സംഗീത പ്രേമികൾക്കായി ജിയോ സാവൻ  പ്രൊ സബ്‌സ്‌ക്രിപ്ഷൻ ബണ്ടിൽഡ് പ്രീപെയ്ഡ് പ്ലാനുകൾ മൊബൈൽ കണക്റ്റിവിറ്റിയ്ക്കും മ്യൂസിക്കിനുമായി ഒറ്റ പ്ലാൻ തിരഞ്ഞെടുക്കാം; ജിയോ സാവൻ പ്ലാനുകൾ  269 രൂപ മുതൽ

ജിയോ വരിക്കാർക്കായി ജിയോ സാവൻ പ്രൊ സബ്‌സ്‌ക്രിപ്ഷൻ ബണ്ടിൽഡ് പ്രീപെയ്ഡ് പ്ലാനുകൾ അവതരിപ്പിച്ചു. 269 രൂപ മുതൽ 28 ദിവസത്തെ വാലിഡിറ്റിയോട് കൂടി പ്ലാനുകൾ ലഭ്യമാണ്. ഈ പ്ലാനിൽ ദിവസവും 1.5 ജിബി ഡാറ്റയും, അൺലിമിറ്റഡ് കോളുകളും എസ് എം എസും ലഭിക്കും. കൂടാതെ  99 രൂപയുടെ ജിയോ സാവൻ  പ്രൊ സബ്‌സ്‌ക്രിപ്ഷൻ പ്ലാൻ സൗജന്യമായി ലഭ്യമാകും.

പുതിയ പ്ലാൻ എടുക്കുന്നവർക്ക് പാട്ട് കേൾക്കാൻ ഇനി പ്രത്യേക പ്ലാനിന്റെ ആവശ്യമില്ല. കണക്റ്റിവിറ്റിയും മ്യൂസിക് സബ്‌സ്‌ക്രിപ്‌ഷനുകളും ഈ പ്ലാനുകളിൽ ഒരുമിച്ച് ലഭ്യമാകും.

ജിയോ സാവൻ പ്രൊ സബ്‌സ്‌ക്രിപ്ഷനിൽ  പരസ്യങ്ങളില്ലാതെ പാട്ട് കേൾക്കാം
 അൺ ലിമിറ്റഡ് ജിയോ ട്യൂൺസ്, അൺലിമിറ്റഡ് ഡൌൺ ലോഡ്, ഉയർന്ന ക്വാളിറ്റി  ഓഡിയോ എന്നിവയും ആസ്വദിക്കാം.

ഈ പുതിയ ഓഫർ പുതിയ ഉപഭോക്താക്കൾക്കും ഇതിനകം ജിയോയുടെ സേവനങ്ങൾ ഉപയോഗിക്കുന്നവർക്കും ലഭ്യമാകും

ജിയോ സാവൻ പ്രൊ സബ്‌സ്‌ക്രിപ്ഷൻ ബണ്ടിൽഡ് പ്രീപെയ്ഡ് പ്ലാനുകൾ  28, 56 അല്ലെങ്കിൽ 84 ദിവസത്തെ വാലിഡിറ്റിയിൽ യഥാക്രമം 269 , 529 , 739 രൂപകളിൽ ലഭ്യമാണ്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version