Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഇന്ത്യൻ ചെസ്സിനെ മാറ്റിമറിച്ച പ്രഗ്നാനന്ദ

10 June 2026

ഇന്ത്യയിൽ നിർമ്മാണ യൂണിറ്റുമായി Haleon

10 June 2026

വനിതാ സൗജന്യയാത്ര ഓർഡിനറിയിൽ മാത്രം

9 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » Google ക്‌ളൗഡിന്റെ ഇന്ത്യൻ പങ്കാളി ഒരു മലയാളി സ്റ്റാർട്ടപ്പ്
News Update

Google ക്‌ളൗഡിന്റെ ഇന്ത്യൻ പങ്കാളി ഒരു മലയാളി സ്റ്റാർട്ടപ്പ്

ഗൂഗിൾ ക്ലൗഡ് ഇന്ത്യയിലെ ഏക പ്രീമിയം ‘ജനറേറ്റീവ് AI’ പങ്കാളിയായി തിരഞ്ഞെടുത്തത് മലയാളി സ്റ്റാർട്ടപ് Riafy യെ
News DeskBy News Desk5 September 2023Updated:6 September 20232 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

Google ക്‌ളൗഡിന്റെ ഇന്ത്യയിലെ പങ്കാളി ഇനി മലയാളി സ്റ്റാർട്ടപ്പ് ആണ്.

ക്ലൗഡ് കംപ്യൂട്ടിങ് സേവന ദാതാക്കളായ ഗൂഗിൾ ക്ലൗഡ് ഇന്ത്യയിലെ ഏക പ്രീമിയം ‘ജനറേറ്റീവ് എഐ’ പങ്കാളിയായി തിരഞ്ഞെടുത്തതു മലയാളി സ്റ്റാർട്ടപ് സംരംഭമായ റിയാഫൈ ടെക്നോളജീസിനെ.

യുഎസിലെ സാൻഫ്രാൻസിസ്കോയിൽ ഗൂഗിൾ ക്ലൗഡ് നെക്സ്റ്റ് ആഗോള സമ്മേളനത്തിലായിരുന്നു പ്രഖ്യാപനം.

“സംരംഭകരോടു പറയാൻ രണ്ടു കാര്യങ്ങളേയുള്ളൂ. ആദ്യത്തേതു മൂല്യാധിഷ്ഠിത നിലവാരം പാലിക്കുക എന്നതു തന്നെ. അതു വളരെ പ്രയാസമാണെങ്കിലും ചെയ്തേ പറ്റൂ! നിങ്ങളുടെ മൂല്യങ്ങൾ പങ്കുവയ്ക്കാൻ കഴിയുന്ന ടീമിനെ സൃഷ്ടിക്കുക. അത്തരമൊരു ടീമിനെ തടയാൻ ആർക്കും കഴിയില്ല! ജനങ്ങളുടെ ജീവിതത്തിൽ അർത്ഥപൂർണമായ സ്വാധീനം ചെലുത്തുമ്പോൾ മാത്രമാണു സാങ്കേതികവിദ്യയ്ക്ക് അർഥമുണ്ടാകുതെന്നാണു ഞങ്ങൾ വിശ്വസിക്കുന്നത്.”
റിയാഫൈ സിഇഒ ജോൺ മാത്യുവിന്റെ ക്‌ളൗഡ്‌നെക്സ്റ്റിലെ ഈ വാക്കുകളായിരുന്നു റിയാ ഫൈയെ ഗൂഗിളിന്റെ പങ്കാളിയാക്കിയത്.



ഗൂഗിൾ ക്ലൗഡ് നെക്സ്റ്റിൽ ഇന്ത്യ ആസ്ഥാനമായ കമ്പനികളിൽ നിന്നുള്ള ഏക പ്രഭാഷകൻ റിയാഫൈ സിഇഒ ജോൺ മാത്യുവായിരുന്നു. അദ്ദേഹം സംസാരിച്ചതാകട്ടെ, മൂല്യങ്ങളിൽ അധിഷ്ഠിതമായ, മനുഷ്യ സേവന കേന്ദ്രീകൃതമായ AI സാങ്കേതികവിദ്യയുടെ ഉപയോഗത്തെക്കുറിച്ചായിരുന്നു.

10 വർഷമായി നിർമിത ബുദ്ധി വികസന മേഖലയിൽ പ്രകടിപ്പിച്ച മികവു പരിഗണിച്ചാണ് ഇന്ത്യയിൽ നിന്നുള്ള ഏക ജനറേറ്റീവ് എഐ പങ്കാളിയായി റിയാഫൈയെ ഗൂഗിൾ ക്ലൗഡ് തിരഞ്ഞെടുത്തത്. റിയാഫൈ എഐ അധിഷ്ഠിത ആപ്പുകൾ ഉപയോഗിക്കുന്നത് ആഗോളതലത്തിൽ 750 ലക്ഷം പേരാണ്.
എഐ അധിഷ്ഠിത ചാറ്റ് ബോട്ട് സേവനങ്ങളാണു ജനറേറ്റീവ് എഐ വിഭാഗത്തിൽ ഉൾപ്പെടുന്നത്. എഐ ചാറ്റ്ബോട്ടുകൾക്കു മുൻകൂട്ടി തയാറാക്കിയ ഉത്തരങ്ങൾക്കു പുറമേ, സ്വയം ആലോചിച്ചു കൃത്യമായ പ്രതികരണങ്ങൾ നൽകാൻ കഴിയും.


റിയാഫൈയുടെ നിർമിത ബുദ്ധി സേവനങ്ങൾ ഉപയോഗിക്കാൻ ഇന്ത്യയിലെ പ്രമുഖ എയർലൈൻ കമ്പനിയുമായും ധാരണയിലെത്തി.

റിയാഫൈയുടെ ആർ 10 എഐ അസിസ്റ്റന്റ് ഉപയോഗിക്കാനാണ് എയർലൈൻ കമ്പനിയുമായുള്ള ധാരണ. ഉചിതമായ ഫ്ലൈറ്റ് തിരഞ്ഞെടുക്കുന്നതും ടിക്കറ്റ് ബുക്ക് ചെയ്യുന്നതും മുതൽ യാത്രയുമായി ബന്ധപ്പെട്ട മുഴുവൻ ചോദ്യങ്ങൾക്കും കൃത്യമായ ഉത്തരം നൽകാൻ കഴിയുന്ന എഐ സംവിധാനമാണിത്. 

Google Cloud has chosen RiaFy Technologies, a Malayali startup, as its sole premium ‘Generative AI’ partner in India. RiaFy CEO John Mathew’s emphasis on values-based, human-centric AI technology at Google Cloud Next secured this partnership. RiaFy, with 750 lakh global users, excels in generative AI, including AI chatbots, and has an agreement with a top Indian airline to use their R10 AI assistant for travel inquiries.

banner business Channel I Am channeliam Google India IT company MOST VIEWED new company Riafy Short news startup startups technology
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഇന്ത്യൻ ചെസ്സിനെ മാറ്റിമറിച്ച പ്രഗ്നാനന്ദ

10 June 2026

ഇന്ത്യയിൽ നിർമ്മാണ യൂണിറ്റുമായി Haleon

10 June 2026

വനിതാ സൗജന്യയാത്ര ഓർഡിനറിയിൽ മാത്രം

9 June 2026

നോ മീൽസ് ടിക്കറ്റുമായി Air India

9 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഇന്ത്യൻ ചെസ്സിനെ മാറ്റിമറിച്ച പ്രഗ്നാനന്ദ
  • ഇന്ത്യയിൽ നിർമ്മാണ യൂണിറ്റുമായി Haleon
  • വനിതാ സൗജന്യയാത്ര ഓർഡിനറിയിൽ മാത്രം
  • നോ മീൽസ് ടിക്കറ്റുമായി Air India
  • സോജില ടണൽ അവസാന ഘട്ടത്തിലേക്ക്

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഇന്ത്യൻ ചെസ്സിനെ മാറ്റിമറിച്ച പ്രഗ്നാനന്ദ
  • ഇന്ത്യയിൽ നിർമ്മാണ യൂണിറ്റുമായി Haleon
  • വനിതാ സൗജന്യയാത്ര ഓർഡിനറിയിൽ മാത്രം
  • നോ മീൽസ് ടിക്കറ്റുമായി Air India
  • സോജില ടണൽ അവസാന ഘട്ടത്തിലേക്ക്
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil