ഫാർമാ MSME കൾക്ക് മൂക്കുകയറിടാൻ കേന്ദ്രം
ഫാർമസ്യൂട്ടിക്കൽ മേഖലയിൽ പ്രവർത്തിക്കുന്ന MSME സംരംഭങ്ങളെ ശക്തിപ്പെടുത്തുന്നതിനായി പ്രത്യേക പദ്ധതികൾ ആരംഭിച്ച് ഒരു വർഷം തികയുന്നതിനു മുമ്പ് തന്നെ വടിയെടുത്തു കേന്ദ്രസർക്കാർ. MSME ഫാർമ മേഖലയിലെ വഴിവിട്ട പ്രവണതകൾക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് കേന്ദ്ര രാസവസ്തു-വള മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ.
എംഎസ്എംഇ ഫാർമ മേഖലയിൽ സ്വയം നിയന്ത്രണത്തിന്റെ ആവശ്യകത എടുത്തു പറഞ്ഞ കേന്ദ്രമന്ത്രി, ‘ലോകത്തിന്റെ ഫാർമസി’ എന്ന പദവി ഇന്ത്യ നിലനിർത്തണമെന്നും എംഎസ്എംഇ കളോട് ആവശ്യപ്പെട്ടു.
വ്യാജ മരുന്നുകൾ നിർമ്മിക്കുന്ന എല്ലാ ഫാർമസ്യൂട്ടിക്കൽ നിർമ്മാണ കമ്പനികൾക്കെതിരെയും കർശന നടപടിയെടുക്കാൻ ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയ്ക്ക് (ഡിസിജിഐ) ഡോ. മൻസുഖ് മാണ്ഡവ്യ നിർദ്ദേശം നൽകി.
റെഗുലേറ്ററി അതോറിറ്റികൾ പ്ലാന്റുകളുടെ അപകടസാധ്യത അടിസ്ഥാനമാക്കിയുള്ള പരിശോധനയും ഓഡിറ്റും ആരംഭിച്ചു കഴിഞ്ഞു.
മരുന്ന് നിർമാണ കമ്പനികളെ പരിശോധിക്കാൻ രൂപീകരിച്ച പ്രത്യേക സ്ക്വാഡുകൾ 137 സ്ഥാപനങ്ങളിൽ പരിശോധന നടത്തി105 സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുത്തിട്ടുണ്ട്. 31 സ്ഥാപനങ്ങളിൽ ഉൽപ്പാദനം നിർത്തിവെക്കുകയും 50 സ്ഥാപനങ്ങളുടെ ഉൽപ്പന്നം/വിഭാഗം ലൈസൻസുകൾ റദ്ദാക്കുകയും സസ്പെൻഡ് ചെയ്യുകയും ചെയ്തു.
കൂടാതെ 73 സ്ഥാപനങ്ങൾക്ക് കാരണം കാണിക്കൽ നോട്ടീസും 21 സ്ഥാപനങ്ങൾക്കെതിരെ മുന്നറിയിപ്പ് കത്തുകളും നൽകിയിട്ടുണ്ട്.
ഫാർമാ MSME കളെ ശക്തിപ്പെടുത്താൻ മൂന്നിനകേന്ദ്ര പദ്ധതി
കഴിഞ്ഞ വർഷം ജൂലൈയിലാണ് ഫാർമസ്യൂട്ടിക്കൽ മേഖലയിൽ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളെ ശക്തിപ്പെടുത്തുന്നതിനായി സർക്കാർ മൂന്ന് പദ്ധതികൾക്ക് തുടക്കമിട്ടത്.
ഫാർമ എംഎസ്എംഇകൾക്കായി ക്ലസ്റ്ററുകളിൽ സാങ്കേതിക നവീകരണം, പൊതു ഗവേഷണ കേന്ദ്രങ്ങൾ, മാലിന്യ സംസ്കരണ പ്ലാന്റുകൾ എന്നിവ സ്ഥാപിക്കുക എന്നിവയാണ് പദ്ധതികൾ.
ആത്മനിർഭർ ഭാരത് പ്രകാരം ചെറുകിട കമ്പനികളെ ആഗോള മാനുഫാക്ചറിംഗ് നിലവാരത്തിലേക്ക് ഉയർത്താൻ ഫാർമസ്യൂട്ടിക്കൽസ് ഇൻഡസ്ട്രിയെ ശക്തിപ്പെടുത്തുക ലക്ഷ്യവുമായാണ് രാസവള, രാസവള മന്ത്രാലയം പദ്ധതികൾ ആവിഷ്കരിച്ചത്.
ഫാർമസ്യൂട്ടിക്കൽ മേഖലയിലെ എംഎസ്എംഇ യൂണിറ്റുകളുടെ സാങ്കേതിക നവീകരണത്തിന് ക്രെഡിറ്റ് ലിങ്ക്ഡ് ക്യാപിറ്റലും പലിശ സബ്സിഡിയും ഫാർമ ക്ലസ്റ്ററുകളിലെ ഗവേഷണ കേന്ദ്രം, ടെസ്റ്റിംഗ് ലാബുകൾ, ഇടിപികൾ എന്നിവയുൾപ്പെടെയുള്ള പൊതു സൗകര്യങ്ങൾക്കായി 20 കോടി രൂപ വരെ പിന്തുണയും പദ്ധതികൾ നൽകുന്നു.
പദ്ധതി നടപ്പാക്കുന്നതിനുള്ള പ്രോജക്ട് മാനേജ്മെന്റ് കൺസൾട്ടന്റായിരിക്കും SIDBI.
ഫാർമസ്യൂട്ടിക്കൽ ടെക്നോളജി അപ്ഗ്രേഡേഷൻ അസിസ്റ്റൻസ് സ്കീം (PTUAS) ഫാർമസ്യൂട്ടിക്കൽ എംഎസ്എംഇകൾക്ക് അവരുടെ സാങ്കേതികവിദ്യ നവീകരിക്കുന്നതിന് തെളിയിക്കപ്പെട്ട ട്രാക്ക് റെക്കോർഡ് സുഗമമാക്കും.
മൂന്ന് വർഷത്തെ കുറഞ്ഞ തിരിച്ചടവ് കാലാവധിയുള്ള പരമാവധി 10 കോടി രൂപ വരെയുള്ള വായ്പകൾക്ക് 10 ശതമാനം മൂലധന സബ്സിഡിയും അല്ലെങ്കിൽ 5 ശതമാനം വരെ പലിശ സബ്സിഡിയും (SC/ST ഉടമസ്ഥതയിലുള്ള യൂണിറ്റുകളുടെ കാര്യത്തിൽ 6 ശതമാനം) പദ്ധതിയിൽ വ്യവസ്ഥയുണ്ട്.
ഫാർമ ഇൻഡസ്ട്രീസിനുള്ള പൊതു സൗകര്യങ്ങൾക്കുള്ള പദ്ധതി (API-CF) സുസ്ഥിര വളർച്ചയ്ക്കുള്ള നിലവിലുള്ള ഫാർമസ്യൂട്ടിക്കൽ ക്ലസ്റ്ററുകളുടെ ശേഷി ശക്തിപ്പെടുത്തും. അംഗീകൃത പദ്ധതിച്ചെലവിന്റെ 70 ശതമാനം അല്ലെങ്കിൽ 20 കോടി രൂപ, ഏതാണോ കുറവ് അത് സഹായം നൽകുന്നു.
ഹിമാലയൻ, വടക്ക് കിഴക്കൻ മേഖലകളിൽ, ഗ്രാന്റ് ഇൻ എയ്ഡ് ഒരു ക്ലസ്റ്ററിന് 20 കോടി രൂപയോ അല്ലെങ്കിൽ പദ്ധതി തുകയുടെ 90 ശതമാനമോ, ഏതാണോ കുറവ് അത് നൽകും.
ഫാർമസ്യൂട്ടിക്കൽ ആൻഡ് മെഡിക്കൽ ഡിവൈസസ് പ്രൊമോഷൻ ആൻഡ് ഡെവലപ്മെന്റ് സ്കീം (PMPDS) ഇന്ത്യൻ ഫാർമ, മെഡിക്കൽ ഉപകരണ വ്യവസായത്തിന് പ്രാധാന്യമുള്ള വിഷയങ്ങളിൽ പഠന റിപ്പോർട്ടുകൾ തയ്യാറാക്കുന്നത് ഉൾപ്പെടുന്നു.