“ഡെഡ് ലൈൻ സെപ്റ്റംബർ 16 ആണ്. തമിഴ്നാട്ടിലെ ശ്രീപെരുമ്പത്തൂരിൽ ഫോക്സ്കോൺ ടെക്നോളജി ഗ്രൂപ്പിന്റെ കീഴിലുള്ള Apple നിർമാണ ഫാക്ടറി ചൈനയുമായി കടുത്ത ഒരു മത്സരത്തിലാണ്. ചൈനീസ് ഫാക്ടറികളിൽ നിന്ന് പുറത്തിറങ്ങുന്നതിന് മുന്നേ ഇവിടെ നിന്നും ഏറ്റവും പുതിയ iPhone 15 വിപണിയിലെത്തണം.”
ആപ്പിൾ ചൈനയ്ക്ക് പുറത്ത് നിർമ്മാണം വിപുലീകരിക്കാനുള്ള ഒരു മൾട്ടി-ഇയർ സംരംഭത്തിൽ ഏർപ്പെട്ടിരിക്കുകയാണ്. വാഷിംഗ്ടണും ബീജിംഗും തമ്മിലുള്ള പിരിമുറുക്കം മൂലം വ്യാപാരത്തിൽ വർദ്ധിച്ചുവരുന്ന അനിശ്ചിതത്വം ഏറെ ഗുണം ചെയ്തത് ഇന്ത്യക്കാണ്, ഒപ്പം Apple നും. ആഗോള സ്മാർട്ട് ഫോൺ നിർമാതാക്കളായ Apple തങ്ങളുടെ നിർണായക ഉൽപ്പന്നങ്ങളുടെ വിതരണ ശൃംഖലയിലെ അസ്വാരസ്യങ്ങൾ കുറയ്ക്കാൻ ചൈനക്ക് പുറത്തെ ഒരു രാജ്യത്തെ തിരഞ്ഞെടുത്തത് ഇന്ത്യയെയാണ്. അങ്ങനെ ആപ്പിൾ തുടങ്ങിയ ഇന്ത്യയിലെ നിർമാണ കയറ്റുമതി സംരംഭം വൻവിജയമായി. ഇന്ത്യയിലെ Apple സ്റ്റോറുകളാകട്ടെ മാസങ്ങൾ കൊണ്ട് വില്പനയിൽ മുന്നേറി Apple ന്റെ യൂറോപ്പ്യൻ വിപണിയെ തന്നെ നയിക്കുന്ന പ്രചോദനമായി മാറി.
ഇന്ത്യയിൽ ഉത്പാദന കേന്ദ്രങ്ങൾ സ്ഥാപിച്ച ആപ്പിൾ അതുകൊണ്ടു തങ്ങളുടെ യാത്ര നിർത്തുന്നില്ല. Apple തങ്ങളുടെ ഇന്ത്യയിലെ ഉൽപ്പാദന പ്രവർത്തനങ്ങളും ചൈനയിലെ പ്രാഥമിക ഉൽപ്പാദന കേന്ദ്രവും തമ്മിലുള്ള അസമത്വം കുറയ്ക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി Apple Inc.-ൽ നിന്ന് വരാനിരിക്കുന്ന iPhone 15 ഇപ്പോൾ തമിഴ്നാട്ടിൽ ഉൽപ്പാദന ഘട്ടത്തിലേക്ക് പ്രവേശിക്കുന്നതായി ഏറ്റവും പുതിയ റിപോർട്ടുകൾ സൂചിപ്പിക്കുന്നു. ചൈനക്ക് അരിശം ഏറാൻ ഇനിയെന്ത് വേണം?
തമിഴ്നാട്ടിലെ ശ്രീപെരുമ്പത്തൂരിൽ ഫോക്സ്കോൺ ടെക്നോളജി ഗ്രൂപ്പിന്റെ കീഴിലുള്ള ഒരു ഫാക്ടറി മത്സരത്തിലാണ്. ചൈനീസ് ഫാക്ടറികളിൽ നിന്ന് പുറത്തിറങ്ങുന്നതിന് മുന്നേ ഇവിടെ നിന്നും ഏറ്റവും പുതിയ iPhone 15 യൂണിറ്റുകൾ വിപണിയിലെത്തണം. അതിനുള്ള ഒരുക്കത്തിലാണ് ഈ ഫാക്ടറി. ഇന്ത്യയിൽ നിർമ്മിക്കുന്ന പുതിയ ഐഫോണുകളുടെ അളവ് അതിവേഗം വർധിപ്പിക്കാനാണ് ഈ നീക്കം, സാഹചര്യം പരിചയമുള്ള വ്യക്തികൾ പറയുന്നു.
ഇന്ത്യയിൽ ഐഫോൺ 15 ഉൽപ്പാദനത്തിന്റെ വ്യാപ്തി പ്രധാനമായും ഇറക്കുമതിയിലൂടെ ലഭിക്കുന്ന ഘടകങ്ങളുടെ പ്രവേശനക്ഷമതയെയും ചെന്നൈയ്ക്ക് സമീപമുള്ള ഫോക്സ്കോൺ ഫെസിലിറ്റിയിലെ ഉൽപാദന ലൈനുകളുടെ തടസ്സമില്ലാത്ത സ്കെയിലിംഗിനെയും ആശ്രയിച്ചിരിക്കും.
സെപ്റ്റംബർ 12 ന് iPhone 15 അനാവരണം ചെയ്യപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു, വരാനിരിക്കുന്ന ഐഫോൺ മൂന്ന് വർഷത്തിന് ശേഷം ആപ്പിലെ കൊണ്ട് വരുന്ന മെച്ചപ്പെടുത്തലുകൾ നിറഞ്ഞതായിരിക്കും. പ്രോ മോഡലുകൾ മെച്ചപ്പെടുത്തിയ 3-നാനോമീറ്റർ A16 പ്രോസസർ സംയോജിപ്പിക്കാൻ സജ്ജീകരിച്ചിരിക്കുന്നു.
യുഎസ്, ചൈന, യൂറോപ്പ് തുടങ്ങിയ നിർണായക വിപണികളിൽ സ്മാർട്ട് ഫോൺ ഉപഭോക്തൃ താൽപ്പര്യം കുറവായതിനാൽ വരാനിരിക്കുന്ന സ്മാർട്ട്ഫോണുകളുടെ വിൽപന പുനരുജ്ജീവിപ്പിക്കുന്നതിൽ ഇന്ത്യൻ സ്മാർട്ട്ഫോൺ നിർമാണ വ്യവസായ മേഖല ഒരു പ്രധാന പങ്ക് വഹിക്കുന്നു.
Apple, which has set up production centers in India, does not stop its journey because of this. As part of Apple’s efforts to reduce the disparity between its manufacturing operations in India and its primary manufacturing hub in China, Apple Inc.