കള്ള് ചെത്താനും AI സാങ്കേതിക വിദ്യയുമായി ഇന്ത്യൻ അഗ്രി സ്റ്റാർട്ടപ്പ് രംഗത്ത്. AI സാങ്കേതിക വിദ്യയുടെ സഹായത്തോടെ നാളികേര ടാപ്പിംഗ് ഉപകരണം -Coconut sap tapping-വിപണിയിലെത്തിക്കാനൊരുങ്ങുന്ന അഗ്രിടെക് സ്പെയ്സിലെ ഇന്ത്യൻ ഡീപ്-ടെക് സ്റ്റാർട്ടപ്പായ NAVA ഇന്നോവേഷന്‍ പിന്തുണയുമായി സീഡ് നിക്ഷേപം. ഏഞ്ചൽ നിക്ഷേപകരായ ഹൈക്കോൺ ഇന്ത്യ ലിമിറ്റഡിന്റെ സിഎംഡി ക്രിസ്റ്റോ ജോർജ്ജ്, എൻആർഐ ബിസിനസുകാരനായ മനോജ് വി രാമൻ എന്നിവരിൽ നിന്നുമാണ് NAVA ഇന്നവേഷന്‍ നിക്ഷേപം ലഭിച്ചത്.
തെങ്ങിന്റെ ചുവട്ടിൽ വച്ചിരിക്കുന്ന പാത്രത്തിൽ ദിവസവും കള്ള് ശേഖരിക്കുന്നതിനും, ടാപ്പറുടെ ദൈനംദിന മരം കയറ്റം ഇല്ലാതാക്കുന്നതിനും AI, റോബോട്ടിക്സ്, IoT എന്നിവ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന നാളികേര ടാപ്പിംഗ് യന്ത്രം NAVA ഇന്നൊവേഷൻ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഉൽപ്പാദനക്ഷമത വർധിപ്പിക്കാനും നാളികേര കർഷകരെ വലിയ തോതിൽ നാളികേര സ്രവവും മൂല്യവർദ്ധിത ഉൽപന്നങ്ങളും ഉത്പാദിപ്പിക്കാനും അതുവഴി കാർഷിക സമ്പദ്വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനും ഈ നവീകരണം ലക്ഷ്യമിടുന്നു.
ലോകമെമ്പാടുമുള്ള വിപണിയുടെ ഏകദേശം 90% പ്രതിനിധീകരിക്കുന്ന 28 രാജ്യങ്ങളിൽ Coconut sap tapping യന്ത്രത്തിന് ബിസിനസ്സ് യൂട്ടിലിറ്റി പേറ്റന്റും നേടിയിട്ടുണ്ട്. ഈ സീഡ് സ്റ്റേജ് നിക്ഷേപത്തിലൂടെ, അടുത്ത 6-9 മാസത്തിനുള്ളിൽ ലോകമെമ്പാടുമുള്ള വിപണിയിൽ ടാപ്പിംഗ് ഉപകരണം എത്തിക്കാൻ NAVA ലക്ഷ്യമിടുന്നു .
പ്രതിദിനം 300-ഓ അതിലധികമോ കേരവൃക്ഷങ്ങൾ ടാപ്പുചെയ്യാൻ ഈ ഉപകരണം ഒരു ടാപ്പറെ സഹായിക്കുന്നു. ടാപ്പിംഗിന് അനുയോജ്യമായ സമയം കണ്ടെത്താനും മരത്തിന്റെ ആരോഗ്യം നിരീക്ഷിക്കാനും കഴിയുന്ന സെൻസറുകൾ ഈ ഉപകരണത്തിൽ സജ്ജീകരിച്ചിരിക്കുന്നു. ഇത് കർഷകർക്ക് അവരുടെ വിളവ് മെച്ചപ്പെടുത്താനും നാളികേര സ്രവം പാഴായിപ്പോകുന്നത് കുറയ്ക്കാനും സഹായിക്കും.
നവ ഇന്നൊവേഷന്റെ ഓട്ടോമാറ്റിക് സ്രവം ടാപ്പിംഗ് ഉപകരണത്തിന് തെങ്ങ് ടാപ്പിംഗ് വ്യവസായത്തെ കൂടുതൽ ലാഭകരവും സുസ്ഥിരവുമാക്കി മാറ്റും. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് കർഷകരെ സഹായിക്കാൻ കഴിയുന്ന ഒരു സാങ്കേതികവിദ്യയാണ് ഇത്.
നാളികേര സ്രവം ടാപ്പിംഗ് കർഷകർക്ക് പരമ്പരാഗത നാളികേര വിൽപ്പനയേക്കാൾ 8-10 മടങ്ങ് അധിക ലാഭം ഉണ്ടാക്കുന്നു എന്നാണ് കണക്കുകൾ. കൊക്കോ ഷുഗർ, അമിനോസ്, സാപ്പ് വിനാഗിരി തുടങ്ങിയ തേങ്ങാ സ്രവം ഡെറിവേറ്റീവുകളുടെ ആവശ്യം എക്കാലത്തെയും ഉയർന്ന നിലയിലാണ്. എന്നിരുന്നാലും വിദഗ്ദ്ധരായ ടാപ്പർമാരുടെ കടുത്ത ക്ഷാമം കാരണം ടാപ്പിംഗ് വ്യവസായം തകർച്ച നേരിടുന്നു. ഈ പ്രതിസന്ധികൾക്ക് മികച്ച പരിഹാരമാണ് Coconut sap tapping AI ഉപകരണത്തിലൂടെ നവ ഇന്നോവഷൻ കണ്ടെത്തിയിരിക്കുന്നത്.
Indian DeepTech startup in AgriTech ecosystem NAVA Innovation, has secured a Seed investment from angel investors Christo George, CMD of Hykon India Ltd and Manoj V Raman, an NRI Businessman. With this seed stage investment, NAVA hopes to deliver its technological invention, Coconut Sap Tapping device to the worldwide market within the next 6-9 months.