ഗ്രീൻ ഹൈഡ്രജൻ, ഗ്രീൻ അമോണിയ ഉല്പാദന ലക്ഷ്യത്തിലേക്കു കേരളം കൂടുതൽ അടുക്കുന്നു. ഗ്രീൻ ഹൈഡ്രജൻ, ഗ്രീൻ അമോണിയ എന്നിവ ഉത്പാദിപ്പിച്ചു കയറ്റുമതി ചെയ്യുന്നതിനും ആഭ്യന്തിരമായി ഉപയോഗിക്കുവാനും ഉൽപ്പാദന പ്ലാന്റുകൾ സ്ഥാപിക്കുന്നതിന് രണ്ട് കമ്പനികൾ കേരള സർക്കാരിനെ സമീപിച്ചിരിക്കുന്നു.
വിഴിഞ്ഞം അദാനി തുറമുഖത്തുനിന്ന് ജർമനിയിലേക്ക് ഒരു ലക്ഷം ടൺ ഗ്രീൻ അമോണിയ കയറ്റുമതി ചെയ്യാം എന്നാണ് കമ്പനികളിലൊന്ന് നിർദേശിച്ചിരിക്കുന്നത്.
ഈ ഗ്രീൻ അമോണിയ ഉൽപ്പാദന കേന്ദ്രത്തിന് പ്രതിവർഷം 2,00,000 ടൺ ഉൽപ്പാദന ശേഷി ഉണ്ടാകും.ഈ പദ്ധതിക്കായി 22,061 കോടി രൂപയുടെ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്.
ഈ ഗ്രീൻ അമോണിയ ഉൽപ്പാദന കേന്ദ്രത്തിന് പ്രതിവർഷം 2,00,000 ടൺ ഉൽപ്പാദന ശേഷി ഉണ്ടാകും.

ഇതിനായി ഗ്രീൻ അമോണിയ പ്ലാന്റിന്റെ മുഴുവൻ സമയ ഊർജ്ജ ആവശ്യങ്ങൾ നിറവേറ്റുന്ന ഒരു സംയോജിത പുനരുപയോഗ ഊർജ പദ്ധതി കൂടി കേരളത്തിൽ സ്ഥാപിക്കാൻ പദ്ധതിയിടുന്നു. പ്ലാന്റിന്റെ വൈദ്യുതി ആവശ്യകതകൾ നിറവേറ്റുക 1,500 മെഗവാട്ട് / 12,000 മെഗാവാട്ട് ശേഷിയുള്ള ഒരു ക്ലോസ്ഡ് ലൂപ്പ് പമ്പ്ഡ് ഹൈഡ്രോ സ്റ്റോറേജ് പ്ലാന്റുമായി സംയോജിപ്പിച്ച് 1,200-മെഗാവാട്ട് സോളാർ കപ്പാസിറ്റിയിലൂടെയായിരിക്കും .
സംയോജിത പുനരുപയോഗ ഊർജ പദ്ധതി ജലസംഭരണി സംവിധാനത്തോടൊപ്പം സോളാർ ഇൻസ്റ്റാളേഷൻ ഉള്ള പമ്പ്ഡ് സ്റ്റോറേജ് പവർ പ്ലാന്റ്ആയിരിക്കും.

വ്യവസായങ്ങൾക്ക് അധിക തോതിൽ വൈദ്യുതി ആവശ്യമുള്ള സംസ്ഥാന പവർ യൂട്ടിലിറ്റികളെ അവരുടെ ആവശ്യങ്ങൾക്ക് പിന്തുണയ്ക്കുന്നതിനുള്ള കേരളത്തിലെ ഇത്തരത്തിലുള്ള ആദ്യത്തെ പദ്ധതിയാണിത്. RTC പുനരുപയോഗ ഊർജം ലഭ്യമാക്കുന്ന പമ്പ്ഡ് സ്റ്റോറേജ് പവർ പ്ലാന്റ് കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിന്റെ നിക്ഷേപമായിരിക്കും.
പദ്ധതി പ്രദേശങ്ങളുടെ പ്രാഥമിക തിരിച്ചറിയലും വിശകലനവും ഇതിനകം നടത്തിക്കഴിഞ്ഞു.

രണ്ടാമത്തെ കമ്പനി 252 മെഗാവാട്ട് ഇലക്ട്രോലൈസർ പ്ലാന്റിനൊപ്പം ഗ്രീൻ ഹൈഡ്രജൻ, അമോണിയ ഉൽപ്പാദന പ്ലാന്റ് സ്ഥാപിക്കാൻ സംസ്ഥാനസർക്കാരിനെ താൽപ്പര്യം അറിയിച്ചിട്ടുണ്ട്. 8,763 കോടി രൂപയുടെ മുതൽമുടക്കിൽ ഘട്ടംഘട്ടമായി പ്ലാന്റ് നിർമ്മിക്കാമെന്നു നിർദ്ദേശിച്ചിട്ടുണ്ട്.
ആദ്യ ഘട്ടത്തിൽ,മൊത്തം 1,150 മില്യൺ ചെലവിൽ 2 മെഗാവാട്ട് ഇലക്ട്രോലൈസറും അഞ്ച് ടൺ അമോണിയ ഉൽപ്പാദന പ്ലാന്റും സ്ഥാപിക്കാനും കമ്പനി നിർദ്ദേശിച്ചിട്ടുണ്ട്.
ഈ ഘട്ടം പൂർത്തിയാകുമ്പോൾ, മണിക്കൂറിൽ 36 കിലോഗ്രാം ഗ്രീൻ ഹൈഡ്രജനും മണിക്കൂറിൽ 288 കിലോഗ്രാം അമോണിയയും ഉത്പാദിപ്പിക്കപ്പെടും.

ഗ്രീൻ ഹൈഡ്രജൻ, അമോണിയ എന്നിവ പ്രാദേശിക ഉപഭോക്താക്കൾക്കും സർക്കാർ, റിഫൈനറികൾ എന്നിവക്കും വിപണി നിരക്കിൽ ലഭ്യമാക്കും. ഒപ്പം ഇവ കയറ്റുമതി ചെയ്യും.
ഈ വർഷം ആദ്യം സംസ്ഥാന സർക്കാർ ഹരിത ഹൈഡ്രജൻ നയത്തിന്റെ കരട് പുറത്തിറക്കുകയും കൊച്ചിയിലും തിരുവനന്തപുരത്തും ഗ്രീൻ ഹൈഡ്രജൻ ഹബ്ബുകൾ സ്ഥാപിക്കുന്നതിന് 200 കോടി രൂപയുടെ പദ്ധതിയും പ്രഖ്യാപിച്ചിരുന്നു.