2015 ന്റെ തുടക്കം മുതൽ ഇന്ന് വരെ പരാജയമുണ്ടാകാനിട നൽകാതെ, നഷ്ടത്തിന്റെ കയ്പ് നീരറിയാതെ tutAR എന്ന പ്രോജെക്ടിലൂടെ ത്രിമാന ദൃശ്യങ്ങളായി അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും, ലേണിങ്, PLP പ്ലാറ്റുഫോമുകളുടെയും വിശ്വസ്ത AR,VR മുഖമായി ട്യൂട്ടർ ആപ്പിലൂടെ യാത്ര തുടരുകയാണ് സ്റ്റാർട്ടപ്പായ Infusory Future Tech Labs Pvt. Ltd ഉം തോംസൺ ടോം, ശ്യാം, സുവിത് എന്നീ മൂന്നു ചെറുപ്പക്കാരും, 40 അംഗ സംഘവും.
കണ്ടെന്റ് ഡവലപ്മെന്റ് എന്ന ഹിമാലയൻ ദൗത്യത്തിലേക്കു സധൈര്യം കാലെടുത്തു വച്ച ഇവർ ഇപ്പോളും പറയാം മടിക്കുന്നില്ല ഈ കണ്ടന്റ് ഡവലപ്മെന്റിൽ തങ്ങൾ അത്ര പ്രഗത്ഭരാളായിരുന്നു എന്ന്. എന്നിട്ടും അവരുടെ ആത്മ വിശ്വാസവും, ഇ ലേർണിംഗ് പ്ലാറ്റ്ഫോമുകൾ അവരിൽ അർപ്പിച്ച വിശ്വാസവും ഇന്ന് ചെന്നെത്തി നിൽക്കുന്നത് ലൈബ്രറിയിലെ 5000 ലധികം വരുന്ന 3D മോഡലുകൾ, 50 ലേറെ ഇ ലേർണിംഗ് പ്ലാറ്റ്ഫോമുകളുമായുള്ള സഹകരണം, അത് വഴി 10000 ലധികം സ്കൂളുകളിലേക്കുള്ള പ്രവർത്തന പാത എന്ന വൻ നേട്ടത്തിലേക്കാണ്.
ട്യൂട്ടർ പ്രവർത്തിക്കുന്നത് പഠനത്തിൽ 3D AR, VR മെറ്റാവേഴ്സ് അനുഭവം നൽകുവാൻ
ഓൺലൈനിലും, ഓഫ് ലൈനിലും ക്ളാസ്സെടുക്കുന്നവർക്ക് AR,VR മെറ്റാവേഴ്സ് മോഡലുകൾ ഉപയോഗിച്ച് പഠിപ്പിക്കാൻ സാധിക്കുന്ന ഒരു ഇന്ററാക്ടിവ് എക്സ്പീരിയൻസ് നൽകുന്ന പ്ലാറ്റ്ഫോമാണ് ട്യൂട്ടർ. 2015 ൽ പ്രവർത്തനം തുടങ്ങുമ്പോൾ AR,VR മേഖലയിലെ ദക്ഷിണേന്ത്യയിലെ ആദ്യ സ്ഥാപനമായിരുന്നു ഇവരുടേത്. ഇവർ തയാറാക്കുന്ന 3D മോഡലുകൾ ലേർണിംഗ് പ്ലാറ്റ്ഫോമുകൾക്കും, LMS പ്രൊവൈഡേഴ്സിനും apis വഴി അവരുടെ പ്ലാറ്റ്ഫോമിൽ വിദ്യാർത്ഥികൾക്കായി കണക്ട് ചെയ്തു പഠനം പുതിയൊരു അനുഭവമാക്കി മാറ്റാം.
tutAR ന് പിന്നിൽ ഇവർ
CEO കൂടിയായ തോംസൺ ടോം കമ്പനിയുടെ സെയിൽസും, ഇൻവെസ്റ്റ്മെന്റും കൈകാര്യം ചെയ്യുമ്പോൾ. സഹ ഫൗണ്ടർമാരായ ശ്യാം സാങ്കേതിക കാര്യങ്ങളുടെ മേൽനോട്ടവും, സുവിത്ത് പ്രോഡക്റ്റ് സർവീസും കൈകാര്യം ചെയ്യുന്നു. ഒപ്പമുള്ള 40 അംഗ ടീമിൽ 25 ഡിസൈനർമാരാണ് 3D കണ്ടന്റുകൾ തയാറാക്കുന്നത്.
തേടിവന്ന അംഗീകാരങ്ങൾ
തുടക്കം മുതൽക്കേ കമ്പനിയും ട്യൂട്ടർ ആപ്പും ലാഭത്തിലാണ് പോകുന്നത്. കിങ്സ് കോളേജ് ഓഫ് ലണ്ടനിലെ MBA പഠനത്തിൽ ഒരു കേസ് സ്റ്റഡിയായി ട്യൂട്ടറിനെ ലിസ്റ്റ് ചെയ്തിട്ടുണ്ട്. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ഗ്രാന്റുകൾ ലഭിച്ചിട്ടുണ്ട്.
headsstartsന്റെ സ്റ്റാർട്ടപ്പ് 23 ലിസ്റ്റിൽ ഒന്നായി അടുത്തിടെ ഈ സ്റ്റാർട്ടപ്പിനെയും തിരഞ്ഞെടുത്തു. 2022 ൽ 60000 ഡോളറിന്റെ എയ്ഞ്ചേൽ ഫണ്ടിംഗ് നേടിയെടുത്തു.
പ്രവർത്തനം വികസിപ്പിക്കാൻ ട്യൂട്ടർ
ടെലി മെഡിസിൻ, പ്രൊഫഷണൽ ട്രെയിനിങ്, ഇൻഡസ്ട്രിയൽ ട്രെയിനിങ് മേഖലകളിലേക്കും തങ്ങളുടെ tutAR ആപ്പിന്റെ സേവനം വ്യാപിപ്പിക്കാനൊരുങ്ങുകയാണിവർ. ഈ മേഖലകളിൽ നിലവിൽ പഠിപ്പിക്കുന്ന പരമ്പരാഗതമായ രീതികൾ അവസാനിപ്പിച്ച് AR,VR, മെറ്റാവേഴ്സ് രീതികളിൽ ഈ മേഖലയിൽ കൂടുതൽ 3D മോഡലുകൾ തയ്യാറാക്കുകയാണ് ലക്ഷ്യം.