ആക്രമണകാരികളായ ഡ്രോണുകളിൽ നിന്ന് 360 ഡിഗ്രി സംരക്ഷണം ഒരുക്കുന്ന ആയുധം ഒരുക്കി ഇന്ത്യ! ലോകത്തെ ആദ്യത്തെ സ്വയം നിയന്ത്രിത ആന്റി- ഡ്രോൺ സംവിധാനമാണിത്. ഹൈദരാബാദിലെ Grene Robotics ആണ് Indrajaal എന്ന പേരിൽ കൗണ്ടകർ-ഡ്രോൺ ആയുധം പുറത്തിറക്കിയത്.
4000 ചതുരശ്രകിലോമീറ്റർ ഏരിയയിൽ , അതായത് ഡൽഹിയുടെ മൂന്നിരട്ടി ഭാഗത്ത് ഡ്രോൺ ആക്രമണങ്ങളിൽ നിന്ന് സംരക്ഷണം ഒരുക്കാൻ ഇന്ദ്രജാലിനാകും. ഇത്രയും വിശാലമായ ഏരിയയിൽ സ്വയം നിയന്ത്രിത സംവിധാനത്തോടെ കൗണ്ടർ- ഡ്രോൺ ആക്രമണത്തിന് സാധിക്കുന്ന ലോകത്തെ ആദ്യ എയർക്രാഫ്റ്റ് സിസ്റ്റമാണ് ഇന്ദ്രജാൽ.
ചെറുതും വലുതുമായ ഡ്രോണുകൾ, ആകാശ ആക്രമണങ്ങൾക്ക് ഉപയോഗിക്കുന്ന വലിയ ഡ്രോണുകൾ എന്നിങ്ങനെ പുതിയ കാലത്ത് ഡ്രോൺ ഉപയോഗിച്ച് നടത്തുന്ന ഏത് തരം വ്യോമ ആക്രമങ്ങളേയും തടയാൻ ശേഷിയുള്ള ലോകത്തെ ഏറ്റവും ശക്തമായ സംവിധാനമാണ് ഇന്ദ്രജാൽ എന്ന് Grene Robotics അവകാശപ്പെടുന്നു. ഇന്ത്യൻ ഡിഫൻസ് ടെക്നോളജിയിലെ നിർണ്ണായക സംവിധാനമാണ് ഇന്ദ്രജാലെന്ന് ഉത്തരാഘണ്ട് ഗവർണ്ണർ Lieutenant General Gurmit Singh പറഞ്ഞു. പ്രതിരോധ സേനാവിഭാഗങ്ങൾക്ക് മുന്നിൽ ഇന്ദ്രജാലിനെ Grene Robotics അവതരിപ്പിച്ചിട്ടുണ്ട്.
പ്രതിരോധ സാങ്കേതിക വിദ്യാ വികസനത്തിൽ രാജ്യത്തിന്റെ പുതിയ ശക്തി വെളിപ്പെടുത്തുക മാത്രമല്ല, ഇന്ദജാലിനെപ്പോലെയുള്ള ആധുനിക ടെകിനോളജി സംവിധാനങ്ങൾ പുതിയ കാലത്തെ വെല്ലുവിളികൾ നേരിടാൻ അതിശക്തവുമാണെന്ന് Gurmit Singh ചൂണ്ടിക്കാട്ടി. ഹൈദരാബാദിൽ Grene Roboticsന്റെ 79 ഏക്കറോളം വരുന്ന ടെസ്റ്റ് ഗ്രൗണ്ടിലാണ് ഇന്ദ്രജാൽ പ്രദർശന അഭ്യാസം നടത്തിയത്. അതിർത്തികടന്ന് നടത്തുന്ന ഭീകരപ്രവർത്തനങ്ങളിൽ ഡ്രോണിന്റെ ഉപയോഗം വലിയതോതിൽ കൂടിയ സാഹചര്യത്തിലാണ് സ്വയം നിയന്ത്രിത ഡ്രോൺ വേധ സംവിധാനത്തിന്റെ പ്രാധാന്യം വർദ്ധിക്കുന്നത്. കള്ളനോട്ട്, ലഹരി, ആയുധം തുടങ്ങിയവ അതിർത്തി കടത്തി എത്തിക്കാൻ ഭീകരസംഘടനകൾ ഇപ്പോൾ ഡ്രോണുകളെ ഉപയോഗിക്കുന്നുണ്ട്.
സർക്കാർ അനുമതിയോടെ ആരോഗ്യമേഖലയ്ക്കും പ്രതിരോധ നിരീക്ഷണത്തിനും വേണ്ടി പ്രവർത്തിക്കുന്ന ഡ്രോണുകൾക്ക് കോട്ടം തട്ടാതെ ശത്രുഡ്രോണുകളെ മാത്രം കണ്ടെത്തി നശിപ്പിക്കുക എന്നത് വലിയ വെല്ലുവിളിയാണ്. പലപ്പോഴും അത് സാധിക്കാറുമില്ല. അവിടെയാണ് അപകടകരമായ ഡ്രോണുകളെ മാത്രം നശിപ്പിക്കാൻ ഇന്ദ്രജാലിന് കഴിയുന്നത്. മനുഷ്യ-നിയന്ത്രണമില്ലാതെ തന്നെ സ്വയം നിയന്ത്രിതമായി അത് ഇന്ദ്രജാലിന് ചെയ്യാൻ കഴിയും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച്, ഡ്രോണുകളെ കണ്ടത്താനും, തരംതിരിക്കാനും, അപകടകരമയതിനെ ടാർഗറ്റ് ചെയ്യാനും, ട്രാക്ക് ചെയ്യാനും അതിന്റെ ആക്രമണത്തെ നിർവ്വീര്യമാക്കാനും റിയൽടൈമിൽ ഇന്ദ്രജാലിന് കഴിയും.
Hyderabad-based private sector firm, Grene Robotics, has achieved a significant milestone in the realm of defense technology. The company recently showcased its groundbreaking weapons platform, Indrajaal, which it proudly claims to be the world’s first autonomous wide-area counter-unmanned aircraft system (C-UAS). This innovative system is not only poised to revolutionize Indian defense technology but also tackle the growing threat of drones on a global scale.