Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

മുഖം മാറാൻ കേരളത്തിലെ ആരോഗ്യ മേഖല

19 June 2026

ഇന്ത്യയെ മാറ്റിനിർത്താൻ G7-ന് കഴിയുമോ?

19 June 2026

സിനിമയുടെ വികസനത്തിന് 100 കോടി

19 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ഒറ്റ വിസയിൽ ഗൾഫ് ചുറ്റാം
News Update

ഒറ്റ വിസയിൽ ഗൾഫ് ചുറ്റാം

ഷെങ്കൻ വിസ മാതൃകയിൽ ഇനി ഗൾഫ് നാടും , ആറ്‌ രാജ്യങ്ങളിൽ ഒറ്റ വിസ സമ്പ്രദായം വരുന്നു
News DeskBy News Desk4 October 20232 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

യൂറോപ്പിലെ ഷെങ്കൻ മാതൃകയിൽ സിംഗിൾ വിസ സമ്പ്രദായത്തിന് കീഴിൽ വിനോദസഞ്ചാരികൾക്കും , മറ്റു യാത്രക്കാർക്കും ആറ് ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കാൻ അവസരമൊരുങ്ങുന്നു.  യുഎഇ, സൗദി അറേബ്യ, ഖത്തർ, ഒമാൻ, കുവൈറ്റ്, ബഹ്‌റൈൻ എന്നിവയാണ് സിംഗിൾ വിസ സംവിധാനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന രാജ്യങ്ങൾ.

അബുദാബിയിൽ നടന്ന ഫ്യൂച്ചർ ഹോസ്പിറ്റാലിറ്റി സമ്മിറ്റ് 2023ൽ ഇത് സംബന്ധിച്ച് തീരുമാനമെടുത്തിട്ടുണ്ട്. ഉടൻ തന്നെ ഇത് നടപ്പിലാക്കാൻ സാധ്യതയുണ്ട്. ഈ നീക്കത്തോടെ, ഈ ഗൾഫ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് ഒന്നിലധികം ട്രാൻസിറ്റ് വിസകൾ ആവശ്യമില്ല.  ഒരൊറ്റ വിസ മതിയാകും.

വിസ സംവിധാനം പ്രാബല്യത്തിൽ വരുമ്പോൾ, ഗൾഫ് രാജ്യങ്ങളിലെ പൗരന്മാർക്കും വിദേശികൾക്കും ഒരു വിസയിൽ ആറ് രാജ്യങ്ങൾ സന്ദർശിക്കാം. ഒന്നിലധികം രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന മലയാളികൾക്ക് ഇത് സാമ്പത്തികമായി വലിയ നേട്ടമാകും.

ഒറ്റ വിസയും കുറഞ്ഞ ചെലവും ഉപയോഗിച്ച് വിവിധ ഗൾഫ് രാജ്യങ്ങളിലെ  ബിസിനസ് ആവശ്യങ്ങൾ ഒറ്റ തവണ കൊണ്ട്  നിറവേറുന്നതിനൊപ്പം ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദർശിക്കാമെന്നതാണ് പ്രധാന ആകർഷണം.

മാതൃക യൂറോപ്യൻ ഷെങ്കൻ വിസ

യൂറോപ്പിലെ ഷെങ്കൻ ഏരിയയിൽ നിലവിൽ ഒറ്റ വിസ മതിയാകും കര മാർഗവും, വിമാന മാർഗവും, ജല മാർഗവും യാത്ര ചെയ്യുന്നതിന്.
ഷെങ്കൻ ഏരിയ 27 യൂറോപ്യൻ രാജ്യങ്ങൾ ഉൾക്കൊള്ളുന്ന ഒരു പ്രദേശമാണ്. ഈ രാജ്യങ്ങൾ പരസ്പര അതിർത്തികളിൽ സ്വന്തം  പാസ്‌പോർട്ടുകളും മറ്റ് പല തരത്തിലുള്ള അതിർത്തി നിയന്ത്രണങ്ങളും ഔദ്യോഗികമായി നിർത്തലാക്കി. യൂറോപ്യൻ യൂണിയന്റെ  അന്താരാഷ്ട്ര യാത്രാ ആവശ്യങ്ങൾക്കായുള്ള പൊതുവായ വിസ നയത്തിന് കീഴിലുള്ള ഒരൊറ്റ രേഖയായി  ഷെങ്കൻ വിസാ പ്രവർത്തിക്കുന്നു. ലക്സംബർഗിലെ ഷെങ്കനിൽ ഒപ്പുവച്ച 1985-ലെ ഷെങ്കൻ കരാറിന്റെയും 1990-ലെ ഷെങ്കൻ കൺവെൻഷന്റെയും പേരിലാണ് ഈ പ്രദേശത്തിന് ഷെങ്കൻ ഏരിയ എന്ന്  പേര് നൽകിയിരിക്കുന്നത്.

27 യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളിൽ 23 എണ്ണം ഷെങ്കൻ കരാറിൽ ഏർപ്പെട്ടിട്ടുണ്ട്. . ഷെങ്കൻ ഏരിയയുടെ ഭാഗമല്ലാത്ത നാല് യൂറോപ്യൻ യൂണിയൻ അംഗങ്ങളിൽ ബൾഗേറിയ, സൈപ്രസ്, റൊമാനിയ  എന്നിവർ ഇതുവരെ കരാറിൽ ചേർന്നിട്ടില്ല. ഉടൻ അവരും കരാറിന്റെ ഭാഗമാകുമെന്നാണ് തീരുമാനം.അയർലൻഡ്   ഷെങ്കന് പകരം സ്വന്തം വിസ നയം നടപ്പാക്കുന്നു . നാല് യൂറോപ്യൻ ഫ്രീ ട്രേഡ് അസോസിയേഷൻ (ഇഎഫ്ടിഎ) അംഗരാജ്യങ്ങളായ ഐസ്‌ലാൻഡ്, ലിച്ചെൻസ്റ്റൈൻ, നോർവേ, സ്വിറ്റ്‌സർലൻഡ് എന്നിവ യൂറോപ്യൻ യൂണിയനിൽ അംഗങ്ങളല്ലെങ്കിലും ഷെങ്കൻ ഉടമ്പടിയുമായി ബന്ധപ്പെട്ട് കരാറുകളിൽ ഒപ്പുവച്ചു.

ഇപ്പോൾ ഏകദേശം 8000 രൂപയ്ക്ക് യൂറോപ്പ്യൻ ഷെങ്കൻ വിസ ലഭ്യമാണ്.

ഫ്രാൻസ് , ജർമനി, സ്വിറ്റ്സർലാന്റ്, നെതർലൻഡ്‌സ്‌, ഇറ്റലി, ഓസ്ട്രിയ, ഗ്രീസ്  തുടങ്ങിയ രാജ്യങ്ങളിലേക്കാണ് ഷെങ്കൻ വിസയിലൂടെ ഏറെ മലയാളികൾ സഞ്ചരിക്കുന്നത്.

ഇപ്പോൾ ഇന്ത്യയിൽ നിന്നും ഷെങ്കൻ വിസയിലൂടെ ഏതെങ്കിലും യൂറോപ്പ്യൻ രാജ്യത്തു വിമാന മാർഗം എത്തിയ ശേഷം കുറഞ്ഞ ചിലവിൽ  റോഡ് മാർഗം മറ്റു രാജ്യങ്ങളിലേക്കു യാത്ര ചെയ്യുന്ന രീതി നിലവിലുണ്ട്.  

യൂറോപ്പ്യൻ മാതൃകയിൽ വിവിധ ഗൾഫ് രാജ്യങ്ങളിലൂടെ ഇത്തരത്തിൽ കരമാർഗമുള്ള  സഞ്ചാരവും പുതിയ ഏകീകൃതവിസയുടെ സാധ്യതയാണ്.

ഇത്തരത്തിൽ  ഗൾഫ് മേഖലയിലെ ആറുരാജ്യങ്ങളിൽ  ഒറ്റവിസയിലൂടെ സഞ്ചരിക്കാവുന്ന പാക്കേജുകളാണ് പുതിയ വിസയുടെ സാധ്യതകളായി വിനോദസഞ്ചാര കേന്ദ്രങ്ങളും, ഏജൻസികളും പ്രതീക്ഷിക്കുന്നത്.  ഒന്നിലധികം ഗൾഫ് രാജ്യങ്ങൾ  സന്ദർശിച്ചു മടങ്ങാനുള്ള മലയാളിയുടെ ശ്രമങ്ങൾക്കും ഈ ഏകീകൃത വിസ സഹായകമാകും.

Travelers can soon visit all six Gulf countries with a single visa, akin to Europe’s Schengen model. This simplifies travel logistics, especially for Malayalees, eliminates multiple visas, and boosts tourism.

banner boost business Channel I Am channeliam Gulf countries India India) Malayalees (referring to people from Kerala MOST VIEWED Multiple visas Schengen model Short news Simplification Single visa startup startups technology Tourism Travel logistics travelers
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

മുഖം മാറാൻ കേരളത്തിലെ ആരോഗ്യ മേഖല

19 June 2026

ഇന്ത്യയെ മാറ്റിനിർത്താൻ G7-ന് കഴിയുമോ?

19 June 2026

സിനിമയുടെ വികസനത്തിന് 100 കോടി

19 June 2026

വൻ പ്രഖ്യാപനങ്ങളുമായി റിലയൻസ് വാർഷിക യോഗം

19 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • മുഖം മാറാൻ കേരളത്തിലെ ആരോഗ്യ മേഖല
  • ഇന്ത്യയെ മാറ്റിനിർത്താൻ G7-ന് കഴിയുമോ?
  • സിനിമയുടെ വികസനത്തിന് 100 കോടി
  • വൻ പ്രഖ്യാപനങ്ങളുമായി റിലയൻസ് വാർഷിക യോഗം
  • വ്യവസായങ്ങൾക്ക്  ഭൂമി കണ്ടെത്തും

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • മുഖം മാറാൻ കേരളത്തിലെ ആരോഗ്യ മേഖല
  • ഇന്ത്യയെ മാറ്റിനിർത്താൻ G7-ന് കഴിയുമോ?
  • സിനിമയുടെ വികസനത്തിന് 100 കോടി
  • വൻ പ്രഖ്യാപനങ്ങളുമായി റിലയൻസ് വാർഷിക യോഗം
  • വ്യവസായങ്ങൾക്ക്  ഭൂമി കണ്ടെത്തും
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil