ഇന്ത്യയിലെ make in india സ്മാർട്ട്ഫോൺ കയറ്റുമതിയിൽ കുതിപ്പുമായി ഏപ്രിൽ, മെയ് മാസങ്ങൾ റെക്കോർഡിട്ടു. മേയിൽ മാത്രം ഇന്ത്യയിൽനിന്ന് 12,000 കോടി രൂപയുടെ സ്മാർട്ട്ഫോൺ കയറ്റുമതി നടന്നതായാണ് റിപ്പോർട്ടുകൾ.
ഇതിൽ 10,000 കോടി രൂപയുടെ കയറ്റുമതിയും ആപ്പിൾ ഐഫോണിന് അവകാശപ്പെട്ടതാണ്. ഈ സാമ്പത്തിക വർഷം ഏപ്രിൽ, മേയ് മാസങ്ങളിൽ മാത്രം 20,000 കോടിയുടെ സ്മാർട്ട്ഫോൺ കയറ്റുമതി ഇന്ത്യ നടത്തി.
കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ (2022–2023) 500 കോടി രൂപയുടെ ഐഫോണുകളാണ് ഇന്ത്യയിൽനിന്നു കയറ്റുമതി ചെയ്തത്. തൊട്ടു പിന്നാലെ ആപ്പിളിന്റെ രണ്ടാം സ്ഥാനത്തുള്ളത് സാംസങ് സ്മാർട്ട് ഫോണുകളാണ്.
ഇന്ത്യ സെല്ലുലാർ ആൻഡ് ഇലക്ട്രോണിക് അസോസിയേഷനാണ് പുതിയ കണക്കുകൾ പുറത്തുവിട്ടത്.
കഴിഞ്ഞ കുറച്ചു വർഷങ്ങളായി രാജ്യത്ത് ഐഫോൺ ഉൽപാദനം വർധിപ്പിക്കാൻ നിർമാണത്തിനു നേതൃത്വം നൽകുന്ന ഫോസ്കോണിന് പദ്ധതിയുള്ളതായി റിപ്പോർട്ടുകളുണ്ടായിരുന്നു. മുൻപ് ഐഫോണ് 14 ന്റേയും 13ന്റേയും അസംബ്ലിങ് നടന്നത് ചെന്നൈയിലുള്ള ഫാക്ടറിയിലാണ്.
Foxconn and Pegatron തമിഴ്നാട്ടിലും, Wistron കര്ണാടകയിലുമാണ് ആപ്പിൾ ഐ ഫോണുകൾ അസംബിൾ ചെയ്തു വിപണിയിലെത്തിക്കുന്നത്.
2025 ആകുമ്പോഴേക്കും ലോകത്തെ മൊത്തം ഐഫോൺ ഉൽപാദനത്തിന്റെ 25% ഇന്ത്യയിൽ നിന്നാക്കാനാണ് ഫോക്സ്കോൺ പദ്ധതിയിടുന്നത്.
2022-23 സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ സ്മാർട്ട്ഫോൺ കയറ്റുമതി 10 ബില്യൺ യുഎസ് ഡോളർ (82,000 കോടി രൂപ) കടന്നിരുന്നു. ഇന്ത്യയുടെ സ്മാർട്ട് ഫോൺ മൊത്തം കയറ്റുമതിയുടെ 50 %വും നിലവിൽ ആപ്പിളിന്റെ ‘മേക്ക് ഇൻ ഇന്ത്യ’ സ്മാർട്ട്ഫോണുകൾക്കവകാശപെട്ടതാണ്. 2022-23 ൽ ഇന്ത്യയിൽ നിന്നുള്ള മൊബൈൽ കയറ്റുമതിയുടെ 40 % സാംസങ് കരസ്ഥമാക്കിയപ്പോൾ , കയറ്റുമതി വിഹിതത്തിന്റെ ബാക്കി 10 % മറ്റ് സ്മാർട്ട്ഫോൺ പ്ലെയറുകളുമാണ്. ഇനി ഇക്കൊല്ലത്തെ ലക്ഷ്യം സ്മാർട്ട് ഫോണുകളുടെ കയറ്റുമതി 40 ബില്യൺ യുഎസ് ഡോളറും.
അടുത്തിടെ, ലോകത്തിലെ ഏറ്റവും വലിയ ഫോൺ നിർമ്മാണ യൂണിറ്റ് സാംസങ് ഇന്ത്യയിൽ തുറന്നു. ആപ്പിളിനെപ്പോലുള്ള മറ്റ് പ്രമുഖ ആഗോള ഭീമന്മാരായ Oppo, Vivo, Xiaomi, Lava തുടങ്ങിയ ആഗോള സംരംഭങ്ങളും ഇന്ത്യയിൽ പ്രവർത്തനം വിപുലീകരിച്ചിട്ടുണ്ട്.
ഐസിഇഎയുടെ-India Cellular & Electronics Association- കണക്കുകൾ പ്രകാരം യുഎഇ, യുഎസ്, നെതർലൻഡ്സ്, യുകെ, ഇറ്റലി എന്നീ രാജ്യങ്ങളാണ് ഇന്ത്യ നിലവിൽ മൊബൈൽ ഫോണുകൾ കയറ്റുമതി ചെയ്യുന്ന മികച്ച അഞ്ച് ആഗോള ലക്ഷ്യസ്ഥാനങ്ങൾ. ഇന്ത്യയിൽ ഇപ്പോൾ മൊബൈൽ ഫോണുകളും അനുബന്ധ ഉപകരണങ്ങളും നിർമ്മിക്കുന്ന 260-ലധികം യൂണിറ്റുകൾ ഉണ്ട്, 2014-ൽ രണ്ട് യൂണിറ്റുകൾ മാത്രമേ പ്രവർത്തനക്ഷമമായുള്ളൂ.
“ഇന്ത്യയിൽ നിന്നുള്ള സ്മാർട്ട്ഫോൺ കയറ്റുമതി കഴിഞ്ഞ സാമ്പത്തിക വർഷത്തേക്കാൾ ഇരട്ടിയായി. ഇന്ത്യയിലെ മൊബൈൽ ഫോൺ വ്യവസായം ഈ സാമ്പത്തിക വർഷം 40 ബില്യൺ യുഎസ് ഡോളർ ഉൽപ്പാദനം കടക്കും. ” ഐസിഇഎ ചെയർമാൻ പങ്കജ് മൊഹിന്ദ്രൂ പറഞ്ഞു.
രാജ്യത്തെ മൊബൈൽ ഫോൺ ഉൽപ്പാദനം 2014-15ൽ ഏകദേശം 18,900 കോടി രൂപ വിലയുള്ള 5.8 കോടി യൂണിറ്റിൽ നിന്ന് കഴിഞ്ഞ സാമ്പത്തിക വർഷം 2,75,000 കോടി രൂപ മൂല്യമുള്ള 31 കോടി യൂണിറ്റായി വർധിച്ചു.
2023 ബജറ്റിൽ ചില മൊബൈൽ ഭാഗങ്ങളുടെയും ക്യാമറ ലെൻസ് പോലുള്ള ഇൻപുട്ടുകളുടെയും ഇറക്കുമതിയുടെ 2.5 ശതമാനം കസ്റ്റം ഡ്യൂട്ടി ഒഴിവാക്കിയത് ഈ മേഖലക്ക് സഹായകരമായെന്നു വേണം കരുതാൻ . ഇൻപുട്ട് ചെലവ് കൂടുതൽ കുറയ്ക്കുന്നതിനും മൂല്യവർദ്ധന വർദ്ധിപ്പിക്കുന്നതിനും കയറ്റുമതി മത്സരക്ഷമത പ്രോത്സാഹിപ്പിക്കുന്നതിനും ആഭ്യന്തര ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിനുമാണ് ഈ ഇളവ് നീട്ടിയിരിക്കുന്നത്.
PLI പദ്ധതി തുണയായി
ഐടി മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, 2020 ഏപ്രിലിൽ പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് സ്കീം PLI പദ്ധതി ആരംഭിച്ചതിന്റെ ആദ്യ വർഷത്തിനുള്ളിൽ മൊബൈൽ ഫോൺ നിർമ്മാണം 66 % ഉയർന്ന് 45,000 കോടി രൂപയുടെ ഉൽപ്പന്നങ്ങളായി.
India’s Make in India smartphone exports witnessed a significant surge in April and May. Reports indicate that the country exported smartphones worth Rs 12,000 crore in May, with Apple iPhones accounting for exports worth Rs 10,000 crore. Overall, smartphone exports reached a remarkable Rs 20,000 crore during these two months in the current financial year.