12 ആം ക്ലാസ് വരെ മാത്രം പഠിച്ച ഈ യുവാവിന് ഇതെങ്ങനെ സാധിക്കുന്നു? സ്‌നാപ്പ്ഡീൽ, ഫ്ലിപ്കാർട്ട് എന്നീ ഓൺലൈൻ പ്ലാറ്റുഫോമുകളെ കൊണ്ട് അവരുടെ വെബ് സൈറ്റുകളിൽ പവർ ബാങ്കിനായി പ്രത്യേക വില്പനാ വിഭാഗം തന്നെ തുറപ്പിച്ച ഒരു സ്റ്റാർട്ടപ്പാണിത്.
സെയിൽസ് അശോക് രാജ്പാലിന്റെ സ്റ്റാർട്ടപ്പിന്റെ വരുമാനമിന്നു 230 കോടി രൂപ കവിഞ്ഞു. അടുത്ത രണ്ടു വര്ഷം കൊണ്ട് ഈ വരുമാനം ഇരട്ടിയാക്കി 500 കോടി രൂപയാക്കുകയാണ് ഈ സംരംഭകന്റെ ലക്‌ഷ്യം. ഇതെങ്ങനെ സാധിക്കുന്നു എന്ന് ചോദിച്ചാൽ മറുപടി അതൊരു സ്റ്റാർട്ടപ്പിന്റെ കഴിവ് കൊണ്ട് എന്ന് തന്നെയാണ്.
പവർ ബാങ്കുകൾ, കേബിളുകൾ, സ്മാർട്ട് വാച്ചുകൾ, സ്പീക്കറുകൾ, വെയറബിൾസ് തുടങ്ങിയവ വിൽക്കുന്ന ഡൽഹി ആസ്ഥാനമായുള്ള ഒരു ഇലക്ട്രോണിക്സ് സ്റ്റാർട്ടപ്പ് ആണ് ആംബ്രാൻ ഇന്ത്യ.
ഹരിയാനയിലെ സോനിപത് ജില്ലയിൽ നിന്നുള്ള അശോക് രാജ്പാലാണ് 2012-ൽ ആംബ്രാൻ സ്ഥാപിച്ചത്.
12-ാം ക്ലാസ് വരെ വിദ്യാഭ്യാസം പൂർത്തിയാക്കിയ അശോക് രാജ്പാൽ പിനീട് കുടുംബത്തിന്റെ തുണി വ്യവസായത്തിൽ പിതാവിനെ സഹായിക്കാൻ തുടങ്ങി. അവിടെ നിന്നും പ്രേരണ ഉൾകൊണ്ട അശോക്ഇലക്‌ട്രോണിക്‌സിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തീരുമാനിച്ചു.
അക്കാലത്ത് സ്‌മാർട്ട്‌ഫോണുകളുടെ വർദ്ധിച്ചുവരുന്ന ആവശ്യം ശ്രദ്ധിച്ച അശോക് തന്റെ സഹോദരൻ സഞ്ജയ് രാജ്‌പാലുമായി കൈകോർത്ത് 2012-ൽ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട ഉൽപ്പന്നങ്ങൾ വിൽക്കുന്ന ഒരു സ്ഥാപനമായ ആംബ്രാൻ ഇന്ത്യ സ്ഥാപിച്ചു.
സ്റ്റാർട്ടപ്പ് സ്ഥാപിക്കുന്നതിനായി രാജ്പാൽ സഹോദരങ്ങൾ 10 ലക്ഷം രൂപ നിക്ഷേപിച്ചു.
ഇന്ത്യയിൽ ഈ ആശയം അത്ര പ്രചാരത്തിലില്ലെങ്കിലും പവർ ബാങ്കുകൾ നിർമ്മിച്ച് വിൽക്കുന്നതിലൂടെയാണ് ഇരുവരും സംരംഭയാത്ര ആരംഭിച്ചത്. ഹരിയാനയിലെ സോനിപത്തിന് സമീപമുള്ള കുണ്ഡ്‌ലിയിൽ അവർ ഒരു നിർമ്മാണ യൂണിറ്റ് സ്ഥാപിച്ചു.
സ്‌നാപ്ഡീൽ, ഫ്ലിപ്കാർട്ട്, ഷോപ്പ്ക്ലൂസ് തുടങ്ങിയ ജനപ്രിയ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിൽ ആംബ്രാൻ അതിന്റെ പവർബാങ്കുകൾ വിൽക്കാൻ തുടങ്ങി.
പ്രതികരണം വളരെ പോസിറ്റീവായിരുന്നു, പ്രതീക്ഷകൾക്കുമപ്പുറം പവർ ബാങ്കുകൾ ഏതാനും ദിവസങ്ങൾക്കുള്ളിൽ വിറ്റുതീർന്നു. ഈ അനിയന്ത്രിതമായ വിപണി ആവശ്യം പവർ ബാങ്കുകൾക്കായി ഒരു പുതിയ ഉൽപ്പന്ന വിഭാഗം സൃഷ്ടിക്കാൻ ഇ-കൊമേഴ്‌സ് കമ്പനികളെ പ്രേരിപ്പിച്ചു.
നിലവിൽ, ആംബ്രെൻ ഇന്ത്യയിൽ മൊബൈൽ ആക്‌സസറികളും ഓഡിയോ ഉൽപ്പന്നങ്ങളും നിർമ്മിക്കുകയും വിൽക്കുകയും ചെയ്യുന്നു, കൂടാതെ ദുബായിലേക്കും സ്വീഡനിലേക്കും കയറ്റുമതി ചെയ്യുന്നു.
സ്റ്റാർട്ടപ്പിന്റെ ഉൽപ്പന്ന ശ്രേണിയിൽ സ്പീക്കറുകൾ, ചാർജറുകൾ, കേബിളുകൾ, പവർബാങ്കുകൾ എന്നിവ ഉൾപ്പെടുന്നു.
നൂതനമായ ഡിസൈനുകളിലൂടെയും ഉൽപ്പന്നങ്ങളിലൂടെയും ഇന്ത്യൻ ഉപഭോക്താക്കളുടെ വികസിച്ചുകൊണ്ടിരിക്കുന്ന ആവശ്യങ്ങൾ നിറവേറ്റുന്നതിലാണ് കമ്പനിയുടെ പ്രാഥമിക ശ്രദ്ധ.
വിപുലമായ ഗവേഷണവും വികസനവും, കർശനമായ ഗുണനിലവാര നിയന്ത്രണ നടപടികൾ, ഫലപ്രദമായ ഔട്ട്‌റീച്ച് സംരംഭങ്ങൾ എന്നിവയിലൂടെ ഓഫറുകൾ, സേവനങ്ങൾ, ഉപഭോക്തൃ ബന്ധങ്ങൾ എന്നിവ വർധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളിലാണ് ആംബ്രാൻ .
2023 സാമ്പത്തിക വർഷത്തിലെ അംബ്രാണിന്റെ വരുമാനം 230 കോടി രൂപ കവിഞ്ഞു.
അടുത്ത രണ്ടു വർഷത്തിൽ 500 കോടി രൂപയുടെ വരുമാനം നേടാനാണ് ആംബ്രാൻ ശ്രമിക്കുന്നത്