ഇന്ത്യക്കാര്‍ ഫോണ്‍പേയും (Phonepe) ഗൂഗിള്‍ പേയും (Google pay) ഉപയോഗിച്ചാല്‍ ബാങ്കുകള്‍ക്ക് കോടികള്‍ ഉണ്ടാക്കാന്‍ പറ്റുമോ? പറ്റും, ഇന്ത്യയില്‍ നടക്കുന്ന പണരഹിത (Cashless) ട്രാന്സാക്ഷനില് ബാങ്കുകളുണ്ടാക്കുന്നത് കോടികളാണ്. അതും ഒന്നും രണ്ടുമല്ല 53 ലക്ഷം കോടി രൂപയാണ് ഒറ്റ വർഷം കൊണ്ട് ബാങ്കുകള്‍ അക്കൗണ്ടിലാക്കിയത്. ഇത് എങ്ങനെയെന്നല്ലേ? പണരഹിത ഇടപാടുകള്‍ തിരഞ്ഞെടുക്കുന്നവരില്‍ നിന്ന് പ്രത്യേക തുക വാങ്ങാതിരുന്നിട്ടും പേയ്മെന്റ് റെവന്യൂവിന്റെ കാര്യത്തില്‍ ജപ്പാനെ കവച്ചുവെക്കാനും ഇന്ത്യയ്ക്കായി.
ചായക്കട മുതൽ
ചായക്കട മുതല്‍ ഹൈപ്പര്‍ മാര്‍ക്കറ്റ് വരെ രാജ്യത്തിന്റെ മുക്കിലും മൂലയിലും പണമില്ലാ ഇടപാടുകളുടെ കാലമാണ്. കൈയില്‍ ഫോണുള്ള ആരും ഇപ്പോള്‍ പോക്കറ്റില്‍ പണം കരുതാറില്ല. ഉപഭോക്താക്കള്‍ കൈയില്‍ പണമെടുക്കുന്നത് നിര്‍ത്തിയതോടെ കച്ചവടക്കാരും മാറി. പണമിടപാടിന് ക്യൂആര്‍ കോഡ് സ്കാന്‍ ചെയ്യുന്നത് ഇപ്പോള്‍ പതിവ് കാഴ്ച മാത്രമായി. കഴിഞ്ഞ വര്‍ഷം രാജ്യത്ത് നടന്ന 620 ബില്യണ്‍ ട്രാന്‍സാക്ഷനുകളില്‍ അഞ്ചിലൊന്ന് ഓണ്‍ലൈനായാണ് നടന്നത്. കഴിഞ്ഞ ഓഗസ്റ്റില്‍ ഇന്ത്യയില്‍ 10 ബില്യണിന്റെ പണരഹിത ഇടപാടുകള്‍ നടന്നെന്നാണ് കണക്ക്. എല്ലാം ഓണ്‍ലൈന്‍ ട്രാന്‍സാക്ഷനുകള്‍. ഇത്തരം ഇടപാടുകള്‍ക്ക് അധിക സമയത്തും വേറെ ചാര്‍ജ് നല്‍കേണ്ടതില്ല.
കഴിഞ്ഞ മാര്‍ച്ച് മുതല്‍ വ്യത്യസ്ത പ്ലാറ്റ് ഫോമുകളില്‍ ക്വിക് റെസ്പോണ്‍സ് കോഡ് (quick-response code) ഉപയോഗിച്ച് 2,000 രൂപയ്ക്ക് മുകളില്‍ പണമിടപാടുകള്‍ നടത്തുന്നവരില്‍ നിന്ന് 1.1% ഫീസ് ഈടാക്കുന്നുണ്ട്. ഈ തുക കച്ചവടക്കാരുടെ ക്യൂ ആര് കോഡ് പ്രോവൈഡര്ക്കാണ് (QR code provider) ലഭിക്കുക. ആമസോണിന്റെ (Amazon) ഫോണ്പേയ്ക്കോ, ആല്‍ഫബെറ്റിന്റെ (Alphabet) ഗൂഗിള്‍ പേയ്ക്കോ ആണ് ഈ തുക ലഭിക്കുക. അതേസയമയം ഇത്തരം ആപ്പുകള്‍ ഉപയോഗിച്ച് വ്യക്തികള്‍ക്ക് തുക അയക്കുന്നതിന് അധിക തുക നല്‍കേണ്ടതില്ല. ഇത്തരം ഇടപാടുകള്‍ക്ക് ഫീസ് ഈടാക്കാതിരുന്നിട്ട് പോലും കഴിഞ്ഞ വര്‍ഷം ഇന്ത്യയുടെ പേയ്മെന്റ് റെവന്യൂ 53 ലക്ഷം കോടി രൂപയായിരുന്നു. ചൈനയും യു.എസും ജപ്പാനും ബ്രസീലും മാത്രമാണ് പേയ്മെന്റ് റെവന്യൂവില്‍ ഇന്ത്യയുടെ മുന്നിലുള്ളത്.
രാജ്യത്തിന് പുറത്തേക്കും
ഓണ്‍ലൈന്‍ ഇടപാടുകളിലുണ്ടായ വര്‍ധന ഇന്ത്യയില്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗത്തിലും പ്രതിഫലിച്ചു. കഴിഞ്ഞ വര്‍ഷത്തോടെ ഓണ്‍ലൈന്‍ പേയ്മെന്റിന് ക്രെഡിറ്റ് കാര്‍ഡ് ലിങ്ക് ചെയ്യാനുള്ള സൗകര്യമേര്‍പ്പെടുത്തി. നിലവില്‍ റൂപേ (RuPay) നെറ്റ് വര്‍ക്കിലുള്ള കാര്‍ഡുകള്‍ക്ക് മാത്രമാണ് ഈ സൗകര്യം.
തുടക്കത്തില്‍ തങ്ങളുടെ ആപ്പുകള്‍ക്ക് വിനയാകുമെന്ന് കരുതി ബാങ്കുകള്‍ ഷെയേർഡ് നെറ്റ് വര്‍ക്കുകളോട് താത്പര്യം കാണിച്ചിരുന്നില്ല. ലോകത്തെ നാലാമത്തെ പേയ്മെന്റ് റെവന്യൂ പൂളായി ഇന്ത്യ മാറിയതോടെ ബാങ്കുകള്‍ക്കും നേട്ടമുണ്ടാക്കാന്‍ സാധിച്ചു. കഴിഞ്ഞ വര്‍ഷം 38% റെവന്യൂ വളര്‍ച്ചയുണ്ടാക്കാനും ബാങ്കുകള്‍ക്ക് സാധിച്ചു. ഇത് തുടക്കം മാത്രമാണെന്നാണ് വിലയിരുത്തല്‍. കാര്‍ഡുകളുടെ ഫീസ്, ക്രെഡിറ്റ് ലൈനിന്റെ ഇന്ററസ്റ്റ് ഇന്‍കം എന്നിവയില്‍ നിന്നും ബാങ്കുകള്‍ക്ക് വരുമാനം ഉണ്ടാക്കാന്‍ പറ്റും.
നാഷണല്‍ കോര്പ്പറേഷന് ഓഫ് ഇന്ത്യ (National corporation of India) ഇന്‍സ്റ്റന്റ് പേയ്മെന്റ് സൗകര്യം ആഗോളത്തലത്തിലേക്ക് കൊണ്ടുവരുന്നതോടെ ഇന്ത്യക്കാര്‍ക്ക് എവിടെ നിന്നും ഓണ്‍ലൈന്‍ പേയ്മെന്റ് സാധിക്കും. ഇത് കൂടുതൽ അവസരങ്ങളാകും ബാങ്കുകൾക്ക് തുറന്നിടുക.
In India, one of the highly populated nations, the audio confirmation of a digital sound box has replaced the conventional cash registers on more than 6 billion different instances in just one month. More specifically, the country has generated more than 10 billion cashless transactions in August when you include instances of consumers paying one another instead of retailers. Majority of them were free, quick, and available online.