ഇന്ത്യൻ വ്യാവസായിക ലോകത്ത് സാന്നിധ്യമറിയിക്കാൻ ശതകോടീശ്വരൻ ഇലോൺ മസ്ക്. ഇന്ത്യയിൽ ബാറ്ററി സ്റ്റോറേജ് സിസ്റ്റം നിർമിക്കാനും വിൽപ്പന നടത്താനും ഇലോൺ മസ്കിന്റെ Tesla പദ്ധതിയിടുന്നതായി റിപ്പോർട്ട്.
രാജ്യത്ത് ബാറ്ററി സ്റ്റോറേജ് ഫാക്ടറി പണിയാൻ Tesla സർക്കാരിന് പ്രോപ്പസൽ സമർപ്പിച്ചതായി കമ്പനിയുടെ അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു. പ്രപ്പോസൽ സർക്കാർ സ്വീകരിച്ചാൽ മസ്കിന് ഇന്ത്യയിലേക്ക് കടന്നുവരാനുള്ള പാത തുറക്കും.
കേന്ദ്രസർക്കാരുമായി ഡൽഹിയിൽ നടത്തിയ ചർച്ചയിൽ സംസ്ഥാനങ്ങൾ നേരിടുന്ന വൈദ്യുതി ക്ഷാമം പരിഹരിക്കാനാകുമെന്നാണ് Tesla പറഞ്ഞത്. സോളാർ പാനലിൽ വൈദ്യുതി സൂക്ഷിച്ചുവെക്കുന്ന Tesla-യുടെ ‘പവർവാൾ’ സംവിധാനം രാജ്യത്തെ ബാറ്ററി സ്റ്റോറേജ് ശേഷിയെ പിന്തുണയ്ക്കുമെന്ന് പ്രൊപ്പോസലിൽ പറയുന്നു. വൈദ്യുതി ക്ഷാമം കൊണ്ട് ഉണ്ടായേക്കാവുന്ന പവർക്കട്ട് ഒഴിവാക്കാൻ ഇതിലൂടെ സാധിക്കുമെന്നാണ് Tesla-യുടെ പക്ഷം.
മുമ്പും ബാറ്ററി സ്റ്റോറേജ് ഫാക്ടറി പണിയാൻ Tesla അപേക്ഷകൾ സമർപ്പിച്ചിരുന്നെങ്കിലും സർക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂല നിലപാടായിരുന്നില്ല. എന്നാൽ ഇത്തരം ഉത്പന്നങ്ങൾ വാങ്ങുന്നവർക്ക് സബ്സിഡികൾ നൽകുന്ന ബിസിനസ് മാതൃക തയ്യാറാക്കാൻ സഹായിക്കുമെന്ന് സർക്കാർ അറിയിച്ചതായി Tesla-യുമായി ബന്ധപ്പെട്ട് വൃത്തങ്ങൾ പറയുന്നു.
ഇന്ത്യയിൽ ഇലക്ട്രിക് വാഹന നിർമാതാക്കളായി കടന്നു വരാനായിരുന്നു Tesla-യുടെ ആദ്യത്തെ പദ്ധതി. ഏകദേശം 19 ലക്ഷം രൂപ (24,000 ഡോളർ) വിലവരുന്ന ഇലക്ട്രിക് കാറുകൾ നിർമിക്കാനുള്ള ഫാക്ടറിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നേരിട്ട് ചർച്ച നടത്തുകയും ചെയ്തു. എന്നാൽ ഇന്ത്യയിൽ ഇലക്ട്രിക് വാഹന നിർമാതാക്കൾ എന്നതിനേക്കാൾ വമ്പൻ കമ്പനിയാകാനാണ് പവർവാൾ കൊണ്ട് ഉദ്ദേശിക്കുന്നത്. ഇതുവഴി വ്യവസായികളെയും ഗാർഹിക ഉപഭോക്താക്കളെയും ഒരുമിച്ച് ലക്ഷ്യമിടാൻ സാധിക്കും.
പവർക്കട്ടും പവർവാളും
നഗര-ഗ്രാമീണ വ്യത്യാസമില്ലാതെ വൈദ്യുതി ലഭ്യമാക്കുന്നതിൽ വലിയ മുന്നേറ്റം കൈവരിക്കാൻ വർഷങ്ങൾ കൊണ്ട് രാജ്യത്തിന് സാധിച്ചിട്ടുണ്ട്. ഉപഭോഗം കൂടുന്നതിനനുസരിച്ചുള്ള നിർമാണം നടക്കാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നുമുണ്ട്. സ്റ്റോറേജ് ടെക്നോളജി അത്ര പരിചിതമല്ലാത്തത് കൊണ്ട് ഇപ്പോഴും കൽക്കരിയെയാണ് വൈദ്യുതി നിർമാണത്തിനായി ആശ്രയിക്കേണ്ടി വരുന്നത്. കോൾ ട്രാൻസ്പോർട്ടേഷനിൽ പ്രശ്നങ്ങളുണ്ടായതിനെ തുടർന്ന് കഴിഞ്ഞ ആറു വർഷത്തിനിടയിലെ ഏറ്റവും വലിയ വൈദ്യുതി ക്ഷാമത്തിലൂടെയാണ് 2022-ൽ ഇന്ത്യ കടന്നു പോയത്. ഇത്തം സാഹചര്യങ്ങൾ ഭാവിയിൽ മറികടക്കാൻ പവർവാൾ സഹായിക്കുമെന്നാണ് Tesla-യുടെ വാഗ്ദാനം
ചെറുകിട വാണിജ്യ-ഗാർഹിക ആവശ്യങ്ങൾക്ക് വീടിന് പുറത്ത് തൂക്കിയിടാവുന്ന മീറ്റർ-ഹൈ യൂണിറ്റാണ് Tesla-യുടെ പവർവാൾ. വിജയിച്ചാൽ വ്യാവസായിക ആവശ്യങ്ങൾക്കായി നിർമാണം കൂട്ടാനും കമ്പനി ഉദ്ദേശിക്കുന്നുണ്ട്. എന്നാൽ Tesla-യുടെ ബാറ്ററി സ്റ്റോറേജ് ഉത്പന്നങ്ങൾക്ക് വില കുറയ്ക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. ചർച്ചകൾ വിജയിച്ചാൽ അധികം വൈകാതെ ഇന്ത്യയിലും Tesla സ്ഥാനമുറപ്പിക്കും.
Last day’s light show of Tesla cars was proof that the ripples of excitement raised by ‘Naatu Naatu’ at RRR are not over yet. In fact, Elon Musk himself responded to Tesla’s ‘Naatu Naatu’ light show and it went viral on social media. Hundreds of Tesla cars put on a light show at a parking lot in New Jersey, US, to the beat of a Peppy number from Tollywood. The 1.55-minute long song was shared on the Tesla Light Shows Twitter page and was also shared on the film’s official Twitter handle, RRR. Tesla’s official account also shared the video.