മൈമോസയുടെ ഇന്റർനെറ്റ് ഉത്പന്നങ്ങളുടെ വേഗത അനുഭവിച്ചിട്ടുണ്ടോ? ഇതി ഇനി അതിനും അവസരമുണ്ട്.
ജിയോ പ്ലാറ്റ്ഫോംസ് ലിമിറ്റഡിന്റെ പൂർണ്ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനവും ഓപ്പൺ ടെലികോം സൊല്യൂഷനുകളുടെ ആഗോള തലവനുമായ റാഡിസിസ് കോർപറേഷൻ (Radisys® Corporation) മൈമോസ നെറ്റ്വർക്ക്സ് – Mimosa Networks, Inc. നെ ഏറ്റെടുത്തു. എയർസ്പാൻ നെറ്റ്വർക്ക് ഹോൾഡിങ്സിൽ നിന്നുമാണ് മിനോസയെ റാഡിസിസ് സ്വന്തമാക്കിയത്.
ലൈസൻസില്ലാത്ത സ്പെക്ട്രം ബാൻഡുകളെ സ്വാധീനിക്കുന്ന പോയിന്റ്-ടു-പോയിന്റ്, പോയിന്റ്-ടു-മൾട്ടി-പോയിന്റ് കണക്റ്റിവിറ്റി ഉൽപ്പന്നങ്ങളുടെ വൈവിധ്യമാർന്ന പോർട്ട്ഫോളിയോയാണ് മൈമോസയുടേത്. ഈ ഉൽപ്പന്നങ്ങൾ മൾട്ടി-ഗിഗാബിറ്റ്-പെർ-സെക്കൻഡ് ഫിക്സഡ് വയർലെസ് നെറ്റ്വർക്കുകളും ടെലികമ്മ്യൂണിക്കേഷൻ സിസ്റ്റങ്ങൾക്കായുള്ള വയർലെസ് കണക്റ്റിവിറ്റിയും ദ്രുതഗതിയിൽ ലഭ്യമാക്കുന്നു.
മൈമോസയുടെ ഉൽപ്പന്നങ്ങൾ റാഡിസിസിന്റെ ഓപ്പൺ ആക്സസ് പോർട്ട്ഫോളിയോയ്ക്ക് കൂടുതൽ മൂല്യമേകും.
മൈമോസ ഇപ്പോൾ റാഡിസിസിന്റെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമാണ്.