‘ടെക് കമ്പനികൾ ഈ വർഷം 226,000 ജീവനക്കാരെ പിരിച്ചുവിട്ടു’
2022 നെ അപേക്ഷിച്ച് 40 % അധികമാണ് നടപ്പ് വർഷത്തെ പിരിച്ചുവിടൽ
2022ൽ 164744 ടെക്ക് ജീവനക്കാരെ പിരിച്ചുവിട്ടു മുൻവർഷത്തിൽ 15,000 പേരുടെ ജോലി പോയി 2023 ജനുവരിയിൽ മാത്രം 75,912 പേർക്ക് തൊഴിൽ നഷ്ടപ്പെട്ടു
ഫെബ്രുവരിയിൽ 40,000 തൊഴിലവസരങ്ങൾ വെട്ടിക്കുറച്ചുപിന്നീടുള്ള 3 മാസങ്ങളിൽ 73,000 പേരുടെ ജോലി നഷ്ടമായി
എന്താണിപ്പോൾ ആഗോള ടെക്ക്, സ്റ്റാർട്ടപ്പ് എക്കോസിസ്റ്റത്തിൽ നടക്കുന്നത്?
ടെക് കമ്പനികൾ ഈ വർഷം ഇതുവരെ പിരിച്ചു വിട്ടത് വെറും പതിനായിരങ്ങളെ മാത്രമാണെന്ന് കരുതിയാൽ തെറ്റി. ലോകത്തൊട്ടാകെ ടെക്ക് കമ്പനികൾ 226,000 ജീവനക്കാരെ പിരിച്ചുവിട്ടു. ലക്ഷക്കണക്കിന് തൊഴിലിടങ്ങൾ പൂട്ടിയതിനാൽ 2023 ടെക്ക് വ്യവസായം കണ്ട മോശം വർഷമായി. കഴിഞ്ഞവർഷവും നിരവധി സാങ്കേതിക വിദഗ്ധർക്ക് ജോലി നഷ്ടപ്പെട്ടിരുന്നു. 2022 നെ അപേക്ഷിച്ച് 40 ശതമാനം അധികമാണ് നടപ്പ് വർഷത്തെ പിരിച്ചുവിടൽ.
പിരിച്ചുവിടൽ അതിജീവിച്ച് ഇന്ത്യ
ഈ പിരിച്ചുവിടലുകൾ ഇന്ത്യയിലും കാര്യമായി നടക്കുന്നുണ്ടെങ്കിലും അതിനെയൊക്കെ അതിജീവിച്ചു മുന്നേറുകയാണ് ഇന്ത്യൻ ഐ ടി, സ്റ്റാർട്ടപ്പ് സിസ്റ്റം. ഡിജിറ്റൽ ലോകത്തെ ഇന്ത്യയുടെ മുന്നേറ്റം ലോകത്തിനു തന്നെ മാതൃകയാവുകയാണ്. TCS പോലുള്ള ഇന്ത്യൻ ഐ ടി കമ്പനികൾ ആഗോള ഓർഡറുകൾ കൈവിടാതെ നേടിയെടുക്കുന്നു. നിലവിലെ ജീവനക്കാർക്ക് തൊഴിൽ സുരക്ഷിതത്വം ഉറപ്പാക്കുന്നു.
ലോകത്തിന് മുൻപിൽ ഇന്ത്യ ഇന്ന് അറിയപ്പെടുന്ന ഒരു സ്റ്റാർട്ടപ്പ് ഹബ് ആയികൊണ്ടിരിക്കുന്നു. നൂതനാശയങ്ങളുടെ, ആശയാവിഷ്കാരത്തിന്റെ, സ്റ്റാർട്ടപ്പുകളുടെ ലോകത്ത് ഇന്ത്യയുടെ പ്രാതിനിധ്യം അംഗീകരിക്കപ്പെട്ടിരിക്കുന്നു.
ബംഗളൂരുവിൽ നടന്ന ജി20-ഡിജിറ്റൽ ഇന്നൊവേഷൻ അലയൻസ് ഉച്ചകോടിയിൽ ഇലക്ട്രോണിക്സ് ആൻഡ് ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ ഇക്കാര്യം എടുത്തു പറയുകയും ചെയ്തു.
“കോവിഡിന് ശേഷം പച്ചപ്പിടിക്കുന്ന ലോകത്തിൽ, അഞ്ചാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി ഇന്ത്യയുടെ മികച്ച സംഭവനയുണ്ടാകും”.
സംരംഭങ്ങൾക്കുള്ള പുതിയ ആശയങ്ങളുടെയും ഒപ്പം സ്റ്റാർട്ടപ്പ് കമ്പനികളുടെയും ഒരു കേന്ദ്രവുമാണിന്ന് ബെംഗളൂരു എന്ന് അദ്ദേഹം പറഞ്ഞു. ഡിജിറ്റലായുള്ള നവീകരണത്തിൽ വൻ കുതിച്ചുചാട്ടമാണ് ഇന്ത്യ നടത്തിയിരിക്കുന്നതെന്നും രാജ്യം അവസരങ്ങളെ മികച്ച രീതിയിലാണ് ഉപയോഗിക്കുന്നതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
പക്ഷെ ആഗോള ഐടി- സ്റ്റാർട്ടപ്പ് മേഖലയിൽ കാര്യങ്ങൾ അത്ര നല്ലതല്ല. ‘ടെക്ക മ്പനികൾ ഈ വർഷം ഇതുവരെ 226,000 ജീവനക്കാരെ പിരിച്ചുവിട്ടു. altincex.com കണക്കുകൾ പ്രകാരം ലക്ഷക്കണക്കിന് തൊഴിലിടങ്ങൾ പൂട്ടി.
2022 നെ അപേക്ഷിച്ച് 40 ശതമാനം അധികമാണ് നടപ്പ് വർഷത്തെ പിരിച്ചുവിടൽ.
2022 ൽ 164744 ടെക്ക് ജീവനക്കാർ പിരിച്ചുവിടപ്പെട്ടതായി leyoffs.fyi ഡാറ്റ പറയുന്നു. മുൻവർഷത്തിൽ 15,000 പേരുടെ ജോലി പോയ സ്ഥാനത്താണിത്. എന്നാൽ 2023 ജനുവരിയിൽ മാത്രം 75,912 പേർക്ക് തൊഴിൽ നഷ്ടപ്പെട്ടു.
അതായത് 2022 ൽ റിപ്പോർട്ട് ചെയ്ത മൊത്തം പിരിച്ചുവിടലുകളിൽ പകുതി. ഫെബ്രുവരിയിൽ 40,000 തൊഴിലവസരങ്ങൾ വെട്ടിക്കുറയ്ക്കപ്പെട്ടപ്പോൾ പിന്നീടുള്ള മൂന്നുമാസങ്ങളിൽ 73,000 പേരുടെ ജോലിയാണ് നഷ്ടപ്പെട്ടത്.
അനിശ്ചിതമായ ആഗോള സമ്പദ്വ്യവസ്ഥ, പണപ്പെരുപ്പം, വിതരണ ശൃംഖലയിലെ പ്രശ്നങ്ങൾ, വരുമാന വളർച്ച മന്ദഗതിയിലാകൽ എന്നിവ ടെക് കമ്പനികൾ നേരിടുന്ന പ്രശ്നങ്ങളാണ്.
പിരിച്ചുവിടൽ തുടങ്ങി വെച്ചത് ഗൂഗിളും മെറ്റയും
2023 ലെ പിരിച്ചുവിടലുകളിൽ യുഎസ് ടെക് ഭീമന്മാർക്ക് വലിയ പങ്കുണ്ട്. ഈ വർഷം റിപ്പോർട്ട് ചെയ്ത ഏറ്റവും വലിയ പത്ത് തൊഴിൽ വെട്ടിക്കുറവുകളിൽ എട്ടെണ്ണവും യുഎസ് കമ്പനികളുടേതാണ്.
ഗൂഗിൾ, മെറ്റ, മൈക്രോസോഫ്റ്റ്, ആമസോൺ തുടങ്ങിയ ഭീമന്മാരുടെ നേതൃത്വത്തിൽ 2023 ൽ പിരിച്ചുവിടലുകളുടെ വേഗത കൈവരിച്ചു. കഴിഞ്ഞ മൂന്ന് വർഷത്തെ പിരിച്ചുവിടൽ കണക്കുകൾ ഇതിലും മോശമാണ്. 2021 ന്റെ തുടക്കം മുതൽ ടെക് കമ്പനികൾ 405,000 ത്തിലധികം പേരെ പിരിച്ചുവിട്ടതായി സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കുന്നു.
The Indian tech sector has witnessed a significant workforce shake-up this year, with approximately 226,000 employees reportedly laid off—a 40% increase from last year. In 2022 alone, around 164,744 tech professionals lost their jobs, and the trend continued into 2023 with 75,912 job losses in January. Amidst these changes, India’s tech landscape remains pivotal, as startups and established companies alike grapple with evolving challenges.