Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

കപ്പൽ നിർമ്മാണ കുതിപ്പിൽ തിളങ്ങാൻ രണ്ട് കമ്പനികൾ

7 June 2026

ഇന്ത്യയിൽ വളർന്നുവരുന്ന മുൻനിര കമ്പനികൾ

7 June 2026

വാഹന വിപണിയിൽ പ്രീ-ഓൺഡ് തരംഗം

7 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ഇന്ധന വില കുറയുമോ
News Update

ഇന്ധന വില കുറയുമോ

ആഗോള തലത്തിൽ എണ്ണവില കുതിക്കുന്നു, ഇന്ത്യയിൽ ഇന്ധനവില കുറയ്ക്കുമെന്ന് സൂചന
News DeskBy News Desk8 September 2023Updated:8 September 20232 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

പാചകവാതക വില കുറച്ചതിനു പിന്നാലെ ഇന്ധന വില കുറയ്ക്കാനും കേന്ദ്രസർക്കാർ ഒരുങ്ങുകയാണോ?

ദീപാവലിയോട് അനുബന്ധിച്ച് പെട്രോൾ, ഡീസൽ വില ലീറ്ററിന് മൂന്നു മുതൽ അഞ്ച് രൂപ വരെ കുറച്ചേക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ.

ജെഎം ഫിനാൻഷ്യൽ ഇൻസ്റ്റിറ്റ്യൂഷനൽ സെക്യൂരിറ്റീസ് തയാറാക്കിയ റിപ്പോർട്ടിലാണ് ഈ സൂചനയുള്ളത്.

നവംബർ – ഡിസംബർ മാസങ്ങളിൽ വിവിധ സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതാണ് ഇന്ധന വില കുറയ്ക്കാൻ സർക്കാരിനെ പ്രേരിപ്പിക്കുന്നത്. ഇന്ധനവിലയിലുള്ള എക്സൈസ് തീരുവ അല്ലെങ്കിൽ വാറ്റിൽ കുറവ് വരുത്തുകയായിരിക്കും ചെയ്യുക.

നിലവിൽ ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില ഉയർന്നു നിൽക്കുന്നതിനാൽ എണ്ണക്കമ്പനികൾ വില കുറയ്ക്കാൻ സാധ്യത കുറവാണ്. എന്നാൽ ക്രൂഡ് വില കുറഞ്ഞിരുന്ന സമയത്തും ഇന്ധനവില കുറയ്ക്കാൻ എണ്ണക്കമ്പനികൾ തയാറായിരുന്നില്ല. എന്നിട്ടും റഷ്യ ഇന്ത്യക്ക് ഡിസ്‌കൗണ്ട് റേറ്റിൽ തന്നെയാണ് ഇപ്പോഴും എണ്ണ നൽകുന്നത്. അതുകൊണ്ടു തന്നെ വില കുറയ്ക്കാൻ എണ്ണക്കമ്പനികളോടു കേന്ദ്രസർക്കാർ ആവശ്യപ്പെടാനും സാധ്യതയുണ്ട്.

ആഗോള വിപണിയിൽ എണ്ണയുടെ ഭാവി വിലകൾ പ്രതീക്ഷക്കപ്പുറമാണ് ഉയർന്നത് . സൗദി അറേബ്യയും റഷ്യയും എണ്ണവിതരണം നിയന്ത്രിക്കാനൊരുങ്ങിയതോടെയാണ് എണ്ണവിലയും ഉയർന്നത്. ബ്രെന്റ് ക്രൂഡിന്റെ ഭാവിവില 1.21ഡോളർ ഉയർന്ന് ബാരലിന് 90.21 ഡോളറിലെത്തി.

കഴിഞ്ഞമാസം അവസാനമാണ് ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറിന് (14.2 കിലോഗ്രാം) കേന്ദ്രം 200 രൂപ കുറച്ചത്.

രാജ്യത്തെ കോടിക്കണക്കിനു സഹോദരിമാർക്കുള്ള ‘രക്ഷാബന്ധൻ’ സമ്മാനമാണിതെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്.

ഇന്ത്യൻ ഓയിൽ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നീ പൊതുമേഖലാ എണ്ണക്കമ്പനികൾ വിലക്കുറവിന്റെ ബാധ്യത ഏറ്റെടുക്കും. പിന്നീട് ഈ തുക കേന്ദ്രം കമ്പനികൾക്കു നൽകിയേക്കും.

2022 ഒക്ടോബറിൽ സമാനരീതിയിൽ 22,000 കോടി രൂപ കമ്പനികൾക്കു നൽകിയിരുന്നു. ആഗോള വിപണിയിൽ വില ഉയർന്നു തന്നെ എന്നിട്ടും ഇന്ത്യക്കു റഷ്യ നൽകുന്നു ഡിസ്‌കൗണ്ട്ഡ് വിലയിൽ. കഴിഞ്ഞ വർഷം നവംബറിന് ശേഷം ഇതാദ്യമായാണ് ബ്രെന്റ് ക്രൂഡോയിലിന്റെ വില 90 ഡോളർ പിന്നിടുന്നത്.

യു.എസ് വെസ്റ്റ് ടെക്സാസ് ഇന്റർമീഡിയേറ്റ് ക്രൂഡോയിലിന്റെ ഭാവി വില 1.59 ഡോളർ ഉയർന്ന് 87.14 ഡോളറിലെത്തി. അടുത്ത മൂന്ന് മാസത്തേക്ക് എണ്ണ വിതരണത്തിൽ പ്രതിദിനം ഒരു മില്യൺ ബാരലിന്റെ കുറവ് വരുത്തുമെന്നാണ് സൗദി അറിയിച്ചിരിക്കുന്നത്.

ഓരോ മാസവും യോഗം ചേർന്ന് ഇതിൽ പുനഃപരിശോധന നടത്തും. കയറ്റുമതിയിൽ 30 ലക്ഷം ബാരലിന്റെ കുറവ് വരുത്താൻ റഷ്യ ഒരുങ്ങുന്നുവെന്നാണ് റിപ്പോർട്ട്. ഇതാണ് എണ്ണവിലയെ കാര്യമായി സ്വാധീനിക്കുന്നത്.

അതേസമയം, റഷ്യയിൽ നിന്ന് ഇന്ത്യക്ക് ഇപ്പോഴും കുറഞ്ഞ വിലയിൽ എണ്ണ ലഭിക്കുന്നുണ്ട്. ബാരലിന് 68.09 ഡോളറിനാണ് ജൂലൈയിൽ റഷ്യ ഇന്ത്യക്ക് എണ്ണ നൽകിയത്.

യുക്രെയ്ൻ അധിനിവേശത്തിന് ശേഷം ഇതാദ്യമായാണ് ഇത്രയും കുറഞ്ഞ തുകക്ക് റഷ്യ ഇന്ത്യക്ക് എണ്ണ നൽകുന്നത്.

The Indian government is considering a substantial reduction in petrol and diesel prices by Rs 3 to Rs 5 per liter during Diwali, in light of the upcoming state assembly elections, as per a report by JM Financial Institutional Securities. Despite soaring global crude oil prices, India continues to receive discounted oil supplies from Russia, possibly prompting the government to urge local oil companies to lower prices by reducing excise duties or VAT. Despite volatile global oil prices, including Brent crude futures exceeding $90 a barrel recently, India’s access to discounted Russian oil remains a key factor, with rates as low as $68.09 per barrel in July.

banner BPCL business Channel I Am channeliam HPCL India Indian Oil MOST VIEWED pertro price in india Petrol petrol price Short news startup startups technology
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

കപ്പൽ നിർമ്മാണ കുതിപ്പിൽ തിളങ്ങാൻ രണ്ട് കമ്പനികൾ

7 June 2026

ഇന്ത്യയിൽ വളർന്നുവരുന്ന മുൻനിര കമ്പനികൾ

7 June 2026

വാഹന വിപണിയിൽ പ്രീ-ഓൺഡ് തരംഗം

7 June 2026

ബ്രഹ്മപുരത്ത് കോർപ്പറേഷൻ വേയിങ് മെഷീനുകൾ സ്ഥാപിക്കുന്നു

7 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • കപ്പൽ നിർമ്മാണ കുതിപ്പിൽ തിളങ്ങാൻ രണ്ട് കമ്പനികൾ
  • ഇന്ത്യയിൽ വളർന്നുവരുന്ന മുൻനിര കമ്പനികൾ
  • വാഹന വിപണിയിൽ പ്രീ-ഓൺഡ് തരംഗം
  • ബ്രഹ്മപുരത്ത് കോർപ്പറേഷൻ വേയിങ് മെഷീനുകൾ സ്ഥാപിക്കുന്നു
  • പുത്തൻ വിപ്ലവവുമായി ‘മെട്രോ മാൻ’

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • കപ്പൽ നിർമ്മാണ കുതിപ്പിൽ തിളങ്ങാൻ രണ്ട് കമ്പനികൾ
  • ഇന്ത്യയിൽ വളർന്നുവരുന്ന മുൻനിര കമ്പനികൾ
  • വാഹന വിപണിയിൽ പ്രീ-ഓൺഡ് തരംഗം
  • ബ്രഹ്മപുരത്ത് കോർപ്പറേഷൻ വേയിങ് മെഷീനുകൾ സ്ഥാപിക്കുന്നു
  • പുത്തൻ വിപ്ലവവുമായി ‘മെട്രോ മാൻ’
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil