ഒന്നും രണ്ടുമല്ല ഇതാ നാല് മാനുവൽ, നാല് ഓട്ടോമാറ്റിക് എന്നിങ്ങനെ 8 വേരിയന്റുകളുമായാണ് ഹോണ്ട എലിവേറ്റ് എസ്യുവി ഇന്ത്യൻ നിരത്തുകളിൽ എത്തിയിരിക്കുന്നത്. വാഹനപ്രേമികൾ ഹോണ്ടയിൽ നിന്നും ഈ പ്രതീക്ഷയോടെ കാത്തിരുന്ന ഒരു മോഡലാണ് Elevate SUV. ഇടത്തരക്കാരനാണീ SUV എങ്കിലും ഗുണനിലവാരത്തിലും. പെർഫെക്ഷനിലും ഹോണ്ടയിൽ നിന്നും ഒരു വിട്ടുവീഴ്ചയും പ്രതീക്ഷിക്കേണ്ടതില്ല. Hyundai Creta, Maruti Suzuki Grand Vitara, Kia Seltos എന്നിവയോടു ഇന്ത്യൻ വിപണിയിലും, നിരത്തിലും ഏറ്റുമുട്ടുക തന്നെ Elevate SUV യുടെ ലക്ഷ്യം.
ജാപ്പനീസ് വാഹന ഭീമനായ ഹോണ്ട ഒടുവിൽ ഇടത്തരം എലിവേറ്റ് എസ്യുവി ഇന്ത്യയിൽ അവതരിപ്പിച്ചു. ഇതോടെ, നിലവിലെ സിറ്റിയും അമേസും ഉൾപ്പെടെ ഇന്ത്യൻ വിപണിയിൽ കമ്പനിയുടെ താരങ്ങൾ മൂന്നായി. BR-V, W-RV എന്നിവ നിർത്തലാക്കിയതിനാൽ നിലവിൽ Honda ഇന്ത്യയിൽ വാഗ്ദാനം ചെയ്യുന്ന ഒരേയൊരു എസ്യുവിയാണ് ഹോണ്ട എലിവേറ്റ്.
ഇന്ത്യയിലെ എലിവേറ്റ് എസ്യുവിയുടെ വില ₹11 ലക്ഷം മുതൽ തുടങ്ങി മുൻനിര മോഡലിന് ₹16 ലക്ഷം വരെയാണ്.
മോണോടോൺ, ഡ്യുവൽ ടോൺ കളർ ഓപ്ഷനുകളിലാണ് കാർ വിപണിയിലെത്തുക.. മോണോടോൺ നിറങ്ങളുടെ കാര്യത്തിൽ, മെറ്റിറോയിഡ് ഗ്രേ, ഗോൾഡൻ ബ്രൗൺ, ലൂണാർ സിൽവർ, ഒബ്സിഡിയൻ ബ്ലൂ, ഫീനിക്സ് ഓറഞ്ച്, പ്ലാറ്റിനം വൈറ്റ്, റേഡിയന്റ് റെഡ് എന്നീ നിറങ്ങളിൽ ലഭ്യമാണ്.
ക്രിസ്റ്റൽ ബ്ലാക്ക് റൂഫുള്ള ഫീനിക്സ് ഓറഞ്ച്, ക്രിസ്റ്റൽ ബ്ലാക്ക് റൂഫുള്ള റേഡിയന്റ് റെഡ്, ക്രിസ്റ്റൽ ബ്ലാക്ക് റൂഫുള്ള പ്ലാറ്റിനം വൈറ്റ് എന്നിങ്ങനെയുള്ള ഡ്യുവൽ-ടോൺ കളർ ഓപ്ഷനുകളിലും ഇത് ലഭ്യമാണ്.
ഹോണ്ട എലിവേറ്റിന്റെ പ്രത്യേകതകൾ
പുതിയ ഹോണ്ട എലിവേറ്റിന്റെ മുൻവശത്ത് വലിയ തിളങ്ങുന്ന ഗ്രില്ലും കട്ടിയുള്ള മസ്കുലർ ബോഡിയും ഉണ്ട്. 2022ൽ ആഗോളതലത്തിൽ പുറത്തിറക്കിയ ഹോണ്ട CR-V യിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഇത് നിർമ്മിച്ചിരിക്കുന്നത്.
ഹോണ്ട എലിവേറ്റ് എസ്യുവിയിൽ ഹോണ്ട സിറ്റി സെഡാനിൽ ഉപയോഗിക്കുന്ന 1.5 ലിറ്റർ DOHC i-VTEC പെട്രോൾ എഞ്ചിൻ സജ്ജീകരിച്ചിരിക്കുന്നു, എഞ്ചിൻ 119 bhp കരുത്തും 145.1 Nm പീക്ക് ടോർക്കും നൽകുന്നു.
ഫീച്ചറുകളുടെ കാര്യത്തിൽ കമ്പനി ഒരു പ്രധാന ഫീച്ചറിലും വിട്ടുവീഴ്ച ചെയ്തിട്ടില്ല. 10.25 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സ്ക്രീൻ, 7 ഇഞ്ച് എച്ച്ഡി ടിഎഫ്ടി ഡിസ്പ്ലേ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഇലക്ട്രിക് സൺറൂഫ്, ക്രൂയിസ് കൺട്രോൾ എന്നിവയാണ് വാഹനത്തിന്റെ സവിശേഷതകൾ.
സുരക്ഷാ ഫീച്ചറുകളുടെ കാര്യത്തിൽ ആറ് എയർബാഗുകൾ, റിവേഴ്സ് പാർക്കിംഗ് ക്യാമറകൾ, അഡ്വാൻസ്ഡ് ഡ്രൈവർ-അസിസ്റ്റൻസ് സിസ്റ്റം (ADAS), റെയ്ൻ സെൻസിംഗ് വൈപ്പറുകൾ എന്നിവ വാഗ്ദാനം ചെയ്യുന്നു.
കാറിന്റെ ADAS സ്യൂട്ടിൽ ലെയ്ൻ കീപ്പ് അസിസ്റ്റ്-lane keep assist-, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ- adaptive cruise control-, റോഡ് ഡിപ്പാർച്ചർ മിറ്റിഗേഷൻ സിസ്റ്റം-road departure mitigation system-, കൂട്ടിയിടി ലഘൂകരണ ബ്രേക്കിംഗ് -collision mitigation braking-എന്നിവയും അതിലേറെയും ഉൾപ്പെടുന്നു.
Although Honda has been behind the times, it is now prepared to enter the Indian SUV market with a proper midsize SUV. Honda has declared the send-off of its impending SUV, Raise. Although teasers have been released, the vehicle will be unveiled on June 6 in Delhi. The SUV’s world premiere will be held in India by Honda. In view of the mystery pictures, we have assembled a brief look at the vehicle’s plan and elements.