ടെസ്ലയിലൂടെ ഇലോൺ മസ്ക് കണ്ട ഇന്ത്യൻ പ്രവേശന സ്വപ്നങ്ങൾക്ക് റിലയൻസിന്റെ വക കനത്ത ഒരു തിരിച്ചടി. ടെസ്ല ഇന്ത്യയിൽ നിർമിച്ചു വിപണിയിലിറക്കാൻ പദ്ധതിയിട്ടിരുന്ന , EV കൾക്കും, വീടുകൾക്കും ഉപയോഗിക്കാവുന്ന, മൾട്ടി പർപ്പസ് ബാറ്ററി സ്റ്റോറേജ് സാങ്കേതികവിദ്യ ഇന്ത്യയിൽ അഭിമാനത്തോടെ അവതരിപ്പിച്ചിരിക്കുന്നു Reliance.
റിലയൻസ് ഇൻഡസ്ട്രീസ് ബുധനാഴ്ച ഇലക്ട്രിക് വാഹനങ്ങൾക്കായി സ്വാപ്പ് ചെയ്യാവുന്ന മൾട്ടി പർപ്പസ് ബാറ്ററി സ്റ്റോറേജ് സാങ്കേതികവിദ്യയും പ്രദർശിപ്പിച്ചു, ഇത് ഇന്ത്യയുടെ ശുദ്ധമായ ഊർജ്ജ വിനിയോഗത്തിൽ വലിയ മുന്നേറ്റം ഉണ്ടാക്കുന്ന ഒന്ന് തന്നെയാണ്.
റിലയൻസ്, പുനരുപയോഗ ഊർജ എക്സിബിഷനിൽ ഇൻവെർട്ടർ വഴി വീട്ടുപകരണങ്ങൾ പവർ ചെയ്യാനും ഇവികൾക്കായി ഉപയോഗിക്കാ നും, നീക്കം ചെയ്യാവുന്നതും സ്വാപ്പ് ചെയ്യാവുന്നതുമായ -removable and swappable batteries- ബാറ്ററികൾ പ്രദർശിപ്പിച്ചു.
ഒരു വ്യക്തിക്ക് EV മൊബിലിറ്റിക്കും വീട്ടുപകരണങ്ങൾ പവർ ചെയ്യുന്നതിനും ഒരു ബാറ്ററി ഉപയോഗിക്കാമെന്നാണ് സവിശേഷത.
റിലയൻസിന്റെ ബാറ്ററി സ്വാപ്പ് സ്റ്റേഷനുകളിൽ ബാറ്ററികൾ സ്വാപ്പ് ചെയ്യാം അല്ലെങ്കിൽ റൂഫ്ടോപ്പ് സോളാർ പാനലുകൾ ഉപയോഗിച്ച് വീട്ടിൽ തന്നെ റീചാർജ് ചെയ്യാം, ചാർജ് ചെയ്യുന്ന ഊർജം ഗ്രിഡ് വഴി വിൽക്കാനും വഴിയുണ്ട്.
എൽഎഫ്പി കെമിസ്ട്രി അടിസ്ഥാനമാക്കിയുള്ള ബാറ്ററിയാണ് റിലയൻസ് എക്സിബിഷനിൽ പ്രദർശിപ്പിച്ചത്.
ഇത് തന്നെയാണ് ടെസ്ല ഇപ്പോൾ അമേരിക്കയിൽ നടപ്പാക്കാൻ ശ്രമിക്കുന്ന സോളാർ പാനലുകൾ വഴി വൈദ്യുതി സംഭരിച്ചു വയ്ക്കുന്ന ഈ “പവർവാൾ” -Powerwall – ബാറ്ററി സാങ്കേതികവിദ്യ. ഹൂസ്റ്റണിലെയും ഡാളസിലെയും പവർവാൾ ഉപയോക്താക്കൾ, തങ്ങളുടെ അധിക വൈദ്യുതി ടെക്സാസ് ഇലക്ട്രിക് ഗ്രിഡിലേക്ക് തിരികെ വിൽക്കാൻ അടുത്തിടെ തീരുമാനമെടുത്തത് ടെസ്ലയുടെ വലിയ വിജയമായാണ് കണക്കാക്കുന്നത് . അതുവഴി ഇന്ത്യയിലെത്തി ഇവിടെ പവർ വാൾ പ്ലാന്റ് സ്ഥാപിച്ചു കാർഷിക മേഖലയിലും, EV ബാറ്ററി രംഗത്തും വിപണി പിടിച്ചെടുക്കാമെന്ന ടെസ്ലയുടെ മോഹങ്ങൾക്കാണിപ്പോൾ റിലയൻസ് എതിരാളിയായി വന്നിരിക്കുന്നത്.
ക്ലീൻ എനർജി പ്രോജക്ടുകളിലേക്കുള്ള റിലയൻസിന്റെ 10 ബില്യൺ ഡോളറിന്റെ ഗ്രീൻ മുന്നേറ്റത്തിന്റെ ഭാഗമാണ് ബാറ്ററി സ്റ്റോറേജ് സൊല്യൂഷനുകളുടെ വികസനം. 2035 ഓടെ എണ്ണ-രാസ വ്യവസായത്തെ ആശ്രയിക്കുന്നത് വെട്ടിക്കുറയ്ക്കാനും നെറ്റ് സീറോ കാർബൺ ആകാനും കമ്പനി ലക്ഷ്യമിടുന്നു.
2021ലും 2022ലും ഏകദേശം 200 മില്യൺ ഡോളറിന് രണ്ട് ബാറ്ററി കമ്പനികളെ, സോഡിയം അയൺ ബാറ്ററികൾ നിർമ്മിക്കുന്ന യുകെ ആസ്ഥാനമായുള്ള ഫാരാഡിയൻ, ലിഥിയം അയേൺ ഫോസ്ഫേറ്റ് (എൽഎഫ്പി) ബാറ്ററികൾ നിർമ്മിക്കുന്ന ലിഥിയം വെർക്സ് എന്നിവയെ, റിലയൻസ് കമ്പനി ഏറ്റെടുത്തു നിർമാണവുമായി മുന്നോട്ടു പോകുകയായിരുന്നു .
ബിസിനസ്സിനും വ്യക്തിഗത ഉപയോഗത്തിനുമായി ഇഷ്ടാനുസൃതമാക്കാവുന്ന ബാറ്ററികൾ ഇന്റലിജന്റ് സ്വാപ്പ് സ്റ്റേഷനുകൾ, ഇന്റഗ്രേറ്റഡ് ചാർജിംഗ് നെറ്റ്വർക്കുകൾ എന്നിവയിലും പ്രവർത്തിക്കുന്നുണ്ടെന്ന് അവതരണത്തിലൂടെ റിലയൻസ് ഉദ്യോഗസ്ഥർ കാണിച്ചു. റിലയൻസ് ഇവി നിർമ്മാണത്തിലേക്ക് കടക്കാൻ ഉദ്ദേശിക്കുന്നില്ല. എന്നാൽ ഇവി നിർമ്മാതാക്കളുമായി ബാറ്ററി വിതരണത്തിൽ സഹകരിക്കുമെന്ന് അവതരണം വ്യക്തമാക്കുന്നു.
പ്രാദേശിക ബാറ്ററി സെൽ ഉൽപ്പാദനം വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ഇന്ത്യയുടെ 2.4 ബില്യൺ ഡോളറിന്റെ പ്രോഗ്രാമിന് കീഴിൽ 5 ഗിഗാവാട്ട് മണിക്കൂർ (GWh) ബാറ്ററി നിർമ്മാണ സൗകര്യം സ്ഥാപിക്കുന്നതിന് റിലയൻസ് കഴിഞ്ഞ വർഷം ഒരു ഇൻസെന്റീവ് നേടി.
Reliance ഇതിനായുള്ള ഫാക്ടറി 2026 ഓടെ സ്ഥാപിക്കുകയും ബാറ്ററികളും കണ്ടെയ്നറൈസ്ഡ് എനർജി സ്റ്റോറേജ് സൊല്യൂഷനുകളും നിർമ്മിക്കുകയും ചെയ്യും.
പ്രധാന നഗരങ്ങളിലെ മലിനീകരണം കുറയ്ക്കുന്നതിനും അതിന്റെ വിശാലമായ കാലാവസ്ഥാ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുമുള്ള ഇന്ത്യയുടെ തന്ത്രത്തിന്റെ കേന്ദ്രമാണ് ക്ലീൻ ഓട്ടോ ടെക്നോളജി. ബാറ്ററികൾ ഇറക്കുമതി ചെയ്യുന്നതിനാൽ അവയുടെ ഉയർന്ന വിലയും ചാർജിംഗ് ഇൻഫ്രാസ്ട്രക്ചറിന്റെ അഭാവവുമാണ് നിലവിൽ ഇന്ത്യയിലെ മൊത്തം വാഹന വിൽപ്പനയുടെ വലുതല്ലാത്ത ഒരു ഭാഗം ഇലക്ട്രിക് വാഹനങ്ങൾ കാഴ്ച വയ്ക്കുന്നത്.