പുതിയ വാഹനങ്ങൾ ഇന്ത്യയിൽ ഒന്നിന് പുറകെ ഒന്നായി ഇറക്കുന്ന ടാറ്റക്ക് ഉത്തരവാദിത്വം കൂടിയുണ്ട്. “റീസൈക്കിള്‍ വിത്ത് റെസ്പെക്റ്റ്”.

രാജ്യത്ത് അധികമാകുന്ന പഴക്കം ചെന്ന വാഹനങ്ങൾ ഇല്ലാതാക്കി സ്ഥലം ഒഴിച്ചെടുക്കണം. അതിനായി ഒരു പൊളിക്കൽ സംവിധാനം തന്നെ അവതരിപ്പിച്ചിരിക്കുന്നു ഇന്ത്യയിലെ മുന്‍നിര വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്സ്. പ്രതിവര്‍ഷം 15,000 വാഹനങ്ങള്‍ റീസൈക്കിള്‍ ചെയ്യാനുള്ള ശേഷിയുള്ള തങ്ങളുടെ മൂന്നാമത്തെ രജിസ്റ്റര്‍ ചെയ്ത വാഹന സ്ക്രാപ്പിംഗ് സൗകര്യം (RVSF) ടാറ്റ മോട്ടോഴ്സ് സൂറത്തില്‍ ഉദ്ഘാടനം ചെയ്തു.

റീസൈക്കിള്‍ വിത്ത് റെസ്പെക്റ്റ് എന്നാണ് ഈ സൗകര്യത്തിന് പേരിട്ടിരിക്കുന്നത്. ജയ്പൂരിനും ഭുവനേശ്വറിനും ശേഷം സ്ഥാപിതമായ സൂറത്തിലെ മൂന്നാമത്തെ ആര്വിഎസ്എഫ് പരിസ്ഥിതി സൗഹൃദ സംവിധാനങ്ങൾ വാഹനങ്ങൾ പൊളിക്കാൻ ഉപയോഗിക്കുന്നു.
ഓരോ വര്‍ഷവും സുരക്ഷിതമായി 15,000 പഴയ വാഹനങ്ങള്‍ ഡിസ്അസംബ്ലിംഗ് ചെയ്യാനുള്ള ശേഷിയുമുണ്ട് ടാറ്റക്ക് .

എല്ലാ ബ്രാന്‍ഡുകളുടെയും എന്‍ഡ് ഓഫ് ലൈഫ് പാസഞ്ചര്‍, കൊമേഴ്സ്യല്‍ വാഹനങ്ങള്‍ നിര്‍ത്തലാക്കുന്നതിനായി ടാറ്റ മോട്ടോഴ്സിന്റെ പങ്കാളിയായ ശ്രീ അംബിക ഓട്ടോയാണ് ആര്വിഎസ്എഫ് വികസിപ്പിച്ച് പ്രവര്‍ത്തിപ്പിക്കുന്നത്.
‘ഈ സൗകര്യങ്ങള്‍ ഉപഭോക്താക്കള്‍ക്ക് സാമ്പത്തിക വളര്‍ച്ച പ്രോത്സാഹിപ്പിക്കുമെന്നും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും പരിസ്ഥിതി സൗഹൃദ വാഹനങ്ങള്‍ക്ക് സ്ക്രാപ്പിംഗിന്റെ ഗുണമുണ്ടാകുമെന്നും ഉറപ്പുണ്ട്,’ ടാറ്റ മോട്ടോർസ് പറയുന്നു.

പരിസ്ഥിതി സൗഹാര്‍ദ്ദപരമായ രീതികള്‍ ഉപയോഗപ്പെടുത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട്, എല്ലാ ബ്രാന്‍ഡുകളിലുടനീളമുള്ള യാത്രാ, വാണിജ്യ വാഹനങ്ങള്‍ പൊളിച്ചുനീക്കുന്നതിന് വേണ്ടി തയ്യാറാക്കിയതാണ് ഈ സംവിധാനം.
ടയറുകള്‍, ബാറ്ററികള്‍, ഇന്ധനം, എണ്ണകള്‍, ദ്രാവകങ്ങള്‍, വാതകങ്ങള്‍ എന്നിവയുള്‍പ്പെടെ വിവിധ ഘടകങ്ങള്‍ സുരക്ഷിതമായി ഇല്ലാതാക്കുന്നതിനുള്ള എല്ലാവിധ സൗകര്യങ്ങളും ഇവിടെയുണ്ട്.