Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

മോദിയുമായി കൂടിക്കാഴ്ച നടത്തി വിജയ്

27 May 2026

എടിഎമ്മുകളിൽ പണം നിറയ്ക്കാൻ കൂടുതൽ തുക വേണമെന്ന് കമ്പനികൾ

27 May 2026

യൂറോപ്പിലെ ബിസിനസ്സ് വ്യാപിപ്പിക്കാൻ Paytm

27 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » GST ട്രിബ്യൂണലുകളുമായി കേന്ദ്രം
Instant

GST ട്രിബ്യൂണലുകളുമായി കേന്ദ്രം

News DeskBy News Desk20 June 2023Updated:22 June 20233 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

GST ക്കായി ഡൽഹിയിൽ പ്രിൻസിപ്പൽ ബെഞ്ചുമായി ഒരു അപ്പീൽ ട്രിബ്യൂണൽ സ്ഥാപിക്കുന്ന നീക്കങ്ങളിലാണ് കേന്ദ്രം. സംസ്ഥാനങ്ങൾക്ക് തങ്ങളുടെ പരാതി ട്രിബുണലിൽ നൽകാം. അതിനായി ഒക്ടോബറിനകം അതത് ചരക്ക് സേവന നികുതി നിയമങ്ങളിൽ മാറ്റം വരുത്താൻ സംസ്ഥാന സർക്കാരുകളോട് കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നു.

അതിനിടെ രാജ്യത്ത് 10,000 വ്യാജ ജിഎസ്ടി രജിസ്ട്രേഷനുകളും 15,000 കോടി രൂപയുടെ ഇൻപുട്ട് ടാക്‌സ് ക്രെഡിറ്റ് തെറ്റായി നേടിയ കേസുകളും  കണ്ടെത്തിയ സാഹചര്യത്തിൽ ജിഎസ്ടി ക്രമക്കേടുകൾക്കെതിരെയും, വ്യാജ GST കൾക്കെതിരെയും കടുത്ത നടപടിയെടുക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിട്ടുണ്ട്. അടുത്ത GST കൗൺസിൽ യോഗം ഇക്കാര്യത്തിൽ കടുത്ത നടപടികൾ തീരുമാനിച്ചു സംസ്ഥാനങ്ങൾക്ക് കൈമാറും

ഡൽഹിയിൽ മുഖ്യ അപ്പീൽ ട്രിബ്യൂണൽ  വരുന്നതിനു പിന്നാലെ ഡിസംബറോടെ ട്രൈബ്യൂണലിന് സംസ്ഥാനങ്ങളിലുടനീളം ബെഞ്ചുകൾ ഉണ്ടാകും. മാർച്ചിൽ ജിഎസ്ടി നിയമത്തിൽ മാറ്റം വരുത്താൻ പാർലമെന്റ് അനുമതി നൽകിയിരുന്നു.

“ഒക്ടോബറിൽ എല്ലാ സംസ്ഥാന നിയമസഭകളും ഭേദഗതികൾ അംഗീകരിക്കാൻ ഞങ്ങൾ ശ്രമിക്കുന്നു, അതിലൂടെ ഞങ്ങൾക്ക് ട്രൈബ്യൂണൽ ബെഞ്ചുകൾ രൂപീകരിക്കാൻ കഴിയും, ട്രിബുണലുകൾ വ്യവസായത്തിന്റെയും നികുതി അധികാരികളുടെയും ആശങ്കകൾ പരിഹരിക്കുന്നു. പ്രധാന പരോക്ഷ നികുതിയുമായി ബന്ധപ്പെട്ട തർക്കങ്ങൾ വേഗത്തിൽ പരിഹരിക്കാനും നികുതി പിരിവ് വർദ്ധിപ്പിക്കാനും ട്രിബ്യൂണൽ സഹായിക്കും”  

ഡയറക്ടറേറ്റ് ജനറൽ ഓഫ് ഗുഡ്സ് ആൻഡ് സർവീസസ് ടാക്സ് ഉദ്യോഗസ്ഥർ പ്രതികരിച്ചു.

അപ്പീൽ ട്രൈബ്യൂണൽ സ്ഥാപിക്കുന്നതിലെ കാലതാമസം, 2017 ജൂലൈയിൽ ആരംഭിച്ച  ജിഎസ്ടി ഭരണത്തിന് കീഴിൽ പരിഹരിക്കപ്പെടാത്ത നിയമപ്രശ്നങ്ങൾ കുമിഞ്ഞുകൂടുന്നതിന് കാരണമായി.

നിലവിൽ, ഒരു അപ്പീൽ ട്രിബ്യൂണലിന്റെ അഭാവത്തിൽ നികുതിദായകർ ഹൈക്കോടതികളിൽ റിട്ട് ഹർജികൾ ഫയൽ ചെയ്യുന്നു. അതിനാൽ, ഒരു അപ്പീൽ ട്രിബ്യൂണൽ സ്ഥാപിക്കുന്നത് ഹൈക്കോടതികളുടെയും സുപ്രീം കോടതിയുടെയും ഭാരം കുറയ്ക്കും.

അപ്പീൽ ട്രിബ്യുണൽ ഘടന

ബെഞ്ചുകളിലേക്കുള്ള അംഗങ്ങളെ (സംസ്ഥാനങ്ങളിൽ നിന്നുള്ള സാങ്കേതിക അംഗങ്ങൾ ഒഴികെ) നിയമിക്കുന്നതിന് സുപ്രീം കോടതി ചീഫ് ജസ്റ്റിസോ അല്ലെങ്കിൽ അദ്ദേഹത്തിന്റെ പ്രതിനിധി ജഡ്ജിയോ നയിക്കുന്ന നാലംഗ സെർച്ച് ആൻഡ് സെലക്ഷൻ കമ്മിറ്റിയെ ചുമതലപ്പെടുത്തും.

അപ്പീൽ ട്രിബ്യൂണൽ അധ്യക്ഷൻ (പ്രിൻസിപ്പൽ ബെഞ്ചിലെ ജുഡീഷ്യൽ അംഗങ്ങളിൽ ഒരാൾ), കേന്ദ്രസർക്കാർ സെക്രട്ടറി, കൗൺസിൽ നാമനിർദ്ദേശം ചെയ്യുന്ന സംസ്ഥാന ചീഫ് സെക്രട്ടറി എന്നിവർ പാനലിൽ ഉൾപ്പെടും. ചെയർപേഴ്സണ് കാസ്റ്റിംഗ് വോട്ട് ഉണ്ടായിരിക്കും.

കേന്ദ്ര ചരക്ക് സേവന നികുതി നിയമത്തിലെ ഭേദഗതികൾ വഴി പാർലമെന്റ് അംഗീകരിച്ച ജിഎസ്ടി അപ്പലേറ്റ് ട്രിബ്യൂണലിന്റെ GST Appellate Tribunal (GSTAT) രൂപരേഖ അനുസരിച്ച് പ്രിൻസിപ്പൽ ബെഞ്ചിലും ഓരോ സംസ്ഥാന ബെഞ്ചിലും രണ്ട് ജുഡീഷ്യൽ അംഗങ്ങളും രണ്ട് സാങ്കേതിക അംഗങ്ങളും ഉണ്ടായിരിക്കും. സാങ്കേതിക അംഗങ്ങളുടെ കാര്യത്തിൽ കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും തുല്യ പ്രാതിനിധ്യം ഉറപ്പാക്കും.

ജിഎസ്ടി കൗൺസിലിന്റെ അംഗീകാരത്തിന് വിധേയമായി ഓരോ സംസ്ഥാനത്തും നിരവധി ബെഞ്ചുകൾ സ്ഥാപിക്കാവുന്നതാണ്. വിതരണ സ്ഥലം സംബന്ധിച്ച കേസുകൾ പ്രിൻസിപ്പൽ ബെഞ്ച് മാത്രമേ പരിഗണിക്കൂ.

ഒരു ബെഞ്ചിലെ ഒരു അംഗം നികുതി അല്ലെങ്കിൽ ഇൻപുട്ട് ടാക്സ് ക്രെഡിറ്റുമായി ബന്ധപ്പെട്ട 5 മില്യൺ രൂപയിൽ താഴെയുള്ള അപ്പീലുകൾ അല്ലെങ്കിൽ ഏതെങ്കിലും അപ്പീൽ അതോറിറ്റിയുടെയോ റിവിഷണൽ അതോറിറ്റിയുടെയോ ഉത്തരവിൽ നിർണയിക്കുന്ന ഫീസ് അല്ലെങ്കിൽ പിഴ സംബന്ധിച്ച കേസുകളാകും പരിഗണിക്കുക.  

മറ്റെല്ലാ കേസുകളിലും, ഒരു ജുഡീഷ്യൽ അംഗവും ഒരു സാങ്കേതിക അംഗവും ഒരുമിച്ച് കാര്യങ്ങൾ കേൾക്കും

വ്യാജ GST ക്കെതിരെ കടുത്ത നടപടി വരുന്നു

രാജ്യത്ത് ജിഎസ്ടി ക്രമക്കേടുകൾക്കെതിരെയും,  വ്യാജ ജിഎസ്ടി കൾക്കെതിരെയും കടുത്ത നടപടിയെടുക്കാൻ കേന്ദ്ര സർക്കാർ. അടുത്ത GST കൗൺസിൽ യോഗം ഇക്കാര്യത്തിൽ കടുത്ത നടപടികൾ തീരുമാനിച്ചു സംസ്ഥാനങ്ങൾക്ക് കൈമാറും. വിവിധ ഇടങ്ങളിലായി ഏകദേശം 10,000 വ്യാജ ജിഎസ്ടി രജിസ്ട്രേഷനുകളും 15,000 കോടി രൂപയുടെ ഇൻപുട്ട് ടാക്‌സ് ക്രെഡിറ്റ് തെറ്റായി നേടിയ കേസുകളും അധികൃതർ ഇതുവരെ കണ്ടെത്തിയിട്ടുണ്ട്.

നോയിഡയിലും ഇൻഡോറിലും അടുത്തിടെ നടന്ന പരിശോധനയിൽ 6,000 വ്യാജ ജിഎസ്ടി രജിസ്ട്രേഷനുകളും 15,000 കോടി രൂപയുടെ വ്യാജ ഇൻപുട്ട് ടാക്‌സ് ക്രെഡിറ്റും കണ്ടെത്തിയിരുന്നു.  

ജൂലൈ 11ന് ചേരുന്ന ചരക്ക് സേവന നികുതി (ജിഎസ്ടി) കൗൺസിൽ യോഗത്തിൽ ജിഎസ്ടി തട്ടിപ്പുകൾ നടത്തിയവർക്കെതിരായ  ശിക്ഷാനടപടികൾ തീരുമാനിക്കും.

ബില്ലിംഗിലെ ക്രമക്കേടുകൾക്ക് പിഴ വർധിപ്പിക്കുക, സംശയാസ്പദമായ സ്ഥാപനങ്ങളിലേക്ക് നിർബന്ധിത  വെരിഫിക്കേഷൻ, തെറ്റുകുറ്റങ്ങൾ ആവർത്തിക്കുന്നവർക്കുള്ള ജിഎസ്ടി രജിസ്ട്രേഷൻ താൽക്കാലികമായി നിർത്തിവെയ്ക്കൽ തുടങ്ങിയ നടപടികളാണ് കുറ്റം ചെയ്യുന്നവർക്കെതിരെ സ്വീകരിക്കുക.

വ്യാജ ജിഎസ്ടി രജിസ്ട്രേഷൻ സംബന്ധിച്ച് നിരവധി പരാതികൾ നിലവിലുണ്ട്. സംശയാസ്പദമായ 60,000 ജിഎസ്ടി രജിസ്ട്രേഷനുകളിൽ ക്രമക്കേട് നടത്തിയതായി തെളിഞ്ഞാൽ കടുത്ത നടപടികൾ സ്വീകരിക്കുമെന്നും, സംശയാസ്പദമായ 40,000 സ്ഥാപനങ്ങളിൽ ഫിസിക്കൽ വെരിഫിക്കേഷൻ ഭാഗമായി ഇതിനോടകം പരിശോധന നടത്തിയിട്ടുണ്ടെന്നും ഡയറക്ടറേറ്റ് ജനറൽ ഓഫ് ഗുഡ്സ് ആൻഡ് സർവീസസ് ടാക്സ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ പറഞ്ഞു

The Center has requested state governments to amend their GST laws by October in order to establish an Appellate Tribunal with a Principal Bench for GST in Delhi. This tribunal will serve as a platform for states to register their grievances.

banner business Corporate tax Government of India gst GST Council GST Filing GST In India GST registration GST-return income tax INCOME TAX DEPARTMENT India India Government Indian economy Tax tax payment Tax return filing Top News what is gst
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

മോദിയുമായി കൂടിക്കാഴ്ച നടത്തി വിജയ്

27 May 2026

എടിഎമ്മുകളിൽ പണം നിറയ്ക്കാൻ കൂടുതൽ തുക വേണമെന്ന് കമ്പനികൾ

27 May 2026

യൂറോപ്പിലെ ബിസിനസ്സ് വ്യാപിപ്പിക്കാൻ Paytm

27 May 2026

രാജ്യത്തെ ടെലികോം വരിക്കാർ 133.7 കോടി കടന്നു

27 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • മോദിയുമായി കൂടിക്കാഴ്ച നടത്തി വിജയ്
  • എടിഎമ്മുകളിൽ പണം നിറയ്ക്കാൻ കൂടുതൽ തുക വേണമെന്ന് കമ്പനികൾ
  • യൂറോപ്പിലെ ബിസിനസ്സ് വ്യാപിപ്പിക്കാൻ Paytm
  • രാജ്യത്തെ ടെലികോം വരിക്കാർ 133.7 കോടി കടന്നു
  • ഫിഫ ലോകകപ്പ് സംപ്രേക്ഷണാവകാശം സ്വന്തമാക്കാൻ സീ ഗ്രൂപ്പ്

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • മോദിയുമായി കൂടിക്കാഴ്ച നടത്തി വിജയ്
  • എടിഎമ്മുകളിൽ പണം നിറയ്ക്കാൻ കൂടുതൽ തുക വേണമെന്ന് കമ്പനികൾ
  • യൂറോപ്പിലെ ബിസിനസ്സ് വ്യാപിപ്പിക്കാൻ Paytm
  • രാജ്യത്തെ ടെലികോം വരിക്കാർ 133.7 കോടി കടന്നു
  • ഫിഫ ലോകകപ്പ് സംപ്രേക്ഷണാവകാശം സ്വന്തമാക്കാൻ സീ ഗ്രൂപ്പ്
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil