10.55 കോടി രൂപ വാർഷിക പ്രതിഫലം ഉറപ്പിച്ച HDFC ബാങ്കിന്റെ CEO ശശിധർ ജഗദീശൻ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വരുമാനമുള്ള ബാങ്ക് മേധാവി ആയി. HDFC ബാങ്കിന്റെ മാനേജിംഗ് ഡയറക്ടർ കൂടിയായ ജഗദീശന്റെ പ്രതിഫലത്തിൽ 62% വർദ്ധനയാണ് ബാങ്ക് നൽകിയത്.
HDFC ബാങ്കിലെ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ ആയ കൈസാദ് ബറൂച്ച 10 കോടി 3 ലക്ഷം രൂപ പ്രതിഫലം വാങ്ങി രാജ്യത്തെ രണ്ടാമത്തെ മികച്ച പ്രതിഫലം കൈപ്പറ്റുന്ന ബാങ്കർ ആയി. ബാങ്കിന്റെ ആനുവൽ റിപ്പോർട്ടിലാണ് ഉയർന്നപ്രതിഫലത്തെക്കുറിച്ച് പറയുന്നത്
Axis Bankന്റെ അമിതാഭ് ചൗധരി 9 കോടി 75 ലക്ഷം പ്രതിഫലം നേടി രണ്ടാമത്തെ ഹൈയ്യസ്റ്റ് പെയ്ഡ് CEO ആയി. തൊട്ട് പിന്നിൽ 9 കോടി 60 ലക്ഷം കൈപ്പറ്റുന്ന ICICI ബാങ്കിന്റെ സിഇഒ സന്ദീപ് ബക്ഷി ഉണ്ട്
കോടികളുടെ പ്രതിഫലക്കണക്കിൽ വേറിട്ട് നിൽക്കുന്ന ഒരു ബാങ്കറുണ്ട്. കൊടാക്ക് മഹീന്ദ്ര ബാങ്കിന്റെ CEO ഉദയ് കൊടാക്. 1 രൂപയാണ് ഉദയ് കൊടാക് വാർഷിക പ്രതിഫലം എടുക്കുന്നത്. കൊറോണയുടെ സമയം മുതൽ ഉദയ് എടുത്ത തീരുമാനമായിരുന്നു 1 രൂപ വാർഷിക പ്രതിഫലം എന്നത്. എന്നാൽ മാനേജിരിയൽ സ്റ്റാഫല്ലാത്ത ജീവനക്കാർക്ക് കൊടാക് 17 ശതമാനത്തോളം ആവറേജ് റെമ്യൂണറേഷൻ ഹൈക്ക് നൽകിയിരുന്നു
ICICI ബാങ്ക് 11%, Axis Bank 7.6%, HDFC Bank 2.51% എന്നിങ്ങനെ മറ്റ് ബാങ്കുകളും ജീവനക്കാർക്ക് സാലറി ഹൈക്ക് നൽകിയിട്ടുണ്ട്.