ഇങ്ങനെയൊക്കെയാണിവർ ക്രെഡിറ്റ്സ്കോർ നിർണയിക്കുന്നതെങ്കിൽ എങ്ങനെ ഉപഭോക്താവിന് നീതി കിട്ടും?
അവിടെ പിഴ ചുമത്താതെ മറ്റു പോംവഴിയില്ലെന്നു RBI തീരുമാനിക്കുകയായിരുന്നു. അത് നടപ്പാക്കുകയും ചെയ്തു.
ട്രാന്‍സ് യൂണിയന് സിബില്‍ ഉള്‍പ്പെടെ നിലവില്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന നാല് ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ കമ്പനികള്‍ക്ക് റിസര്‍വ് ബാങ്ക് (ആര്.ബി.ഐ) ഏകദേശം 25 ലക്ഷം രൂപ വീതം പിഴ ചുമത്തി.
വായ്പാ വിവരങ്ങളുമായി ബന്ധപ്പെട്ട ഇവരുടെ ചില ഡേറ്റ കൃത്യവും പൂര്‍ണ്ണവുമല്ലെന്ന് റിസര്‍വ് ബാങ്ക് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഇവരെ വിശ്വസിച്ചു വായ്പ നൽകിയ ബാങ്കുകളും, ഇവരുടെ റിപ്പോർട്ടിന്മേൽ വായ്പ തേടിയിറങ്ങുന്ന ഉപഭോക്താക്കളും പ്രതീക്ഷിക്കുന്ന വിശ്വസനീയ സ്കോർ എന്തുകൊണ്ട് പലപ്പോഴും ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ കമ്പനികള്‍ക്ക് നല്‍കാനാകുന്നില്ല ?
ട്രാന്‍സ് യൂണിയന് സിബിലിന് 26 ലക്ഷം രൂപയാണ് പിഴ. സി.ആര്.ഐ.എഫ് ഹൈ മാര്‍ക്ക് ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ സര്‍വീസസിന് 25.75 ലക്ഷം രൂപയും, എക്സ്പീരിയന് ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ കമ്പനി ഓഫ് ഇന്ത്യക്ക് 24.75 ലക്ഷം രൂപയും, ഇക്വിഫാക്സ് ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ സര്‍വീസസിന് 24.25 ലക്ഷം രൂപയുമാണ് പിഴ ചുമത്തിയത്.
വായ്പാ വിവരങ്ങള്‍ അപൂര്‍ണ്ണം
ഈ നാല് കമ്പനികളില്‍ വായ്പാ വിവരങ്ങളുമായി ബന്ധപ്പെട്ട ചില ഡേറ്റ കൃത്യവും പൂര്‍ണ്ണവുമല്ലെന്ന് റിസര്‍വ് ബാങ്ക് കണ്ടെത്തി. കൂടാതെ പലരുടേയും വായ്പാ വിവരങ്ങള്‍ പുതുക്കിയിട്ടില്ല.
മാത്രമല്ല റിസര്‍വ് ബാങ്ക് അനുവദിച്ച സമയപരിധിക്കുള്ളില്‍ ഇതിലെ പൊരുത്തക്കേടുകള്‍ പരിഹരിക്കുന്നതിന് സ്വീകരിച്ച നടപടികളെക്കുറിച്ചുള്ള വിവരങ്ങള്‍ നല്കുന്നതില് കമ്പനികള്‍ പരാജയപ്പെട്ടിരുന്നു. ഈ കമ്പനികള്‍ക്ക് റിസര്‍വ ബാങ്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു.
വായ്പയുടെ സ്പന്ദനം ക്രെഡിറ്റ് സ്കോറിലാണ്
കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ഇന്ത്യക്കാരുടെ ജീവിതത്തിൽ ക്രെഡിറ്റ് സ്കോറിന്റെ സ്വാധീനം വർദ്ധിച്ചിട്ടുണ്ടെങ്കിലും, ഉപഭോക്തൃ സംരക്ഷണവും പിശക് തിരുത്തൽ സംവിധാനങ്ങളും വേഗതയിലല്ല ഇന്നും. ഒരു ശരാശരി ഇന്ത്യക്കാരനെ സംബന്ധിച്ചിടത്തോളം, ക്രെഡിറ്റ് സ്കോറിങ്ങിന്റെ പ്രക്രിയ ഇപ്പോഴും അവ്യക്തവും ചില സമയങ്ങളിൽ ഏകപക്ഷീയവുമാണ്. കാരണം ക്രെഡിറ്റ് സ്കോറിലെ ചെറിയ മാറ്റങ്ങൾ പോലും പലപ്പോഴും നിർണായകമാണ്.
ക്രെഡിറ്റ് സ്കോർ 700 ഉം 800 ഉം ഉള്ള ഒരാൾക്ക് വായ്പയുടെ പലിശ നിരക്ക് വ്യത്യാസം ഏകദേശം 20-30 ബേസിസ് പോയിന്റുകൾ (bps) ആയി കണക്കാക്കുന്നു. സിബിൽ സ്കോറുകൾ 300 മുതൽ 900 വരെയാണ്, കൂടാതെ 750-ന് മുകളിലുള്ള സ്കോർ “മികച്ചത്” ആയി കണക്കാക്കപ്പെടുന്നു.
പരിഷ്കരണം ആവശ്യമാണ്
സ്കോറിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘടകം ഒരു പ്രത്യേക വ്യക്തിയുടെ വായ്പ തിരിച്ചടവ് സ്വഭാവമാണ്. ഒരു വ്യക്തിയുടെ റിപ്പോർട്ടിലെ “അക്കൗണ്ടുകൾ”, “എന്‍ക്വയറി” വിഭാഗങ്ങളിലെ വിവരങ്ങൾ എന്നിവ അടിസ്ഥാനമാക്കിയാണ് സിബിൽ സ്കോർ കണക്കാക്കുന്നത്. ഉപഭോക്താവ് എത്ര ക്രെഡിറ്റ് ഉപയോഗിക്കുന്നു എന്നതുപോലുള്ള ഘടകങ്ങളാൽ ഇത് സ്വാധീനിക്കപ്പെടുന്നു. എത്ര അക്കൗണ്ടുകൾ കുടിശ്ശിക കഴിഞ്ഞു, എത്ര ദിവസം കൊണ്ട്, ഉപഭോക്താവിന്റെ ക്രെഡിറ്റ് ലൈനുകൾക്ക് എത്ര പഴക്കമുണ്ട്, അവർക്ക് എന്ത് തരത്തിലുള്ള ക്രെഡിറ്റ് ഉണ്ട്, ഉപഭോക്താവിന് സുരക്ഷിതവും സുരക്ഷിതമല്ലാത്തതുമായ ക്രെഡിറ്റിന്റെ സമ്മിശ്ര പോയിന്റ് ഉണ്ടോ എന്നതും സുപ്രധാനമാണ്.
തെറ്റായ ക്രെഡിറ്റ് സ്കോറിനുള്ള കാരണം ഒന്നുകിൽ ബാങ്കിന്റെ യഥാർത്ഥ പിഴവായിരിക്കാം അല്ലെങ്കിൽ ചില സന്ദർഭങ്ങളിൽ ഒരു വ്യക്തി വായ്പയ്ക്ക് ഗ്യാരന്ററായി നിൽക്കുമ്പോൾ ആയിരിക്കാമെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഉപഭോക്താക്കൾ അവരുടെ സ്കോറുകൾ പതിവായി പരിശോധിക്കുകയും അവരുടെ ക്രെഡിറ്റ് ചരിത്രത്തിൽ അവർ ശ്രദ്ധിക്കുന്ന എന്തെങ്കിലും പൊരുത്തക്കേടുകൾ റിപ്പോർട്ട് ചെയ്യുകയും ചെയ്യണമെന്ന് വിദഗ്ധർ നിർദേശിക്കുന്നു .
“ഉപഭോക്തൃ ബോധവൽക്കരണം വർദ്ധിപ്പിക്കലും ആവശ്യമാണ്. ആർബിഐയുടെ ഓംബുഡ്സ്മാൻ സ്കീമിനെക്കുറിച്ച് പലർക്കും ഇപ്പോഴും അറിയില്ല. വായ്പാ അപേക്ഷ നൽകി 30 ദിവസത്തിന് ശേഷവും വായ്പക്കാരുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രശ്നങ്ങൾ പരിഹരിക്കപ്പെടാത്തപക്ഷം, റെഗുലേറ്ററിലേക്ക് നേരിട്ട് പരാതിപ്പെടാൻ ഉപഭോക്താക്കളെ സ്കീം അനുവദിക്കുന്നു. പരാതികൾ സമർപ്പിത പോർട്ടൽ വഴി (https://cms.rbi.org.in) ഇമെയിൽ വഴിയോ തപാൽ കത്ത് ആയോ പോലും ഫയൽ ചെയ്യാം.
എന്താണ് സിബിൽ സ്കോർ
നിങ്ങളുടെ വായ്പാ യോഗ്യത അളക്കുന്ന ഒരു അളവുകോലാണ് സിബില്‍ സ്കോര്‍ അല്ലെങ്കില്‍ ക്രെഡിറ്റ് സ്കോര്‍. 300 നും 900 നും ഇടയിലുള്ള ഒരു മൂന്നക്ക നമ്പറാണിത്. 685 മുകളിലുള്ളത് മെച്ചപ്പെട്ട ക്രെഡിറ്റ് സ്കോറായി കാണും.
ക്രെഡിറ്റ് സ്കോര്‍ കൂടുന്നതനുസരിച്ച് വായ്പ കിട്ടാനും ക്രെഡിറ്റ് കാര്‍ഡുകളില്‍ ഉയര്‍ന്ന ബാലന്‍സ് കിട്ടുവാനുമുള്ള സാധ്യത കൂടും.
നമ്മുടെ ക്രെഡിറ്റ് സ്കോര്‍ നിര്‍ണയിക്കുന്ന സ്ഥാപനമാണ് ട്രാന്‍സ് യൂണിയന് സിബില്‍. അതുകൊണ്ട് തന്നെ ട്രാന്‍സ് യൂണിയന് സിബില്‍ വായ്പാ വിവരങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൃത്യമല്ലെങ്കില്‍ ഇത് ഒരാളുടെ സിബിലിനെ മോശമായി ബാധിച്ചേക്കാം. അതോടെ വായ്പ മുടങ്ങും.
കൃത്യമായ വായ്പാ വിശദാംശങ്ങളുടെ അഭാവത്തില്‍ വായ്പാദാതാക്കള്‍ നിങ്ങളെ ഉയര്‍ന്ന റിസ്ക്കുള്ള വായ്പക്കാരായി കണക്കാക്കാം. ഇതോടെ വായ്പ നിഷേധിക്കപെടുകയോ, വായ്പകള്‍ക്ക് ഉയര്‍ന്ന പലിശ ഈടാക്കിയേക്കാം.
വ്യക്തികളുടെ കൃത്യമല്ലാത്ത ക്രെഡിറ്റ് റിപ്പോര്‍ട്ടുകള്‍ ഭാവിയില്‍ അവര്‍ക്ക് വായ്പയെടുക്കാന്‍ സാധിക്കാത്ത അവസ്ഥയിലേക്ക് പോലും എത്തിച്ചേക്കാം.
The central bank took charge of addressing the question regarding the profitability of cats in the banking market and provided a decisive response. The requirement itself became a safeguard against potential losses, with the Sibyl playing a significant role in this determination. With such a method used to assess creditworthiness, the customer’s access to justice becomes a concern. In light of this, the RBI concluded that imposing a penalty was the only viable solution, which has now been put into effect.