രാജ്യത്തിന്റെ വിദൂര പ്രദേശങ്ങളിൽ 5G നെറ്റ്വർക്ക് ലഭ്യമാക്കുന്നതിനായി ഭാരത് നെറ്റിന്റെ അടുത്ത ഘട്ടത്തിനായി 1.39 ലക്ഷം കോടി രൂപ അനുവദിക്കുന്നതിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി.
റിംഗ് ടോപ്പോളജി സംവിധാനത്തിലൂടെ, ഭാരത് നെറ്റ് ഉദ്യമി യോജനയ്ക്ക് കീഴിലുള്ള നിലവിലെ 1.94 ലക്ഷം ഗ്രാമങ്ങളിൽ നിന്ന് അടുത്ത രണ്ട് വർഷത്തിനുള്ളിൽ 6.4 ലക്ഷം ഗ്രാമങ്ങളിൽ 5G എത്തിക്കുകയാണ് പദ്ധതി. പദ്ധതിയിലൂടെ 2.5 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
1,39,579 കോടി രൂപയാണ് ഭാരത് നെറ്റിനായി അനുവദിച്ചിരിക്കുന്നത്. വാര്‍ത്താവിനിമയ, ഇലക്ട്രോണിക്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചതാണിക്കാര്യം.
6.4 ലക്ഷം ഗ്രാമങ്ങളിലേക്ക് റിംഗ് ടോപ്പോളജി സംവിധാനത്തിലൂടെ എത്തിച്ചേരുകയാണ് ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി. സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിളാ (എസ്പിവി)യി വിഭാവനം ചെയ്തിരിക്കുന്ന ഭാരത് നെറ്റ് പ്രോജക്റ്റ്, നാല് ജില്ലകളിലെ 60,000 ഗ്രാമങ്ങളെ ഉള്‍ക്കൊള്ളുന്ന പൈലറ്റ് പ്രോജക്റ്റ് ഇതിനകം പൂര്‍ത്തിയാക്കി.ഭാരത് നെറ്റ് ഉദ്യാമി യോജനയ്ക്ക് നിലവില്‍ 1.94 ലക്ഷം ഗ്രാമങ്ങള്‍ ബന്ധിപ്പിച്ചിട്ടുണ്ട്.
ഭാരത് ബ്രോഡ്ബാന്‍ഡ് നെറ്റ് വര്‍ക്ക് ലിമിറ്റഡ് (BBNL), ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് (BSNL) എന്നിവ ഉള്‍പ്പെടുന്ന പ്രൊജക്ട് 8 മാസമായാണ് നടന്നത്.ഇത് ഏകദേശം 5.67 ലക്ഷം സജീവ ഗാര്‍ഹിക 5HG കണക്ഷനുകൾ നൽകി.
ഇന്റര്‍നെറ്റ് സേവന ദാതാക്കളായി (ഐഎസ്പി) സേവനമനുഷ്ഠിക്കുന്ന ചെറുകിട സ്വകാര്യ കമ്പനികളാണ് പദ്ധതി സുഗമമാക്കിയിത്. പങ്കാളികളുമായി 50-50 വരുമാനം പങ്കിടുന്ന മാതൃകയിലാണ് പദ്ധതി.
പൈലറ്റ് പ്രോജക്ടിൽ ഏകദേശം 1,700 ടവറുകൾ ഫൈബർ ചെയ്തിട്ടുണ്ടെന്നും ഫൈബർ മെയിന്റനൻസിനും ഇൻസ്റ്റാളേഷനുമായി ഓൺലൈൻ പരിശീലനം നൽകുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
രാജ്യത്തെ ആറ് ലക്ഷം ഗ്രാമങ്ങളിലും അതിവേഗ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് കണക്റ്റിവിറ്റി ലഭ്യമാക്കാൻ ലക്ഷ്യമിടുന്ന ഗ്രാമീണ ഇന്റർനെറ്റ് കണക്റ്റിവിറ്റി പദ്ധതിയിൽ സർക്കാർ ഇതുവരെ 8.5 ബില്യൺ ഡോളർ നിക്ഷേപിച്ചിട്ടുണ്ട്.