ.

ഏറ്റവും പുതിയ ഗ്ലോബൽ ഇക്കണോമിക് പ്രോസ്പെക്ട്സ് റിപ്പോർട്ട് അനുസരിച്ച് 2023 ൽ ആഗോള വളർച്ച 2.1% ആയി കുറയാൻ സാധ്യതയുണ്ടെന്നാണ് ലോകബാങ്ക് കണക്കാക്കുന്നത്. ഈ നിരക്ക് കുറയുകയാണെങ്കിലും ജനുവരിയിലെ നിഗമനത്തില്‍ കണക്കാക്കിയ 1.7% വളര്‍ച്ചയേക്കാള്‍ ഉയര്‍ന്നതാണിത്. 2022ല്‍ 3.1% ആഗോള വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരുന്നത്.

2025ഓടെ ആഗോള വളർച്ച 3.0% ആയി തിരിച്ചെത്തുമെന്നാണ് ലോകബാങ്ക് കണക്കാക്കുന്നത്. ആഗോള ജിഡിപി മാന്ദ്യത്തിന് സമീപത്തിലേക്ക് നീങ്ങുകയാണെന്ന് ജനുവരിയിൽ ലോകബാങ്ക് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ പിനീട് വിപണിയിലെ ഉണർവ് ആഗോള വളർച്ച ഉയർത്തി.

ലോകം വളരുമ്പോഴും ഇന്ത്യയുടെ പ്രവചനം വെട്ടിക്കുറച്ചതിന് ചില കാരണങ്ങൾ ലോക ബാങ്ക് മുന്നോട്ട് വെയ്ക്കുന്നുണ്ട്. ഉയർന്ന പണപ്പെരുപ്പത്തിന്റെ അടിസ്ഥാനത്തിൽ ഉപഭോഗത്തിലുണ്ടാകുന്ന മാന്ദ്യം, സർക്കാറിന്റെ ചെലവ് ചുരുക്കുൽ, വർധിച്ച് വരുന്ന കടമെടുപ്പ് ചെലവുകൾ എന്നിവയാണ് ലോക ബാങ്ക് മുന്നോട്ട് വെയ്ക്കുന്ന കാരണങ്ങൾ.  

 പണപ്പെരുപ്പം ഉപഭോഗം കുറയ്ക്കും

ഇന്ത്യയുടെ വളർച്ച 6.3 ശതമാനമായി കുറയുമെന്നതിന് ലോക ബാങ്ക് മുന്നോട്ട് വെയ്ക്കുന്ന പ്രധാന കാരണങ്ങളിലൊന്ന് ഉയർന്ന പണപ്പെരുപ്പമാണ്. ഇത് സ്വകാര്യ ഉപഭോഗം കുറയ്ക്കുമെന്നും വളർച്ച കുറയുമെന്നാണ് നിരീക്ഷണം. ഉയർന്ന പണപ്പെരുപ്പത്തിന് അനുസരിച്ച് ഉയർന്ന പലിശനിരക്കിലേക്ക് രാജ്യം കടക്കും. പലിശ നിരക്ക് ഉയരുമ്പോൾ രാജ്യത്തെ കോർപ്പറേറ്റുകളും വ്യക്തികളും വായ്പകളെടുക്കുന്നത് കുറയും.

ഇത് വളർച്ചയെ നേരിട്ട് ബാധിക്കുന്നു.  ലോക ബാങ്കിന്റെ നിരീക്ഷണം വരുമ്പോൾ ഇന്ത്യയിലെ ഉപഭോക്തൃ സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 2023 ഏപ്രിലിൽ 4.7 ശതമാനമായി കുത്തനെ ഇടിഞ്ഞിട്ടുണ്ട്. ഇത് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ സഹിഷ്ണുത പരിധിയായ 6 ശതമാനത്തിന് താഴെയാണ്. പണപ്പെരുപ്പം കുറഞ്ഞു വരുന്നതിനാൽ ഈ വർഷം അവസാനത്തോടെ ആർബിഐ പലിശ നിരക്ക് കുറയ്ക്കാൻ തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് വളർച്ചയ്ക്ക് സഹായകമാണ്.

 സർക്കാറിന്റെ ചെലവ് ചുരുക്കൽ

 ഇന്ത്യയുടെ ജിഡിപി പ്രവചനം വെട്ടിക്കുറയ്ക്കാനുള്ള മറ്റൊരു കാരണമായി ചൂണ്ടിക്കാട്ടുന്നത് സാമ്പത്തിക ഏകീകരണമാണ്. ധനകമ്മി കുറയ്ക്കുന്നതിനുള്ള സർക്കാറിനന്റെ ഇടപെടലുകൾ വളർച്ചയെ ഇടിക്കുമെന്നാണ് ലോക ബാങ്ക് നിരീക്ഷണം. കേന്ദ്ര ബജറ്റ് നിലവിൽ ധനകമ്മിയിലാണ്. സർക്കാരിന്റെ ചെലവ് അതിന്റെ വരുമാനത്തേക്കാൾ കൂടുതലാണെന്നർഥം.   ധനക്കമ്മി കുറയ്ക്കാൻ സർക്കാർ ചെലവ് ചുരുക്കുന്നതാണ് പ്രതിസന്ധിയെന്ന് ലോക ബാങ്ക് പറയുന്നു. വളരെ വലിയ തുക ചെലവഴിക്കുന്ന സർക്കാർ ചെലവ് ചുരുക്കിയാൽ അത് വളർച്ചയും അതുവഴി ജിഡിപി സംഖ്യയും ബാധിക്കും

വർധിക്കുന്ന കടമെടുപ്പ് ചെലവ്

കേന്ദ്ര ബജറ്റിൽ 2023-24 സാമ്പത്തിക വർഷത്തിൽ സർക്കാറിന്റെ മൊത്ത വിപണി കടമെടുപ്പ് 15.43 ലക്ഷം കോടി രൂപയായിരിക്കും. പലിശ നിരക്കുകൾ വർധിച്ചതിനാൽ, സർക്കാരിന്റെ കടമെടുപ്പ് ചെലവുകളും വർധിക്കും. ഇത് ധനകമ്മി ഉയർത്തുമെന്ന ആശങ്കകളുള്ളതിനാൽ ചെലവ് ചുരുക്കുന്നതിലേക്ക് എത്തിക്കും. 2023 മാർച്ചിൽ അവസാനിച്ച കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ ഇന്ത്യയുടെ ധനക്കമ്മി 6.4 ശതമാനമായിരുന്നു. ഇത് സർക്കാർ നിശ്ചയിച്ച ലക്ഷ്യം കൈവരിക്കുകയും മുൻവർഷത്തേക്കാൾ കുറയുകയും ചെയ്തു.

ഇന്ത്യ പിടിച്ചു നിൽക്കുന്നെന്നു ലോകബാങ്ക്

ഇന്ത്യയെ സംബന്ധിച്ചിടത്തോളം, 2022 ന്റെ രണ്ടാം പകുതിയിലെ സങ്കോചത്തിന് ശേഷം മാനുഫാക്ചറിംഗ് മേഖല 2023ല്‍ വീണ്ടെടുത്തുവെന്നും സർക്കാർ മൂലധനച്ചെലവ് വർധിപ്പിച്ചതിനാൽ നിക്ഷേപ വളർച്ച ഉജ്ജ്വലമായി തുടരുന്നുവെന്നും ലോക ബാങ്ക് അഭിപ്രായപ്പെട്ടിട്ടുണ്ട്.

കോർപ്പറേറ്റ് ലാഭം വർധിക്കുന്നത് സ്വകാര്യ നിക്ഷേപവും വർധിപ്പിക്കാൻ സാധ്യതയുണ്ട്. 2023 ന്റെ ആദ്യ പാദത്തിൽ തൊഴിലില്ലായ്മ 6.8 ശതമാനമായി കുറഞ്ഞു. ഇത് കോവിഡ് മഹാമാരി ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണ്.

റിപ്പോ നിരക്ക് നിലനിർത്തി RBI  

കഴിഞ്ഞ ദിവസം വിപണികളിൽ പ്രതീക്ഷ നൽകി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോ നിരക്ക് 6.5 ശതമാനമായി നിലനിര്‍ത്തി. ചില്ലറ പണപ്പെരുപ്പം കുറഞ്ഞ ഈ സാഹചര്യത്തിലാണ് റിപ്പോ നിരക്ക് നിലനിര്‍ത്താന്‍ കേന്ദ്ര ബാങ്ക് തയ്യാറായത്.

 ജിഡിപി വളര്‍ച്ച 6.5 ശതമാനമാകുമെന്നാണ് ആര്‍ബിഐ കണക്കുകൂട്ടുന്നത്. ആദ്യ പാദത്തില്‍ 8 ശതമാനവും രണ്ടാംപാദത്തില്‍ 6.5 ശതമാനവും മൂന്നാംപാദത്തില്‍ 6 ശതമാനവും നാലാംപാദത്തില്‍ 5.7 ശതമാനവും ജിഡിപി വളര്‍ച്ച പ്രതീക്ഷിക്കുന്നു. ആഭ്യന്തര ഡിമാന്റാണ് ജിഡിപി ഉയര്‍ത്തുക എന്നാണ് RBI.യുടെ കണക്കുകൂട്ടൽ.

The World Bank has revised its global growth forecast for 2023, but unfortunately, India’s growth forecast has been downgraded. According to the World Bank, India’s lower growth projection can be attributed to the constraints on private consumption caused by high inflation and increasing borrowing costs.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version