- കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ രാജ്യത്തെ ബാങ്ക് നിക്ഷേപങ്ങളില്‍ ഉണ്ടായത് കഴിഞ്ഞ 6 വര്‍ഷങ്ങള്‍ക്കിടയിലെ ഏറ്റവും ഉയര്‍ന്ന വളര്‍ച്ച
- വായ്പാ വിതരണം ജൂണ്‍ 30ന് അവസാനിച്ച രണ്ടാഴ്ചയില്‍ 16.2 ശതമാനം എന്ന ഉയർന്ന വളർച്ചയോടെ 143.9 ലക്ഷം കോടി രൂപയിലെത്തി
- 2022 ജൂലൈ 1 മുതലുള്ള കാലയളവില്‍ ക്രെഡിറ്റ് ഓഫ്ടേക്കില് 20.1 ലക്ഷം കോടി രൂപയുടെ വര്‍ധനയുണ്ടായി
ഈ നേട്ടങ്ങളുടെയൊക്കെ ശോഭ കെടുത്തുന്ന മറ്റൊരു വാർത്തയാണ് ഇപ്പോൾ ഇന്ത്യൻ ബാങ്കിങ് മേഖലയെ ആശങ്കയിലാക്കിയിരിക്കുന്നത്
ധനമന്ത്രി നിർമലാ സീതാരാമൻ തിരികെ കിട്ടാത്ത ചെറുകിട വായ്പകളെപ്പറ്റി രാജ്യത്തെ പൊതുമേഖലാ-സ്വകാര്യ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്കിയതിങ്ങനെ.
“വായ്പാ തിരിച്ചടവുമായി ബന്ധപ്പെട്ട് കാര്‍ക്കശ്യത്തോടെയുള്ള നടപടി ക്രമങ്ങള്‍ പാടില്ല, മനുഷ്യത്വപൂര്‍ണമായ രീതിയിലായിരിക്കണം ഇത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്യേണ്ടത്. “ലോക്സഭയിലായിരുന്നു ധനമന്ത്രിയുടെ പ്രതികരണം.
പക്ഷെ ഒരു ഗുണമുണ്ടായി ബാങ്കുകൾക്ക്. ഇങ്ങനെ കിട്ടാക്കടം വൻതോതിൽ എഴുതിത്തള്ളിയതോടെ ബാങ്കുകളുടെ മൊത്തം നിഷ്ക്രിയ ആസ്തി 10 വർഷത്തെ താഴ്ന്ന നിരക്കായ 3.9 %മായി. ഇത് മറ്റാരുടേതുമല്ല റിസർവ് ബാങ്കിന്റെ കണക്കുകളാണ്.
2012-13 സാമ്പത്തിക വർഷം മുതൽ ബാങ്കുകൾ 15,31,453 കോടി രൂപ (187 ബില്യൺ ഡോളർ)യാണ് എഴുതിത്തള്ളിയത്. കഴിഞ്ഞ 3 വർഷത്തിനിടെ എഴുതിത്തള്ളിയ വായ്പാ തുക 5,86,891 കോടി രൂപ. ഈ തുകയിൽ 1,09,186 കോടി രൂപ മാത്രമാണ് ബാങ്കുകൾക്ക് തിരിച്ചു പിടിക്കാനായത്.
2021 സാമ്പത്തിക വർഷത്തെ 30,104 കോടി രൂപ, 2022 ൽ 33,354 കോടി, 2023 ൽ 45,548 കോടി രൂപ എന്നിങ്ങനെ മാത്രമാണ് ബാങ്കുകൾക്ക് തിരികെ പിടിക്കാനായത്. ഇത്തരത്തിലുള്ള തിരിച്ചടവ് മുടങ്ങിയ വായ്പകൾ തിരിച്ചു പിടിക്കുന്നതിൽ രാജ്യത്തെ ബാങ്കുകൾക്ക് ഇന്നും വിമുഖതയെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
നിക്ഷേപം റെക്കോർഡിട്ടത് ഇങ്ങനെയാണ്
കേന്ദ്ര സര്‍ക്കാര്‍ 2000 രൂപയുടെ നോട്ട് പിൻവലിച്ചത് നിക്ഷേപ വർധനക്ക് ഒരു കാരണമായി. ഓപ്പസ്,എം നിക്ഷേപങ്ങള്‍ക്കുള്ള ഉയര്‍ന്ന പലിശനിരക്കും 13 ശതമാനം എന്ന ഉയര്‍ന്ന വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്താന്‍ ഇടയാക്കി. തൊട്ടുമുന്‍പുള്ള രണ്ടാഴ്ചയുമായുള്ള താരതമ്യത്തില്‍ 3.2 ശതമാനത്തിന്റെ വർധനയാണ് ഉണ്ടായത്. ഒരു വർഷം മുമ്പുള്ള കാലയളവിനെ അപേക്ഷിച്ച് ബാങ്ക് നിക്ഷേപങ്ങളില്‍ 22 ലക്ഷം കോടി രൂപയുടെ വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്. അതായത് 2017 മാർച്ചിന് ശേഷമുള്ള കാലയളവില്‍ രണ്ടാഴ്ചയ്ക്കിടെ ഉണ്ടായ ഏറ്റവും ഉയര്‍ന്ന വളര്‍ച്ച.
2000 നോട്ടുകൾ നിക്ഷേപമായി മാറി
ജൂൺ 30 വരെയുള്ള കണക്കു പ്രകാരം ബാങ്കുകളിലേക്ക് തിരിച്ചെത്തിയ 2000 രൂപ നോട്ടുകളുടെ മൂല്യം 2.72 ലക്ഷം കോടി രൂപയായിരുന്നു. വിനിമയത്തിലുണ്ടായിരുന്ന 2000 രൂപ നോട്ടുകളുടെ 76 ശതമാനവും തിരിച്ചെത്തി. ഇങ്ങനെ തിരിച്ചെത്തിയ നോട്ടുകളുടെ 87 ശതമാനവും ബാങ്ക് നിക്ഷേപമായാണ് മാറിയത്. 13 ശതമാനം നോട്ടുകള്‍ മാത്രമാണ് മാറ്റിവാങ്ങപ്പെട്ടതെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്നുള്ള കണക്കുകള്‍ വ്യക്തമാക്കുന്നു.
വായ്പാ വിതരണവും ഉയർന്ന വളർച്ചയിൽ
വായ്പാ വിതരണം ജൂണ്‍ 30ന് അവസാനിച്ച രണ്ടാഴ്ചയില്‍ 16.2 ശതമാനം എന്ന ഉയർന്ന വളർച്ചയോടെ 143.9 ലക്ഷം കോടി രൂപയിലെത്തി. വ്യക്തിഗതം, എൻബിഎഫ്സികൾ, കൃഷിയും അനുബന്ധ പ്രവർത്തനങ്ങളും തുടങ്ങിയ വിഭാഗങ്ങളിലെല്ലാം മികച്ച വായ്പാ വളര്‍ച്ച കൈവരിച്ചു.
മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ പറഞ്ഞാല്‍ 2022 ജൂലൈ 1 മുതലുള്ള കാലയളവില്‍ ക്രെഡിറ്റ് ഓഫ്ടേക്കില് 20.1 ലക്ഷം കോടി രൂപയുടെ വര്‍ധനയുണ്ടായി. മുന്‍ വർഷം ഇതേ കാലയളവില്‍ 15.6 ലക്ഷം കോടി രൂപയുടെ വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരുന്നത്.
ചെറുകിടവായ്പക്കാർക്ക് ആശ്വാസം, ഉറച്ച നിലപാടുമായി ധനമന്ത്രി നിർമല സീതാരാമൻ
“ചില ബാങ്കുകള്‍ നിഷ്കരുണം വായ്പാ തിരിച്ചടവ് രീതികള്‍ പിന്തുടരുന്നു എന്ന പരാതി ഞാന്‍ കേള്‍ക്കുന്നുണ്ട്. വായ്പ തിരിച്ചടവ് പ്രക്രിയയില്‍ കടുപ്പമേറിയ നടപടികള്‍ സ്വീകരിക്കരുതെന്ന് സര്‍ക്കാര്‍ എല്ലാ പൊതുസ്വകാര്യ ബാങ്കുകള്‍ക്കും നിര്‍ദ്ദേശം നല്കി കഴിഞ്ഞു.” ചെറുകിട വായ്പകളുടെ തിരിച്ചടവുമായി ബന്ധപ്പെട്ട ചോദ്യത്തിന് ലോക്സഭയില്‍ മറുപടി പറയുകയായിരുന്നു മന്ത്രി.
മദ്രാസ് ഹൈക്കോടതിയും വായ്പക്കാർക്കൊപ്പം
വായ്പകളുടെ തിരിച്ചടവ് സംബന്ധിച്ച നടപടികള്‍ കൈക്കൊള്ളുമ്പോള്‍ അത് നിയമപ്രകാരമുള്ളതാണെന്ന് ഉറപ്പാക്കണമെന്ന് മദ്രാസ് ഹൈക്കോടതി നിർദേശിച്ചിരുന്നു. കര്‍ഷകരുടെ വായ്പാ തിരിച്ചടവിനായി ബാങ്ക് ചുമതലയേല്‍പ്പിക്കുന്ന സ്വകാര്യ ഏജന്റുമാർ ബലാല്‍ക്കാരമായി പെരുമാറുകയും വായ്പ തിരിച്ചു പിടിക്കാൻ നടപടികള്‍ എടുക്കുകയും ചെയ്യുന്നത് അനുവദിക്കാനാവില്ലെന്നും ബെഞ്ച് വ്യക്തമാക്കിയിരുന്നു. വായ്പാ തിരിച്ചടവുമായി ബന്ധപ്പെട്ട് ഏജന്റുമാർ നടത്തുന്ന അക്രമങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള പൊതുതാല്പര്യ ഹര്ജിയിന്മേലാണ് കോടതിയുടെ ഉത്തരവ്.
വായ്പ തിരികെ പിടിക്കാൻ അതിക്രമം പാടില്ല : RBI
സ്വകാര്യ ഏജന്റുമാരെ ഉപയോഗിച്ച് പണം പിരിക്കുന്ന ബാങ്ക് നടപടികള്‍ക്കെതിരെ റിസര്‍വ് ബാങ്ക് 2008-ല്‍ സര്‍ക്കുലര്‍ ഇറക്കിയിരുന്നു. ഇത്തരം സംഭവങ്ങളുമായി ബന്ധപ്പെട്ട് വരുന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ബാങ്കുകളുടെ വായ്പാ തിരിച്ചടവ് നടപടിക്രമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുമെന്നും സര്‍ക്കുലറിലുണ്ട്. ഇത് ലംഘിച്ച ആർ ബി എൽ നെതിരെ അടുത്തിടെയാണ് RBI നടപടിയെടുത്തത്.
ലോണ്‍ തിരിച്ചടവ് നടപടിക്രമങ്ങള്‍ നടത്തിയ ഏജന്റുമാർ നിര്‍ദേശങ്ങൾ പാലിക്കാത്തതിനാല്‍ ആര്‍ബിഎല്‍ ബാങ്ക് 2.27 കോടി രൂപ പിഴടയ്ക്കണമെന്ന് ആര്‍ബിഐ ഉത്തരവിറക്കിയിരുന്നു. ബാങ്കുകള്‍ അവരുടെ വായ്പാ തിരിച്ചടവ് രീതികള്‍ ഇടയ്ക്ക് പുനപരിശോധിക്കണമെന്നും മാറ്റങ്ങള്‍ വരുത്തണമെങ്കില്‍ അങ്ങനെ ചെയ്യണമെന്നും നിര്‍ദ്ദേശം നല്‍കിയിരുന്നു.