ഒടുവിൽ പ്ലാസ്റ്റിക്കിനെതിരെ ലോകം ഒത്തു ചേർന്നിരിക്കുന്നു. ഏതൊക്കെ നിയന്ത്രങ്ങളിൽ പരസ്പരം ധാരണയുണ്ടാകുമെന്നു കണ്ടറിയണം. എന്നാലും ഈ നീക്കം നല്ലതിന് തന്നെയാണ്. നല്ലൊരു മാറ്റത്തിന്റെ തുടക്കം തന്നെയാണ്.
2015ലെ അന്താരാഷ്ട്ര കാലാവസ്ഥാ ഉടമ്പടിക്ക് ശേഷമുള്ള പ്രധാനപ്പെട്ട ഹരിത ഇടപാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന പ്ലാസ്റ്റിക് നിയന്ത്രിക്കുന്നതിനുള്ള നിയമപരമായ ഉടമ്പടിയിലേ ക്കുള്ള ആദ്യ ധാരണ പാരീസിൽ നടന്ന 180 രാജ്യങ്ങളുടെ സമ്മേളനം സ്വീകരിച്ചു.
സിവിൽ ഗ്രൂപ്പുകൾ, മാലിന്യം ശേഖരിക്കുന്നവർ, ശാസ്ത്രജ്ഞരുടെ കൂട്ടായ്മ എന്നിവയുൾപ്പെടെ നിരവധി ഗ്രൂപ്പുകൾ പങ്കെടുത്തു.
ലോകം ഓരോ വർഷവും ഏകദേശം 40 കോടി ടൺ പ്ലാസ്റ്റിക് ഉത്പാദിപ്പിക്കുന്നു. പ്രതിവർഷം1.4 കോടി ടൺ സമുദ്രത്തിലേക്ക് തള്ളുന്നു. പ്രശ്നത്തിന് യോജിച്ച ആഗോള പരിഹാരം ആവശ്യമാണെന്ന തിരിച്ചറിവ് വർദ്ധിച്ചുവരികയാണ്. ചരിത്രപരമായി പ്ലാസ്റ്റിക്കിനെ പാരിസ്ഥിതിക മാലിന്യ പ്രശ്നമായി വീക്ഷിക്കുമ്പോൾ മറുവശത്ത് ഫോസിൽ-ഇന്ധനത്തിൽ നിന്ന് ഉരുത്തിരിഞ്ഞ രാസസമ്പുഷ്ടവുമായ ഉൽപ്പന്നങ്ങൾ ഒഴിവാക്കാതിരിക്കാൻ ശ്രമങ്ങൾ ശക്തമാണ്. പ്ലാസ്റ്റിക്കിന്റെ ഉൽപ്പാദനം വായു മലിനീകരണം വഷളാക്കുന്നു. മാലിന്യങ്ങൾ വെള്ളപ്പൊക്കം വർദ്ധിപ്പിക്കുകയും വന്യജീവികളെ പട്ടിണിയിലാക്കുകയും ചെയ്യുന്നു. വായുവിലും കുടിവെള്ളത്തിലും മനുഷ്യ രക്തത്തിലും പ്ലാസ്റ്റിക് കണങ്ങൾ കാണപ്പെടുന്നു.
മൈക്രോ പ്ലാസ്റ്റിക് മലിനീകരണം നിയന്ത്രിക്കുക, പ്ലാസ്റ്റിക്കിലെ ചുട്ടു പഴുപ്പിച്ച അപകടകരമായ രാസവസ്തുക്കൾ നിയന്ത്രിക്കുക, പ്ലാസ്റ്റിക് ഉപേക്ഷിക്കാൻ സാമ്പത്തിക സംവിധാനം സൃഷ്ടിക്കുക, പ്ലാസ്റ്റിക് രാസവസ്തുക്കളും മാലിന്യങ്ങളും ആനുപാതികമായി തുറന്നു കാട്ടുവരുടെ അവകാശങ്ങൾ സംരക്ഷിക്കുക തുടങ്ങിയ പദ്ധതികൾക്കായി ചർച്ചകൾ ഉപയോഗിച്ചു.
പ്ലാസ്റ്റിക് മലിനീകരണം തടയുന്നതിനും ഉൽപ്പാദനം തടയുന്നതിനും നടപടിയെടുക്കണമെന്ന് രാജ്യങ്ങൾ ആവശ്യപ്പെട്ടു. മാർഷൽ ദ്വീപുകൾ പോലുള്ള സ്ഥലങ്ങളിലേക്ക് പ്ലാസ്റ്റിക് കൊണ്ടുവരുന്നത് പ്രതിസന്ധിയാണ്. പ്ലാസ്റ്റിക് മാലിന്യങ്ങൾ വേണ്ടത്ര കൈകാര്യം ചെയ്യാൻ കഴിയാത്തതിനാൽ ദ്വീപുകളിലെ ഉയരമുള്ള കൊടു മുടികളിൽ വരെ മാലിന്യക്കൂമ്പാരങ്ങൾ ഉണ്ട്. 180 ൽ 94 രാജ്യങ്ങൾ ദോഷകരമായ പോളിമറുകൾ രാസ വസ്തുക്കൾ, പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ നിരോധിക്കുകയോ ഘട്ടം ഘട്ടമായി നിർത്തുകയോ ചെയ്യാമെന്ന് സമ്മതിച്ചു.
അമേരിക്കൻ Chemistry Council, പ്ലാസ്റ്റിക് യൂറോപ്പ് എന്നിവയുൾപ്പെടെയുള്ള വ്യവസായ ഗ്രൂപ്പുകളുടെ ലോബിയിംഗ് സ്വാധീനത്തെക്കുറിച്ച് സിവിൽ സമൂഹവും അവകാശ ഗ്രൂപ്പു കളും ആശങ്കകൾ സമ്മേളനത്തിൽ ഉന്നയിച്ചു. Chemica Recycling നെ കുറിച്ച് ആശങ്കാകുലരാണ് പലരും. പ്ലാസ്റ്റിക്കുകളെ ഇന്ധനമാക്കി മാറ്റാൻ ഇത് പലപ്പോഴും ഉപയോഗിക്കുന്നു . അത് അപകടകരമാണ്. കെനിയയിൽ അടുത്ത റൗണ്ട് ചർച്ചകൾ ഈ വർഷം ഷെഡ്യൂൾ ചെയ്തിരിക്കുന്നു.അന്തിമ ഉടമ്പടി 2024 അവസാനത്തോടെ ആസൂത്രണം ചെയ്യും. പാരീസ് സമ്മേളനത്തിൽ 180 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കടുത്തു2025-ഓടെ പ്ലാസ്റ്റിക് മലിനീകരണം കൈകാര്യം ചെയ്യുന്നതിനുള്ള ആഗോള ഉടമ്പടിക്ക് വഴിയൊരുക്കും എന്നാണ് സമ്മേളനത്തിന്റെ ധാരണ.
In Paris, representatives from 180 countries came together for a historic meeting, marking a significant step towards a global legal framework to address the issue of plastic pollution. This groundbreaking agreement, often hailed as the most crucial environmental milestone since the 2015 international climate accord, involved a wide range of participants, including civil society organizations, waste collectors, and esteemed scientists.