ഇന്ത്യയിലെ സീഡ് ടു സീരീസ് എ ടെക് സ്റ്റാർട്ടപ്പുകൾക്കുള്ള മൂന്ന് മാസത്തെ ഇക്വിറ്റി രഹിത ആക്സിലറേറ്റർ പ്രോഗ്രാമാണ് ഗൂഗിൾ ഫോർ സ്റ്റാർട്ടപ്പ് ആക്സിലറേറ്റർ. ഇതുവരെ, ഇന്ത്യയിലെ 130-ലധികം സ്റ്റാർട്ടപ്പുകളുടെ വളർച്ച ത്വരിതപ്പെടുത്താൻ ഗൂഗിൾ ഫോർ സ്റ്റാർട്ടപ്പ് ആക്സിലറേറ്റർ സഹായിച്ചിട്ടുണ്ട്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അല്ലെങ്കിൽ മെഷീൻ ലേണിംഗ് ഉപയോഗിച്ച് വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ സ്റ്റാർട്ടപ്പുകൾക്കായിരുന്നു അപേക്ഷിക്കാൻ അവസരം. 1,050-ലധികം ആപ്ലിക്കേഷനുകളിൽ നിന്നാണ് സീഡ് മുതൽ സീരീസ് എ വരെയുള്ള 20 സ്റ്റാർട്ടപ്പുകളെ തിരഞ്ഞെടുത്തത്. AI/ML, Cloud, UX, Android, Web, Product Strategy, തുടങ്ങിയ മേഖലകളിലെ തിരഞ്ഞെടുത്ത സ്റ്റാർട്ടപ്പുകളെ ഇത് പിന്തുണയ്ക്കുകയും മെന്റർഷിപ്പ് നൽകുകയും ചെയ്യും. മെന്റർഷിപ്പിനും ടെക്നിക്കൽ പ്രോജക്റ്റ് സപ്പോർട്ടിനും പുറമെ ഉൽപ്പന്ന രൂപകൽപ്പന, ഉപഭോക്തൃ ഏറ്റെടുക്കൽ, നേതൃത്വ വികസനം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് വർക്ക്ഷോപ്പുകളും ആക്സിലറേറ്റർ വാഗ്ദാനം ചെയ്യുന്നു.
ActoFit, AlgoBio, Atsuya, AyuRythm, Blend, Cloudphysician Healthcare, DentalDost, Expertia, Filo, KarmaLifeAI, Knorish, LimeChat, Mozark, Namaste Business, Neodocs, Qoruz, Rooter, Swasthya AI, Trainman, Vitra.ai എന്നിവയാണ് ഗൂഗിൾ ഫോർ സ്റ്റാർട്ടപ്പ് ആക്സിലറേറ്ററിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.