KSUM ‘ലീപ്’ പദ്ധതിയുടെ ആദ്യ കേന്ദ്രം ഉദ്ഘാടനം 22ന് കാസര്‍കോഡ്
KSUM CEO അനൂപ് അംബിക അധ്യക്ഷനാകുന്ന ചടങ്ങില്‍ കാസര്‍കോഡ് എംപി രാജ്മോഹന്‍ ഉണ്ണിത്താന്, എംഎല്‍എ എന്‍ എ നെല്ലിക്കുന്ന്, ജില്ലാ കളക്ടര്‍ ഇന്‍പശേഖര്‍ കെ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്, വൈസ് പ്രസിഡന്റ് ഷാനവാസ് പഥൂര്‍ എന്നിവര്‍ പങ്കെടുക്കും.
ഫ്രഷ് ടു ഹോം സ്ഥാപകന്‍ മാത്യു ജോസഫ്, ടെക്ജെൻഷ്യ സ്ഥാപകന്‍ ജോയ് സെബാസ്റ്റ്യന്‍, എഫ് സി റോവറിലെ ഫിറോസ്, ലൈവ് ലോ സ്ഥാപകന്‍ പി വി ദിനേശ് , എന്‍ട്രി ആപ്പ് സ്ഥാപകന്‍ മുഹമ്മദ് നിസാമുദ്ദീന്‍, അഡ്വ. ഹരീഷ് വാസുദേവന്‍ എന്നിവര്‍ വിവിധ സെഷനുകളിലായി സംസാരിക്കും. ഡ്രോണ്‍ എക്സ്പോ, വര്‍ക്ക്ഷോപ്പുകള്‍, ചാറ്റ് ജിടിപി വര്‍ക്ക്ഷോപ്പ്, വിദ്യാര്‍ത്ഥികള്‍, യുവാക്കള്‍, നവ സംരംഭകര്‍ എന്നിവര്‍ക്കുള്ള കരിയര്‍ ക്ലിനിക്ക്, സ്റ്റാര്‍ട്ടപ്പ് എക്സ്പോ തുടങ്ങിയവയാണ് ഉദ്ഘാടന പരിപാടിയോടനുബന്ധിച്ച് ഒരുക്കിയിരിക്കുന്നത്. 250 ലേറെ പേര് പരിപാടിയില്‍ പങ്കെടുക്കും
സ്റ്റാര്‍ട്ടപ്പ് തുടങ്ങാന്‍ ആഗ്രഹിക്കുന്ന ആര്‍ക്കും ലീപ് സെന്ററുകളില്‍ രജിസ്റ്റര്‍ ചെയ്യാം. ഇതോടെ സംസ്ഥാന വ്യാപകമായി വരാന്‍ പോകുന്ന എല്ലാ ലീപ് കേന്ദ്രങ്ങളിലും വിവിധ സൗകര്യങ്ങളാണ് KSUM സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രദാനം ചെയ്യാന്‍ പോകുന്നത്. മികച്ച രീതിയില്‍ രൂപകല്പന ചെയ്ത തൊഴിലിടങ്ങള്‍, അതിവേഗ ഇന്റര്‍നെറ്റ്, മീറ്റിംഗ് റൂമുകള്‍, തുടങ്ങി ആധുനികമായ എല്ലാ സൗകര്യങ്ങളും ഇതിലുണ്ടാകും. ഇതിനു പുറമെ പ്രൊഫഷണലുകള്‍ക്ക് ദിവസ-മാസ വ്യവസ്ഥയില്‍ ഈ സൗകര്യങ്ങള്‍ ആവശ്യാനുസരണം ഉപയോഗിക്കാനാകും. വര്‍ക്കം ഫ്രം ഹോം ചെയ്യുന്നവര്‍ക്കും യാത്ര ചെയ്യേണ്ടി വരുന്ന പ്രൊഫഷണലുകള്‍ക്കും ഈ സൗകര്യം ഗുണകരമാകും.
ഇന്‍കുബേഷന്‍ കേന്ദ്രങ്ങള്‍ ലീപുകളായി മാറുന്നതോടെ പ്രൊഫഷണലുകളുടെ സാന്നിദ്ധ്യം അവിടെയുണ്ടാകും. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വിദഗ്ധോപദേശം നേടാനും പുതിയ സാങ്കേതിക ക്രമങ്ങളെക്കുറിച്ച് ആശയവിനിമയം നടത്താനും ഇതിലൂടെ സാധ്യമാകും. ഇന്നവേഷനെ പ്രോത്സാഹിപ്പിക്കുന്നതിനും അതിനെ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയുമായി സമന്വയിപ്പിക്കുന്നതിനും വേണ്ടിയാണ് ഈ പദ്ധതി അവതരിപ്പിക്കുന്നതെന്ന് KSUM ലീപ് കോ-ഓര്‍ഡിനേറ്റര്‍ അരുണ്‍ ഗിരീശന് പറഞ്ഞു. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സമഗ്രമായ പിന്തുണ ഇതു വഴി നല്‍കും. സംരംഭകര്‍ക്ക് സ്റ്റാര്‍ട്ടപ്പ് ആവാസ വ്യവസ്ഥയിലേക്കെത്താനുള്ള ഏകജാലകമായി ലീപ് വര്‍ത്തിക്കും.
കോ-വര്‍ക്കിംഗ് സ്പേസ് ആയി മാറുമെങ്കിലും നിലവില്‍ ഇന്‍കുബേഷന്‍ കേന്ദ്രത്തില്‍ നല്കി വരുന്ന എല്ലാ സേവനങ്ങളും അതേപടി തുടരുമെന്നും KSUM അറിയിച്ചിട്ടുണ്ട്. ലീപ് വരുന്നതോടെ ഇന്‍കുബേഷന്‍ സ്ഥിതിയിലുള്ള സംരംഭകര്‍ക്ക് കൂടുതല്‍ പ്രൊഫഷണലുകളുമായും വിദഗ്ധരുമായും ആശയവിനിമയം നടത്താനും സാങ്കേതിക ഉപദേശം സ്വീകരിക്കാനും സാധിക്കും. ഭാവിയില്‍ കെഎസ് യുഎം അംഗത്വമുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട സൗകര്യം ഏര്‍പ്പെടുത്താനും ഉദ്ദേശിക്കുന്നുണ്ട്. സ്വകാര്യ ഓഫീസ് ഇടങ്ങളും ഇതിലുള്‍പ്പെടും. കെ എസ് യു എമ്മിന്റെ ധനസഹായ പദ്ധതികള്‍, സീഡ് വായ്പകള്‍, വിപണി പ്രവേശനം, വിദഗ്ധോപദേശം, നിക്ഷേപകരുമായുള്ള ബന്ധം എന്നിവയെല്ലാം ലീപ് വഴി സാധ്യമാകും.
The first centre of Kerala Startup Mission’s LEAP (Launch, Empower, Accelerate, Prosper) project to convert Startup incubators into co-working spaces will be inaugurated on 22.06.2023 at Kasaragod. Additional Skill Acquisition Program (ASAP) will be inaugurated by CMD Usha Titus at 10:30 am. Kasaragod MP Rajmohan Unnithan, MLA NA Nellikun, District Collector Inpasekhar K, Zilla Panchayat President Baby Balakrishnan and Vice President Shanavas Pathur will attend the function presided over by KSUM CEO Anoop Ambika.