രാജ്യത്തിന് പുറത്തേക്ക് അയയ്ക്കുന്ന പണത്തിന് ഉയർന്ന TCS (ടാക്സ് കളക്ഷൻ അറ്റ് സോഴ്സ്) ഈടാക്കാനുള്ള ബജറ്റ് നിർദ്ദേശം ജൂലൈ 1 മുതൽ നടപ്പിലാക്കും.
നേരിട്ട് വിദേശത്ത് നിക്ഷേപിക്കുകയോ വിദേശ പര്യടനം ആസൂത്രണം ചെയ്യുകയോ ആണെങ്കിൽ നികുതിയിനത്തിൽ വലിയ വർദ്ധനവാകും ഇനിയുണ്ടാവുക. വൈദ്യചികിത്സയ്ക്കും വിദ്യാഭ്യാസത്തിനുമല്ലാതെ മറ്റേതെങ്കിലും ആവശ്യങ്ങൾക്ക് അയക്കുന്ന തുകയ്ക്കാണ് TCS ഈടാക്കുക. അടുത്ത ബന്ധുക്കൾക്കായി വിദേശത്തേക്ക് പണം അയക്കുന്നവരും ഇനി TCS ഒടുക്കേണ്ടി വരും. വിദേശ പഠനത്തിന് വിദ്യാർത്ഥികൾക്ക് അയച്ചു കൊടുക്കുന്ന തുകക്കും ഇനി TCS നൽകേണ്ടി വരും. വിദേശ പഠനം ചിലവേറും എന്നർത്ഥം.
വിദ്യാഭ്യാസത്തിനു വിദേശത്തേക്ക് പോകുന്ന മക്കളുടെ പേരിലും, അവരുടെ ആശ്രിതരായി പോകുന്ന ബന്ധുക്കളുടെ പേരിലും ഇന്ത്യയിൽ നിന്നും നിക്ഷേപം ഒഴുകുന്നതായി ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് കഴിഞ്ഞ ബഡ്ജറ്റിൽ അതിനു നിയന്ത്രണം കൊണ്ട് വരാൻ പ്രഖ്യാപനമുണ്ടായത്.
വിദേശ ടൂർ പാക്കേജുകൾക്കായി പണം ചെലവഴിക്കുന്നവർക്കും ഇനിമുതൽ മുഴുവൻ തുകയുടെയും 20% ടിസിഎസ് ആയി നൽകേണ്ടിവരും. എന്നാൽ വിദേശ ടൂർ ഏജൻസികൾ വഴി ടൂർ പാക്കേജുകൾ ബുക്ക് ചെയ്യുന്നവർക്ക് TCS ബാധകമല്ല. പുതിയ നികുതി സംവിധാനം നടപ്പിലാക്കുന്നതിന് മുമ്പ് ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വന്നേക്കും.
വിദേശത്തേക്ക് പണമയക്കുന്നതിന്, മുൻപ് ഒരു വർഷത്തിൽ 7 ലക്ഷം രൂപയിൽ കൂടുതലുള്ള തുകക്ക് മാത്രം 5% TCS ബാധകമായിരുന്നടത്ത് ഇനിമുതൽ മുഴുവൻ തുകക്കും 20% നികുതി അടക്കേണ്ടി വരും. വിദേശപഠനത്തിനിടയിലെ ജീവിതച്ചെലവുകൾ പലപ്പോഴും ഗണ്യമായ തുകയായി മാറുന്നതുകൊണ്ട് തന്നെ വിദേശത്ത് പഠിക്കുന്ന വിദ്യാർത്ഥിയുടെ ജീവിതച്ചെലവുകൾക്കായി പണം അയക്കുന്ന മാതാപിതാക്കൾക്ക് ഇത് വലിയ ഭാരമായി മാറുമെന്നുറപ്പാണ്.
ധനകാര്യ നിയമം 2023-ൽ കൊണ്ടുവന്ന മാറ്റങ്ങൾ അനുസരിച്ച്, ഒരു ഇന്ത്യൻ ടൂർ ഓപ്പറേറ്ററിൽ നിന്ന് ഒരു വിദേശ ടൂർ പാക്കേജ് വാങ്ങുന്നത് ജൂലൈ 1 മുതൽ 20 ശതമാനം TCS ആകർഷിക്കും. നിലവിൽ TCS നിരക്ക് 5 ശതമാനമാണ്.
വിദേശ ടൂർ പാക്കേജുകൾക്കായി പണം ചെലവഴിക്കുന്നവർക്കും ഇനിമുതൽ മുഴുവൻ തുകയുടെയും 20% ടിസിഎസ് ആയി നൽകേണ്ടിവരും. നേരത്തെ, ഇത് മുഴുവൻ തുകയുടെ 5% മാത്രം ആയിരുന്നു. നിക്ഷേപം എന്ന നിലയിൽ വിദേശത്തേക്ക് പണം അയക്കുന്നവർക്കും ഇനിമുതൽ മൊത്തം തുകയുടെ 20% TCS നൽകണം. നേരത്തെ ഇത് 7 ലക്ഷം രൂപയിൽ കൂടുതലുള്ള തുകയ്ക്ക് 5% മാത്രമായിരുന്നു.
എന്നാൽ വിദേശ ട്രാവൽ ഏജൻസികളിൽ ബുക്ക് ചെയ്തിട്ടുള്ള വിദേശ ടൂർ പാക്കേജുകൾക്ക് TCS ബാധകമല്ല. സ്വയം അന്താരാഷ്ട്ര വിമാന, ഹോട്ടൽ ബുക്കിംഗുകൾ നടത്തുകയാണെങ്കിൽ, ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾക്കായി നിശ്ചയിച്ചിട്ടുള്ള 7 ലക്ഷം രൂപ കടക്കുന്നതുവരെ TCS ബാധകമാകില്ല. ഇന്ത്യൻ രൂപയ്ക്കു പകരം വിദേശ കറൻസിയിൽ നടത്തുന്ന ബുക്കിംഗുകൾക്കാണ് ഈ ഇളവ്.
അന്താരാഷ്ട്ര സ്റ്റോക്കുകളും അന്താരാഷ്ട്ര ക്രിപ്റ്റോ എക്സ്ചേഞ്ചുകളും വാഗ്ദാനം ചെയ്യുന്ന എല്ലാ പ്ലാറ്റ്ഫോമുകളെയും ഇത് പ്രതികൂലമായി ബാധിക്കും. എന്നാൽ പുതിയ നികുതി നയം മ്യൂച്വൽ ഫണ്ടുകളെയോ വിദേശത്ത് നിക്ഷേപിക്കുന്ന ഇടിഎഫുകളെയോ ബാധിക്കില്ല.
TCS തിരികെ ക്ലെയിം ചെയ്യാം
ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്യുന്ന സമയത്ത് നികുതി ബാധ്യതയ്ക്കെതിരെ ഈ TCS തുക ക്രമീകരിക്കാൻ തുടർന്നും സാധിക്കും. തുക ആദായനികുതി റീഫണ്ടായി ക്ലെയിം ചെയ്യുകയോ അല്ലെങ്കിൽ ക്രെഡിറ്റ് നേടുകയോ ചെയ്യാം. ടിസിഎസ് തുക കിഴിവ് ചെയ്യുന്ന സമയത്ത് ബാങ്ക് നൽകുന്ന TCS സർട്ടിഫിക്കറ്റ്, ആദായ നികുതി റിട്ടേൺ ഫയലിംഗിൽ ക്ലെയിം ചെയ്യാൻ ഉപയോഗിക്കാം. എന്നാൽ റീഫണ്ട് ലഭിക്കുന്നതുവരെ ഒരു വലിയ തുക ദീർഘകാലത്തേക്ക് ബ്ലോക്ക് ചെയ്യപ്പെടും എന്നതാണ് പുതിയ നികുതി നയം കൊണ്ടുണ്ടാകുന്ന ബുദ്ധിമുട്ട്.
വിദേശപഠനത്തിന് ട്യൂഷൻ ഫീ ഇനത്തിൽ, വിദ്യാഭ്യാസ വായ്പ വഴിയോ അല്ലാതെ നേരിട്ടോ ഒരു സാമ്പത്തികവർഷം അയക്കുന്ന 7 ലക്ഷം രൂപയിൽ കൂടുതലുള്ള തുകയ്ക്ക് നിലവിൽ 0.5% TCS ഈടാക്കുന്നുണ്ട്. പുതിയ നികുതി നയത്തിലും ഇക്കാര്യത്തിൽ മാറ്റമില്ല.
If you engage in direct foreign investments or have plans for an overseas trip, be prepared for a significant rise in taxes. The Tax Collected at Source (TCS) applies to remittances made for purposes other than medical treatment and education. Even individuals sending money abroad for the benefit of their close relatives will be subject to TCS. Moreover, remittances made for students pursuing education abroad will also incur TCS charges. Consequently, studying abroad can become a more costly endeavor.