ചന്ദ്രനിൽ സ്വൈരവിഹാരം നടത്തുന്ന പ്രഗ്യാൻ റോവറിന്റെ ശ്രദ്ധക്ക്. അവിടെ ചൈനയുമുണ്ട്. ഒന്ന് സൂക്ഷിക്കണം.
ഇന്ത്യയുടെ പ്രഗ്യാനും ചൈനയുടെ യുട്ടു 2 ഉം മാത്രമാണ് ഇപ്പോൾ ചന്ദ്രനിൽ കറങ്ങി നടക്കുന്ന റോവറുകൾ. റോവറുകൾ തമ്മിലുള്ള ദൂരം ഏകദേശം 1,891 കി.മീ ആണെന്നാണ് കണക്ക്. അതുകൊണ്ടു തന്നെ ഇരുവരും കണ്ടുമുട്ടാനിടയില്ല.
ചന്ദ്രയാൻ 3 ന്റെ വിക്രം ലാൻഡർ പ്രഗ്യാൻ റോവറിനെ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിന് സമീപം ഫലപ്രദമായി വിന്യസിച്ചു. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിന് സമീപം സർവേ നടത്തുന്നതിന് സ്ഥാനം പിടിച്ചിരിക്കുന്ന റോവറിനു അതിന്റെ ലാൻഡറായ വിക്രത്തിൽ നിന്ന് 500 മീറ്റർ വരെ മാത്രമേ പര്യവേക്ഷണം നടത്താൻ കഴിയൂ.
2019 ജനുവരി 3-ന് ദക്ഷിണധ്രുവ-എയ്റ്റ്കിൻ തടത്തിലെ വോൺ കർമാൻ ഗർത്തത്തിൽ ചാങ്’ഇ-4 ഇറങ്ങി, ചന്ദ്രന്റെ വിദൂരഭാഗത്ത് നിയന്ത്രിത ലാൻഡിംഗ് നടത്തുന്ന ആദ്യത്തെ ബഹിരാകാശ പേടകമായി.
ഇതാദ്യമായി ചാദ്രോപരിതലത്തിൽ രണ്ടു സജീവ റോവറുകൾ പര്യവേക്ഷണം നടത്തുന്നു
ചൈനയുടെ Chang’e 4 2019 ൽ ചന്ദ്രോപരിതലത്തിൽ എത്തിച്ചതാണ് Yutu 2 റോവർ. ഇപ്പോഴും Yutu 2 ചന്ദ്രോപരിതലത്തിൽ സജീവമാണ്. ചൈനയുടെ റോവറിൽ നിന്ന് വ്യത്യസ്തമായി, പ്രഗ്യാന്റെ ദൗത്യ ജീവിതം ഒരു ചാന്ദ്ര ദിനത്തിൽ (ഏകദേശം 14 ഭൗമദിനങ്ങൾ) പരിമിതപ്പെടുത്തിയിരിക്കുന്നു, യുട്ടു 2, 2019 ആദ്യം മുതൽ പ്രവർത്തിക്കുന്നു.