എങ്കിലിങ്ങു കൊച്ചിയിലേക്കു വന്നാൽ മതി. കഴിവുള്ള ഒരു റോബോട്ടുമായി തിരികെ പോകാം. ഐ ഹബ് റോബോട്ടിക്സ് – I Hub Robotics – എന്ന ഒരു കൂട്ടം ചെറുപ്പക്കാർ തുടങ്ങിവച്ച റോബോട്ടിക് സ്റ്റാർട്ടപ്പാണ് KSUM ന്റെ, കേരളത്തിലെ സ്റ്റാർട്ടപ്പുകളുടെ അഭിമാനമായി ഇനി ഇന്ത്യയുടെ തന്നെ അഭിമാനമാകാൻ പോകുന്നത്. ഇപ്പോൾ റെസ്റ്റോറന്റ്, സർവീസ് റോബോട്ട്, ഡിഫെൻസ് പ്രോജെക്ടസ്, റോബോട്ടിക്സ് എജുക്കേഷൻ എന്നിവയിലൊക്കെ മുന്നേറുകയാണീ ടീം റോബോട്ടിക്സ്. ഇനിയങ്ങോട്ട് കാര്യങ്ങൾ മാറുകയാണ്. ഇവർ തയാറാക്കിയ വാർത്താവിനിമയ വിവര ശേഖരണ കൃത്രിമ ഉപഗ്രഹം അധികം വൈകാതെ തന്നെ വിക്ഷേപണത്തിനൊരുങ്ങുകയാണ്. തൊട്ടുപിന്നാലെ വിക്ഷേപണത്തിനൊരുങ്ങും ഇവർ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന സെമി റോക്കറ്റ് സിസ്റ്റം.
സാറ്റലൈറ്റ് ആൻഡ് റോക്കറ്റ് ടെക്നോളജി വികസനത്തിനായി ഐ ഹബ് റോബോട്ടിക്സ്
രൂപീകരിച്ച സ്റ്റാർട്ടപ്പ് ഐ എയ്റോ സ്കൈ ഇന്ത്യ– I -Aero Sky india- കൊച്ചിയിൽ വ്യവസായ മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു. കേരളത്തിൽ നിന്നും ആദ്യമായി ഒരു സ്റ്റാർട്ടപ് ഡെവലപ്പ് ചെയ്യുന്ന, ഇൻ സ്പേസിന്റെ പിന്തുണയോടെ വിക്ഷേപിക്കാൻ തയാറെടുക്കുന്ന സാറ്റലൈറ്റ് -നമ്പി sat 1 ഉം മന്ത്രി ഉദ്ഘാടനം ചെയ്തു. ശാസ്ത്രജ്ഞൻ നമ്പി നാരായണനോടുള്ള ബഹുമാനാർത്ഥമാണ് സ്റ്റാർട്ടപ്പ്സാറ്റലൈറ്റിനു ആ പേരിട്ടത്. കമ്മ്യൂണികേഷൻ ടാറ്റ അനലൈസ് ചെയ്യുവാനുള്ള ദൗത്യമാണ് ഈ സാറ്റലൈറ്റിനു. ഐ ഹബ് റോബോട്ടിക്സ് ഒരുക്കിയ റെസ്റ്ററന്റ് റോബോട്ടും ഉദ്ഘാടനം ചെയ്തു. 2025 ഓടെ പരീക്ഷണത്തിലിരിക്കുന്ന സെമി റോക്കറ്റ് സിസ്റ്റം ഐ എയ്റോ സ്കൈ ഇന്ത്യ വികസിപ്പിച്ചു വിക്ഷേപിക്കും.
ഐ ഹബ് റോബോട്ടിക്സ് ഫൗണ്ടർ ഡയറക്ടർ ആൻഡ് സിഇഒ അതിൽ കൃഷ്ണ, ഡയറക്ടർമാരായ ശരത്, അഖിൽ എന്നിവരുടെ സ്റ്റാർട്ടപ്പ് സംരംഭമാണ് ഐ എയ്റോ സ്കൈ ഇന്ത്യ.
ഹ്യൂമനോയിഡ് റോബോട്ടുകൾ, സെർവിംഗ് റോബോട്ടുകൾ, മൊബൈൽ റോബോട്ടുകൾ, യുഎവി അധിഷ്ഠിത പ്രോജക്റ്റുകൾ എന്നിവയുൾപ്പെടെ വിവിധ റോബോട്ടിക്സിലും ഫ്യൂച്ചറിസ്റ്റിക് പ്രോജക്റ്റുകളിലും സംഘം വൈദഗ്ദ്ധ്യം നേടിയിട്ടുണ്ട്. സമൂഹത്തിൽ നിലനിൽക്കുന്ന ഭീഷണികൾക്ക് പരിഹാരം കണ്ടെത്തുന്നതിനും ലോകത്തെ മികച്ച ജീവിത സ്ഥലമാക്കി മാറ്റുന്നതിനും സാങ്കേതികവിദ്യ ഉപയോഗിക്കുകയെന്നതാണ് ഐ ഹബ് റോബോട്ടിക്സിന്റെ ദൗത്യം.
റോബോട്ടിക്സ്, UAV, VR, 3D പ്രിന്റിംഗ്, അനുബന്ധ സാങ്കേതികവിദ്യകൾ എന്നിവയിൽ ഉയർന്ന വൈദഗ്ധ്യവും അനുഭവപരിചയവുമുള്ളവരാണ് സ്റ്റാർട്ടപ്പിലുള്ളത്. ഗവേഷണവും വികസനവും മുൻനിർത്തി ഐ ഹബ് റോബോട്ടിക്സ് നിരന്തരം പുതിയ ആശയങ്ങളും ആശയങ്ങളും കൈകാര്യം ചെയ്യുന്നു, കൂടാതെ റോബോട്ടിക്സ് സാങ്കേതികവിദ്യയുടെ അത്യാധുനികത നിലനിർത്താനായി വ്യവസായ പങ്കാളികളുമായും അക്കാദമിക് സ്ഥാപനങ്ങളുമായും സഹകരിക്കുന്നു.
ഐ ഹബ് റോബോട്ടിക്സിന് പറയാൻ ചിലതുണ്ട്:
ഞങ്ങൾ ഏറ്റെടുക്കുന്ന ഓരോ പ്രോജക്റ്റിലും അവരുടെ പ്രതീക്ഷകൾ കവിയാൻ ഞങ്ങൾ ശ്രമിക്കുന്നു. നവീകരണത്തിൽ നിങ്ങളുടെ പങ്കാളിയായി ഞങ്ങളുടെ റോബോട്ടിക്സ് സ്റ്റാർട്ടപ്പിനെ പരിഗണിച്ചതിന് നന്ദി. സാങ്കേതികവിദ്യയിലൂടെ മെച്ചപ്പെട്ട ഒരു ലോകം കെട്ടിപ്പടുക്കാൻ നിങ്ങളോടൊപ്പം പ്രവർത്തിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.”
Industries Minister P Rajeev inaugurated I-Aero Sky India, a start-up in Kochi focused on satellite and rocket technology development. The event also marked the unveiling of Nambi Sat 1, the first satellite being developed by a Kerala-based start-up, named after scientist Nambi Narayanan, with a mission to analyze communications. The inauguration showcased the growing prominence of start-ups and their contributions to India’s space industry.