ഇന്ത്യയുടെ വാറൻ ബഫറ്റ് എന്നു വിളിച്ചിരുന്ന ബില്യണയർ രാകേഷ് ജുൻജുൻവാലയുടെ ഒരു വര്ഷം മുമ്പുണ്ടായ ആകസ്മിക വിയോഗം അടിത്തറ തകർക്കും എന്ന അഭ്യൂഹങ്ങളെയും അതിജീവിച്ചു ഗെയിമിങ് ഫേം നസാര ടെക്നോളോജിസ്. ഇപ്പോളിതാ അടുത്ത ഭീഷണിയായി ഓൺലൈൻ ഗെയിമിംഗ് മേഖലയെ നശിപ്പിക്കും എന്നുറപ്പായ കേന്ദ്രം ഏർപ്പെടുത്തിയ 28% ജിഎസ്ടി നിരക്ക്. എന്നിട്ടുമീ ഗെയിമിങ് കമ്പനി കുലുങ്ങുന്നില്ല.
കാരണം ബുദ്ധിപൂർവം Nazara Technologies തങ്ങളുടെ നൈപുണ്യത്തെ അടിസ്ഥാനമാക്കിയുള്ള റിയൽ മണി ഗെയിമിംഗ് വിഭാഗത്തെ വിട്ടു മറ്റു വരുമാന മേഖലകളിലേക്ക് പ്രവർത്തനം വച്ച് പിടിച്ചു, അങ്ങനെ 2023 സാമ്പത്തിക വർഷത്തിലെ മൊത്തത്തിലുള്ള ഏകീകൃത വരുമാനത്തിലേക്ക് 5.2% മാത്രം റിയൽ മണി ഗെയിമിങ് പ്രവർത്തനങ്ങൾ സംഭാവന ചെയ്യുന്നു എന്നവർ ഉറപ്പാക്കി. കാരണം, സർക്കാർ കൊണ്ട് വന്ന പുതിയ നികുതി ഘടന ഈ വിഭാഗത്തിനാണ് ബാധകം. നസാരക്ക് ജി എസ് ടി ഒടുക്കേണ്ടി വരിക ഈ 5.2% വരുമാനത്തിന് മാത്രം.
കേന്ദ്രം 28% ജിഎസ്ടി പ്രഖ്യാപിച്ചപ്പോൾ നസാരയുടെ എതിരാളിയായ ഡെൽറ്റ കോർപ്പറേഷന്റെ ഓഹരി വില 30% ഇടിഞ്ഞു. എന്നാൽ എൻഎസ്ഇയിൽ നസാര ടെക്കിന്റെ സ്റ്റോക്ക് കുറഞ്ഞത് വെറും 3.68 ശതമാനം മാത്രം.
𝗡𝗮𝘇𝗮𝗿𝗮 തങ്ങളുടെ അപകടസാധ്യത കൂടുതൽ കുറയ്ക്കാൻ പ്രവർത്തിക്കുന്നു എന്നത് ഫലം കാണിച്ചു എന്നാണ് സൂചനകൾ.
𝗭𝗲𝗿𝗼𝗱𝗵𝗮 യുടെ 𝗡𝗶𝗸𝗵𝗶𝗹, 𝗡𝗶𝘁𝗵𝗶𝗻 𝗞𝗮𝗺𝗮𝘁𝗵 എന്നിവർ നസാരയിൽ 100 കോടി രൂപ നിക്ഷേപിച്ചു, അങ്ങനെ അവരുടെ സംയുക്ത ഓഹരി 1% ൽ നിന്ന് ഏകദേശം 3.5% ആയി വർദ്ധിപ്പിച്ചു.
തങ്ങളുടെ വളർച്ചയ്ക്ക് ഊർജം പകരാൻ 𝗡𝗮𝘇𝗮𝗿𝗮 𝟳𝟱𝟬 കോടി സമാഹരിക്കാനുള്ള ലക്ഷ്യത്തിലാണ്.
ഇപ്പോൾ 𝗦𝗕𝗜 𝗠𝘂𝘁𝘂𝗮𝗹 𝗙𝘂𝗻𝗱 ഒരു പ്രൈവറ്റ് പ്ലേസ്മെന്റ് ഇക്വിറ്റി അലോട്ട്മെന്റിലൂടെ 410 കോടി ഫണ്ട് നിക്ഷേപിക്കാനൊരുങ്ങുകയുമാണ്. ഈ നിക്ഷേപത്തിന് ശേഷം, എസ്ബിഐ എംഎഫ് കമ്പനിയിൽ 7.8% ഓഹരി കൈവശം വയ്ക്കും.
750 കോടി എന്ന ലക്ഷ്യത്തിലെത്താൻ നസറയ്ക്ക് സമാഹരിക്കാൻ 240 കോടി ഇനിയും ബാക്കിയുണ്ട്. ഈ തുക സബ്സ്ക്രിപ്ഷൻ, പ്ലാറ്റ്ഫോം ഫീസ്,പരസ്യം, ബ്രാൻഡ് സ്പോൺസർഷിപ്പും മീഡിയ അവകാശങ്ങളും എന്നീ മേഖലകളിൽ നിന്നും തേടുകയാണ് നസാര. ഈ മേഖലകളാണ് ഗെയിമിങ്ങിനെക്കാൾ നസാരക്ക് മികച്ച വരുമാനം നേടികൊടുക്കുന്നതും.
28% നികുതി ഉണ്ടായിരുന്നിട്ടും; ഗെയിമിംഗ് മേഖല ആഗോളതലത്തിൽ കുതിച്ചുയരുകയാണ്. അതിനൊപ്പം മറ്റു വഴികളിലൂടെ തങ്ങളുടെ നില കൂടുതൽ ഭദ്രമാക്കാൻ നീങ്ങുകയാണ് നസാരയും.
India’s gaming industry is witnessing growth, despite facing challenges such as a high Goods and Services Tax (GST) rate of 28%. Among the key players in this industry is Nazara Technologies Limited, which has not only weathered the storm but is also attracting significant investments.