സംഗതി എഐ (AI) ഒക്കെയാണെങ്കിലും പഴയ വിവരങ്ങളല്ലേ കിട്ടൂ, ചാറ്റ് ജിപിടിയെ (Chat GPT) കുറിച്ചുള്ള ഈ പരാതി പഴങ്കഥയാകും. ഇനി ഏറ്റവും പുതിയ വിവരങ്ങളും ചാറ്റ് ജിപിടിയില്‍ ലഭിക്കും.
2021 സെപ്റ്റംബര്‍ വരെയുള്ള വിവരങ്ങള്‍ മാത്രമായിരുന്നു ചാറ്റ് ജിപിടിയില്‍ ഇതുവരെ ലഭിച്ചിരുന്നത്. ഇനി മുതല്‍ ഏറ്റവും പുതിയ വിവരങ്ങള്‍ അപ്പപ്പോള്‍ തന്നെ സ്വയം ബ്രൗസ് ചെയ്ത് കൈമാറാന്‍ ചാറ്റ് ജിപിടിക്ക് സാധിക്കുമെന്ന് മാതൃസ്ഥാപനമായ ഓപ്പണ്‍ എഐ (open AI) പറഞ്ഞു.
ബ്രൗസിങ് സൗകര്യം മെയിലാണ് ചാറ്റ് ജിപിടിയില്‍ അവതരിപ്പിക്കുന്നത്. ഡാറ്റാ ബേയ്സിന്റെ ആശങ്കയില്ലാതെ ചാറ്റ് ജിപിടിയില്‍ ബ്രൗസിങ് വേണമെന്ന് അന്നേ ആവശ്യമുയര്‍ന്നിരുന്നു. വരിസംഖ്യ അടച്ച് ചാറ്റ് ജിപിടി ഉപയോഗിക്കുന്ന പ്ലസ്, എന്റര്‍പ്രൈസ് ഉപഭോക്താക്കള്‍ക്കായിരിക്കും നിലവില്‍ ഈ സൗകര്യം ലഭ്യമാകുക. വൈകാതെ മറ്റു ഉപഭോക്താക്കള്‍ക്കും ലഭ്യമാക്കുമെന്ന് ഓപ്പണ്‍ എഐ കഴിഞ്ഞ ദിവസം X-ല്‍ പറഞ്ഞു.
ചിത്രവും ശബ്ദവും ഉപയോഗിച്ച് ആശയവിനിമയം നടത്താനുള്ള സൗകര്യവും ചാറ്റ് ജിപിടി കഴിഞ്ഞ ആഴ്ച അവതരിപ്പിച്ചിരുന്നു. ആപ്പിളിന്റെ സിരി (Siri)യോട് സാമ്യമുള്ള സംവിധാനങ്ങളാണ് ചാറ്റ് ജിപിടി പരീക്ഷിക്കുന്നത്. ചാറ്റ് ജിപിടിയെ കൂടുതല്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കാനുള്ള മാര്‍ഗങ്ങള്‍ കൂടിയാണിത്. ഗൂഗിളിന്റെ ബാര്‍ഡ് (Bard) അടക്കമുള്ള എഐകളെ മുന്നില്‍ കണ്ടാണ് ഓപ്പണ്‍ എഐയുടെ പുതിയ പരീക്ഷണങ്ങള്‍.
OpenAI has made significant strides in enhancing its ChatGPT, offering new features that expand its capabilities. From web browsing to speech synthesis, these updates mark a substantial leap in the potential of AI-driven conversational models. In this article, we’ll delve into the key features, implications, and challenges posed by OpenAI’s latest update to ChatGPT.