Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

700 കോടിയുടെ വൻ നിക്ഷേപത്തിന് Olectra

4 June 2026

കേരളത്തിലെ ആദ്യ HRET ഫയർ ടെൻഡർ

3 June 2026

എവറസ്റ്റ് കീഴടക്കി ശ്രദ്ധ ഗുപ്ത

3 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » Women friendly ടൂറിസം ആപ്പുമായി കേരളം
Instant

Women friendly ടൂറിസം ആപ്പുമായി കേരളം

News DeskBy News Desk15 June 20232 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

എക്കോ ഫ്രണ്ട്‌ലി മാത്രമല്ല വിമൺ ഫ്രണ്ട്‌ലി കൂടിയാക്കി മാറ്റാനൊരുങ്ങുകയാണ് കേരളത്തിലെ വിനോദസഞ്ചാര മേഖലയെ. ഇത്തരത്തിൽ സംസ്ഥാനത്തെ സമ്പൂര്‍ണ സ്ത്രീസൗഹാര്‍ദ്ദമാക്കി മാറ്റുന്നതിന്‍റെ ഭാഗമായി സ്ത്രീസൗഹൃദ വിനോദസഞ്ചാര മൊബൈല്‍ ആപ്പുമായി ടൂറിസം വകുപ്പ്ഉടനെത്തും. ഉത്തരവാദിത ടൂറിസത്തിന്റെ പുതിയൊരു മുഖം.

കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍, സ്ത്രീസൗഹൃദ വിനോദസഞ്ചാര കേന്ദ്രങ്ങള്‍, റിസോര്‍ട്ടുകള്‍, ഹോട്ടലുകള്‍, ടൂര്‍ പാക്കേജുകള്‍, അംഗീകൃത വനിതാ ടൂര്‍ ഓപ്പറേറ്റര്‍മാര്‍, ട്രാവല്‍ ഏജന്‍സികള്‍, ഹൗസ് ബോട്ടുകള്‍, ഹോം സ്റ്റേകള്‍, വനിതാ ടൂര്‍ ഗൈഡുമാര്‍, ക്യാമ്പിംഗ് സൈറ്റുകള്‍, കാരവനുകള്‍, ഭക്ഷണശാലകള്‍ തുടങ്ങി വനിതാ യാത്രികര്‍ക്ക് സഹായകമാകുന്ന എല്ലാ വിവരങ്ങളും ആപ്പിലുണ്ടാകും. കേരള ടൂറിസത്തിന് വേണ്ടി സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷനാണ് മൊബൈല്‍ ആപ്പ് തയ്യാറാക്കുന്നതിനുള്ള ചുമതല.

ജെന്‍ഡര്‍ ഇന്‍ക്ലുസീവ് ടൂറിസം എന്ന യു എന്‍ വിമന്‍ ആശയം കേരള ടൂറിസത്തില്‍ നടപ്പാക്കുന്നതിന്‍റെ ഭാഗമായി ഇക്കഴിഞ്ഞ ഒക്ടോബര്‍ 26 നാണ് കേരളത്തിൽ സ്ത്രീസൗഹാര്‍ദ്ദ വിനോദസഞ്ചാര പദ്ധതി ഉദ്ഘാടനം ചെയ്തത്. ഇന്ത്യയില്‍ ആദ്യമായാണ് ഒരു സംസ്ഥാനം വനിതാസൗഹൃദ ടൂറിസം പദ്ധതി നടപ്പാക്കുന്നത്. ഒന്നരലക്ഷം വനിതകളെ ഉള്‍പ്പെടുത്തി നടപ്പാക്കാന്‍ ലക്ഷ്യമിടുന്ന പദ്ധതിക്ക് യു എന്‍ വിമന്‍ ഉള്‍പ്പെടെയുള്ള ഏജന്‍സികളുടെ പിന്തുണയുണ്ട്. വിനോദസഞ്ചാര മേഖലയില്‍ 10000 വനിതാ തൊഴില്‍ സംരംഭങ്ങളും 30000 തൊഴിലും ലക്ഷ്യമിടുന്ന ബൃഹദ് പദ്ധതിയുടെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന്‍റെ ഭാഗമായാണ് മൊബൈല്‍ ആപ്പ് നിലവില്‍ വരുന്നത്.

ഉത്തരവാദിത്ത ടൂറിസം മിഷനാണ് പദ്ധതിയുടെ നോഡല്‍ ഏജന്‍സി. ആപ്പിനായുള്ള വിവരശേഖരണം, ടൂറിസം കേന്ദ്രങ്ങളിലെ സ്ത്രീസുരക്ഷ സംബന്ധിച്ച പഠനം എന്നിവ പരിശീലനം നേടിയ വനിതകളുടെ നേതൃത്വത്തില്‍ ഉത്തരവാദിത്ത ടൂറിസം മിഷന്‍ നടത്തിവരുന്നു. പദ്ധതിയുടെ ഭാഗമായി ഇതിനോടകം 1800 പേര്‍ വിവിധ പരിശീലനങ്ങള്‍ പൂര്‍ത്തിയാക്കി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വനിതാ ജനപ്രതിനിധികള്‍ക്കുള്ള പരിശീലനം ജൂലൈ ആദ്യവാരം ആരംഭിക്കും.

ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് :

“ലോകമാകമാനം സ്ത്രീ കൂട്ടായ്മകളുടെ ഒറ്റയ്ക്കും കൂട്ടായുമുള്ള വിനോദസഞ്ചാരം വര്‍ധിച്ചുവരുന്ന കാലത്ത് കേരളത്തിന്‍റെ ടൂറിസം മേഖലയെ കൂടി അതിന് അനുസൃതമായി മാറ്റുന്നതിനു വേണ്ടിയാണ് ഇത്തരം പദ്ധതികള്‍ ആവിഷ്കരിക്കുന്നത്.  വിദേശ വനിതാ സഞ്ചാരികള്‍ക്ക് ഉള്‍പ്പെടെ സഹായകമാകുന്ന രീതിയിലേക്ക് ടൂറിസം ആപ്പ് മാറ്റും.”

ഉത്തരവാദിത്ത ടൂറിസം മിഷന്‍ സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ കെ. രൂപേഷ് കുമാര്‍:

“വനിതാ സംരംഭകരുടെ നേതൃത്വത്തിലുള്ള കരകൗശല – സുവനീര്‍ ഉത്പാദന-വിപണന കേന്ദ്രങ്ങള്‍, എക്സ്പീരിയന്‍സ് എത്നിക് ക്യുസീന്‍ (വീട്ടില്‍ ഭക്ഷണം ലഭ്യമാക്കുന്ന അംഗീകൃത യൂണിറ്റുകള്‍), ഉത്സവങ്ങള്‍, ആഘോഷങ്ങള്‍, ഗ്രാമീണ ടൂറിസം പാക്കേജുകള്‍, അനുഭവവേദ്യ പാക്കേജുകള്‍, സാഹസിക പാക്കേജുകള്‍ എന്നിവയെല്ലാം ചേരുന്ന സമഗ്ര വിവരങ്ങളാണ് മൊബൈല്‍ ആപ്ലിക്കേനിലുള്ളത്.”

Kerala’s tourism sector is becoming eco-friendly and women-friendly. The tourism department is developing a mobile app to promote women-friendly tourism, showcasing a new era of responsible travel.

app applications banner India Tourism Tourism Business tourism industry tourism minister Tourism Ministry tourism sector Tourist Tourist Visa Tours and travel Women
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

700 കോടിയുടെ വൻ നിക്ഷേപത്തിന് Olectra

4 June 2026

കേരളത്തിലെ ആദ്യ HRET ഫയർ ടെൻഡർ

3 June 2026

എവറസ്റ്റ് കീഴടക്കി ശ്രദ്ധ ഗുപ്ത

3 June 2026

അതിവേഗ റെയിൽ, തിരുവനന്തപുരം-കണ്ണൂർ യാത്ര 3.5 മണിക്കൂറാകും

3 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • 700 കോടിയുടെ വൻ നിക്ഷേപത്തിന് Olectra
  • കേരളത്തിലെ ആദ്യ HRET ഫയർ ടെൻഡർ
  • എവറസ്റ്റ് കീഴടക്കി ശ്രദ്ധ ഗുപ്ത
  • അതിവേഗ റെയിൽ, തിരുവനന്തപുരം-കണ്ണൂർ യാത്ര 3.5 മണിക്കൂറാകും
  • 200 കോടി പൗണ്ട് വായ്പയെടുക്കാൻ ജാഗ്വാർ ലാൻഡ് റോവർ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • 700 കോടിയുടെ വൻ നിക്ഷേപത്തിന് Olectra
  • കേരളത്തിലെ ആദ്യ HRET ഫയർ ടെൻഡർ
  • എവറസ്റ്റ് കീഴടക്കി ശ്രദ്ധ ഗുപ്ത
  • അതിവേഗ റെയിൽ, തിരുവനന്തപുരം-കണ്ണൂർ യാത്ര 3.5 മണിക്കൂറാകും
  • 200 കോടി പൗണ്ട് വായ്പയെടുക്കാൻ ജാഗ്വാർ ലാൻഡ് റോവർ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil