16,499 രൂപക്ക് റിലയൻസ് റീട്ടെയിലിന്റെ ജിയോബുക്ക് വിപണിയിലേക്കെത്തുന്നു. നൂതന ജിയോ ഒ എസ് ഓപ്പറേറ്റിംഗ് സിസ്റ്റം, സ്റ്റൈലിഷ് ഡിസൈൻ, ഇന്റർനെറ്റ് കണക്റ്റിവിറ്റി എന്നീ സവിശേഷതകളോടെയാണ് ജിയോ ബുക്ക് എത്തുന്നത്. ഇന്ത്യയിലെ ആദ്യ ‘ലേർണിംഗ് ബുക്ക് ‘ആഗസ്ത് 5 മുതൽ വിപണിയിൽ ലഭ്യമാകും.
മാറ്റ് ഫിനിഷ്, അൾട്രാ സ്ലിം ബിൽറ്റ്, ലൈറ്റ് വെയ്റ്റ് (990ഗ്രാം) എന്നിങ്ങനെ സ്റ്റൈലിഷ് ഡിസൈനിലാണ് ജിയോബുക്ക് ഒരുക്കിയിരിക്കുന്നത്. 2.0 GHz ഒക്ടാ കോർ പ്രോസസർ, 4 GB LPDDR4 റാം, 64GB സ്റ്റോറേജ് (SD കാർഡ് ഉപയോഗിച്ച് 256GB വരെ വികസിപ്പിക്കാം) , ഇൻഫിനിറ്റി കീബോർഡ്, വലിയ മൾട്ടി-ജെസ്റ്റർ ട്രാക്ക്പാഡ്, ഇൻ-ബിൽറ്റ് USB/HDMI പോർട്ടുകൾ എന്നിവയിലൂടെ ഇത് മികച്ച പ്രകടനം നൽകും.
ജിയോബുക്കിന്റെ ഹാർഡ്വെയർ സവിശേഷതകൾ:
- കട്ടിംഗ് എഡ്ജ് ഓപ്പറേറ്റിംഗ് സിസ്റ്റം – ജിയോ ഒ എസ്
- 4G, ഡ്യുവൽ-ബാൻഡ് വൈഫൈ കണക്റ്റിവിറ്റി
- അൾട്രാ സ്ലിം, സൂപ്പർ ലൈറ്റ് (990ഗ്രാം), മോഡേൺ ഡിസൈൻ
- സുഗമമായ മൾട്ടി ടാസ്കിംഗിനായി ശക്തമായ ഒക്ടാ-കോർ ചിപ്സെറ്റ്
- 11.6” (29.46CM) ആന്റി-ഗ്ലെയർ HD ഡിസ്പ്ലേ
- ഇൻഫിനിറ്റി കീബോർഡും വലിയ മൾട്ടി-ജെസ്റ്റർ ട്രാക്ക്പാഡും
- USB, HDMI, ഓഡിയോ തുടങ്ങിയ ഇൻബിൽറ്റ് പോർട്ടുകൾ
ജിയോബുക്കിന്റെ മറ്റു സവിശേഷതകൾ
- 1.4G-LTE, ഡ്യുവൽ-ബാൻഡ് വൈഫൈ കഴിവുകൾ – രാജ്യത്തിന്റെ വിദൂര സ്ഥലങ്ങളിൽ പോലും തടസ്സമില്ലാത്ത പഠനത്തിനായി എല്ലായ്പ്പോഴും തടസ്സങ്ങളില്ലാത്ത ഇന്റർനെറ്റ് ആക്സസ് ഉപയോഗിച്ച് ബന്ധം നിലനിർത്തും
- ഇന്ററാക്ടീവ് ഇന്റർഫേസ്
- 75+ കീബോർഡ് ഷോർട്ട്കട്ടുകൾ
- ട്രാക്ക്പാഡ് ജസ്റ്ററുകൾ
- സ്ക്രീൻ വിപുലീകരണം
- വയർലെസ് പ്രിന്റിംഗ്
- മൾട്ടി ടാസ്കിംഗ് സ്ക്രീനുകൾ
- ഇന്റഗ്രേറ്റഡ് ചാറ്റ്ബോട്ട്
- ജിയോ ടിവി ആപ്പ് വഴി വിദ്യാഭ്യാസ ഉള്ളടക്കത്തിലേക്കുള്ള ആക്സസ്
- ജിയോക്ലൗഡ് ഗെയിമുകൾക്കൊപ്പം പ്രമുഖ ഗെയിമിംഗ് ടൈറ്റിലുകൾ
- JioBIAN റെഡി കോഡിംഗ് പരിതസ്ഥിതിയിൽ, വിദ്യാർത്ഥികൾക്ക് C/C++, Java, Python, Pearl തുടങ്ങിയ വിവിധ ഭാഷകളിൽ കോഡ് ചെയ്യാൻ എളുപ്പത്തിൽ പഠിക്കാനാകും.
റിലയൻസ് ഡിജിറ്റൽ ഓൺലൈൻ, ഓഫ്ലൈൻ സ്റ്റോറുകളിൽ നിന്നും ആമസോൺ വഴിയും വാങ്ങാം.
വിദ്യാർത്ഥികൾക്ക് കൂടുതൽ അനുയോജ്യമായ ഈ ജിയോ ബുക്ക് ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാനും കോഡിങ്ങ് പഠിക്കാനും, ഓൺലൈൻ വ്യാപാരം ചെയ്യാനുമെല്ലാം അനുയോജ്യമായ ഒരു മെച്ചപ്പെട്ട ഉത്പ്പന്നമാണ്.
” എല്ലാ പ്രായത്തിലുമുള്ള പഠിതാക്കൾക്ക് പുതിയ ടെക്നോളജിയും തടസ്സമില്ലാത്ത കണക്റ്റിവിറ്റി ഓപ്ഷനുകളും നൽകുന്ന ഞങ്ങളുടെ ഏറ്റവും പുതിയ ഓഫറാണ് ജിയോബുക്ക്. ആളുകൾ പഠിക്കുന്ന രീതിയിൽ ജിയോബുക്ക് വിപ്ലവം സൃഷ്ടിക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ഉപഭോക്താക്കളുടെ വ്യക്തിഗത വളർച്ചയിലൂടെ പുതിയ അവസരങ്ങൾ തുറക്കാനും ജിയോ ബുക്കിന് സാധിക്കും,” റിലയൻസ് റീട്ടെയിൽ വക്താവ് പറഞ്ഞു.