വനിതാ സംരംഭകരെ ഒരേ വേദിയില്‍ ഒത്തൊരുമിപ്പിക്കുന്ന വനിതാ സ്റ്റാര്‍ട്ടപ്പ് സമ്മേളനം 5.0 (Women Start up Summit 5.0) കൊച്ചി ഡിജിറ്റല്‍ ഹബ്ബില്‍ സെപ്റ്റംബര്‍ 29-ന്.
ബിസിനസില്‍ വിജയഗാഥ രചിച്ച വനിതകള്‍ അവരുടെ അനുഭവങ്ങളും വിജയമന്ത്രങ്ങളും ഒരേ വേദിയില്‍ പങ്കുവെക്കും. വനിതകളുടെ നേട്ടങ്ങളും മറ്റും ആഘോഷിക്കുന്ന വേദി കൂടിയായിരിക്കും വനിതാ സ്റ്റാര്‍ട്ടപ്പ് സമ്മേളനം.
വിജയക്കഥകള്‍ രചിക്കാന്‍
തങ്ങളുടെ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച വനിതകള്‍ അവരുടെ അനുഭവങ്ങളും നേരിട്ട പ്രതിസന്ധികളെയും കുറിച്ച് വേദിയില്‍ സംസാരിക്കും. പങ്കെടുക്കുന്നവരുടെ വ്യക്തിത്വ-പ്രൊഫഷണല്‍ വികാസത്തിനള്ള സഹായമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
പാനല്‍ ചര്‍ച്ച
സാങ്കേതിവിദ്യ, എന്‍ട്രപ്രണര്‍ഷിപ്പ്, നേതൃത്വപാടവം, പുത്തന്‍ ആശയങ്ങള്‍ തുടങ്ങി വിവിധ വിഷയങ്ങളിലുള്ള പാനല്‍ ചര്‍ച്ചകളും നടക്കും. വിദഗ്ധരും വ്യവസായ പ്രമുഖരും പങ്കെടുക്കുന്ന ചര്‍ച്ചയില്‍ പുത്തന്‍ ആശയങ്ങളിൽ ചർച്ചകൾ നടക്കും.
പ്രാക്ടിക്കല്‍ അറിവ് വേണം
ഏത് ബിസിനസിലും പ്രായോഗിക അറിവ് പ്രധാനമാണ്. അതാണ് നോളജ് – ഷെയറിങ് (Knowledge sharing) വര്‍ക്ക്ഷോപ്പ് കൊണ്ട് ഉദ്ദേശിക്കുന്നത്. പ്രായോഗിക പരിശീലനത്തിനും പ്രൊഡക്ടിനെ അറിയാനും പങ്കെടുക്കുന്നവര്‍ക്ക് അവസരം കിട്ടും. ബിസിനസ് വികസനം മുതല്‍ സാങ്കേതികവിദ്യയിലെ പുത്തന്‍ മാറ്റങ്ങളെ കുറിച്ചും ഫണ്ടിങ് സാധ്യതകള്‍ മുതല്‍ വ്യക്തിത്വ വികസനം വരെയും വര്‍ക്ക് ഷോപ്പില്‍ നിന്ന് അറിയാം.
എങ്ങനെ ബന്ധങ്ങള്‍ മെനയാം
നിക്ഷേപകരെയും മെന്റര്‍മാരെയും അനുഭവങ്ങള്‍ പങ്കിടാനെത്തുന്നവരെയും മറ്റും പരിചയപ്പെടാനും അവരുമായി ബന്ധം സ്ഥാപിക്കാനും കൂടിയുള്ളതാണ് സമ്മേളന വേദി. ബിസിനസ് പങ്കാളിയെ കണ്ടെത്താനും മറ്റും ഇത്തരം ബന്ധങ്ങള്‍ വഴിതെളിക്കും
കാണാം, അറിയാം, വളരാം
കൊച്ചി ഡിജിറ്റല്‍ ഹബ്ബില്‍ വനിതാ സംരംഭകരുടെ ഉത്പന്നങ്ങള്‍, സേവനങ്ങള്‍, ആശയങ്ങള്‍ എന്നിവയെല്ലാം നേരിട്ട് കാണാനും അവസരമുണ്ട്. സംരംഭകര്‍ക്കും അവരുടെ ഉത്പന്നങ്ങള്‍ക്കും കൂടുതല്‍ ആളുകളിലേക്ക് എത്താനുള്ള വഴി കൂടിയാണ് വനിതാ സ്റ്റാര്‍ട്ടപ്പ് സമ്മേളനം ലക്ഷ്യം വെക്കുന്നത്. പുതിയ ഉപഭോക്താക്കളെയും നിക്ഷേപകരെയും കണ്ടെത്തി സംരംഭത്തിന്റെ വളര്‍ച്ചയെ ത്വരിതപ്പെടുത്താനും സമ്മേളന വേദിയിലൂടെ സാധിക്കും,
മെന്റര്‍ഷിപ്പ്, നെറ്റ് വര്‍ക്കിങ് സാധ്യതകള്‍, കെ.എസ്.യു.എമ്മിന്റെ (KSUM) പിന്തുണ എന്നിവ തുടര്‍ന്നും ഉറപ്പാക്കും.
കേള്‍ക്കാം പ്രഗത്ഭരെ
വനിതാ സ്റ്റാര്‍ട്ട് അപ്പ് സമ്മേളന വേദിയില്‍ സംസാരിക്കുന്നവരെല്ലാം തങ്ങളുടെ മേഖലകളില്‍ സ്വന്തമായി വ്യക്തിമുദ്ര പതിപ്പിച്ചവരാണ്. മന്ത്രി വീണാ ജോര്‍ജ്, ഡോ. കെ. വാസുകി ഐഎഎസ്, എംഎസ് മാധവിക്കുട്ടി ഐഎഎസ്, പല്‍ക്കി ശര്‍മ ഉപാധ്യ, ഗിറ്റ പെരേസ്, സുജ ചാണ്ടി, അദ ഡൈന്ഡോ, ഡോ. സംഗീത ജനചന്ദ്രന്, നിഷാ നാരാണന്, മൃദു ഭണ്ഡാരി, കല്‍ക്കി സുബ്രഹ്മണ്യം, അഞ്ജു ബിഷ്ട്, ഡോ. ഗീതാ ജഗനാഥന്, ലിയന്നെ റോബേഴ്സ്, ഷൈലജ റോ, ലക്ഷ്മി ദാസ് തുടങ്ങിയവരുമായി സംവദിക്കാം.