“1000 രൂപ പ്രതിമാസ സഹായം ലഭിക്കുന്നതിന് സ്ത്രീകൾക്ക് അപേക്ഷകൾ രജിസ്റ്റർ ചെയ്യാൻ സൗകര്യമൊരുക്കുക”. ഈ നീക്കത്തെ കോടിക്കണക്കിന് സ്ത്രീകളുടെ ജീവിതത്തിൽ പുതിയ നവോത്ഥാനത്തിന് വഴിയൊരുക്കുന്ന വിപ്ലവകരമായ പദ്ധതിയെന്നാണ് സ്റ്റാലിൻ വിശേഷിപ്പിച്ചത്.
സ്ത്രീകളുടെ ഉന്നമനത്തിനും, സുരക്ഷക്കുമായി നിരവധി പദ്ധതികൾക്ക് തുടക്കമിട്ട തമിഴ്നാട് സർക്കാർ ഇപ്പോൾ അവർക്കായി ഒരു അടിസ്ഥാന വരുമാന പദ്ധതിക്കും തുടക്കമിട്ടിരിക്കുന്നു. പദ്ധതി പ്രകാരം, തമിഴ്‌നാട്ടിലെ അർഹരായ എല്ലാ സ്ത്രീ ഗുണഭോക്താക്കൾക്കും പ്രതിമാസം 1,000 രൂപ ധനസഹായം നൽകും. ഗുണഭോക്താക്കൾക്ക് നേരിട്ടുള്ള ബെനിഫിറ്റ് ട്രാൻസ്ഫറിലൂടെയാണ് 1,000 രൂപ സഹായം നൽകുന്നത്. 1.06 കോടി സ്ത്രീകളെ പദ്ധതി ഗുണഭോക്താക്കളായി സർക്കാർ കണ്ടെത്തിയിട്ടുണ്ട്,
ദ്രാവിഡ ഐക്കൺ സി എൻ അണ്ണാദുരൈയുടെ ജന്മദിനത്തിൽ, മുഖ്യമന്ത്രി എം കെ സ്റ്റാലിൻ സ്ത്രീകൾക്കായി 1000 രൂപ പ്രതിമാസ ധനസഹായ പദ്ധതി അവതരിപ്പിച്ചു. സംസ്ഥാന മന്ത്രിമാർ അവരുടെ ജില്ലകളിൽ നിരവധി ഗുണഭോക്താക്കൾക്ക് ബാങ്ക് ഡെബിറ്റ് കാർഡുകൾ വിതരണം ചെയ്തു .
സ്ത്രീകളുടെ കഠിനാധ്വാനത്തിനുള്ള അംഗീകാരമാണിതെന്ന് സ്റ്റാലിൻ പറഞ്ഞു,
“പ്രതിവർഷം 12,000 രൂപ നൽകുന്നത് വികസനത്തിന്റെ പ്രതീകമായ സ്ത്രീകൾക്ക് വലിയ പിന്തുണയായിരിക്കും. അവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനും ആത്മാഭിമാനത്തോടെയുള്ള ജീവിതം നയിക്കാനും ദാരിദ്ര്യം തുടച്ചുനീക്കാനും ഇത് അവരെ സഹായിക്കും”,
അണ്ണായുടെ ജന്മവാർഷികത്തിലും, മുൻ മുഖ്യമന്ത്രി കരുണാനിധിയുടെ ശതാബ്ദി (2023-24) വേളയിലും പദ്ധതി ആരംഭിക്കുന്നത് അഭിമാനകരമാണെന്നും മുഖ്യമന്ത്രി സ്റ്റാലിൻ പറഞ്ഞു.
സംസ്ഥാന സർക്കാർ “സ്ത്രീകളുടെ അവകാശം” എന്ന് വിളിക്കുന്ന പദ്ധതി മുൻ മുഖ്യമന്ത്രി എം കരുണാനിധിയുടെ പേരിൽ കലൈഞ്ജർ മഗളിർ ഉറിമൈ തൊഗൈ തിട്ടം പദ്ധതി (കലൈഞ്ജർ സ്ത്രീകളുടെ അവകാശ നിധി പദ്ധതി) എന്നാണ് അറിയപ്പെടുന്നത്.
-2021ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഡിഎംകെയുടെ പ്രകടനപത്രികയിലെ പ്രധാന സവിശേഷതയായ ഈ പദ്ധതി ഡി എം കെ പാർട്ടി രൂപീകരിച്ച അണ്ണാദുരൈയുടെ ജന്മദിനമായ സെപ്റ്റംബർ 15ന് അവതരിപ്പിക്കുമെന്ന് സംസ്ഥാന സർക്കാർ മാസങ്ങൾക്ക് മുമ്പ് പ്രഖ്യാപിച്ചിരുന്നു.
In a move aimed at recognizing and supporting the invaluable contributions of women, Tamil Nadu Chief Minister MK Stalin launched the “Kalaignar Magalir Urimai Thogai Thittam” scheme, commonly known as the Kalaignar Women’s Rights Fund Scheme. This landmark initiative, announced on the birth anniversary of Dravidian icon C N Annadurai, marks a crucial milestone in the state’s commitment to women’s welfare and empowerment.