വലിയ ഉച്ചപ്പാടും ബഹളവുമൊക്കെയായിട്ടായിരുന്നു ത്രെഡ്സ് (Threads) വന്നത്. മെറ്റ (Meta)യുടെ ഏറ്റവും പുതിയ സോഷ്യല്‍ മീഡിയ ആപ്പിന് പക്ഷേ തുടക്കത്തില്‍ കിട്ടിയ സ്വീകരണം അങ്ങനെ അങ്ങ് നിലനിര്‍ത്താന്‍ കുറച്ച് ബുദ്ധിമുട്ടേണ്ടി വന്നു. ത്രെഡ്സ് അവതരിപ്പിച്ചപ്പോള്‍ ഉണ്ടായ തള്ളിക്കയറ്റം പിന്നീട് ഉണ്ടായിട്ടില്ലെന്ന് കണക്കുകള്‍ പറയുന്നു. എന്നാല്‍ പുത്തന്‍ ഫീച്ചറുകള്‍ ഇടയ്ക്കിടെ അവതരിപ്പിച്ച് ആളുകളുടെ ഇഷ്ടം തിരിച്ച് പിടിക്കാനുള്ള ശ്രമത്തിലാണ് ത്രെഡ്സ്.
ഡയറക്ട് മെസേജ് ഫീച്ചറും സേര്‍ച്ച്, വെബ് സൗകര്യങ്ങളും ത്രെഡ്സില്‍ വരുത്താനുള്ള നീക്കം ഇതേ ഇഷ്ടത്തിന് വേണ്ടിയായിരുന്നു. ഇപ്പോള്‍ ഇതാ മറ്റൊരു ഫീച്ചര്‍ കൂടി ത്രെഡ്സില്‍ പ്രതീക്ഷിക്കാമെന്ന് മെറ്റ സൂചന നല്കുന്നു. ട്രെന്‍ഡിങ് ടോപ്പിക്സ് ഫീച്ചര്‍ (Trending Topics feature) ത്രെഡ്സില്‍ ഇനി വരാന്‍ പോകുന്നത്. മെറ്റയുടെ ജീവനക്കാരന് അറിയാതെ സ്ക്രീന്‍ ഷോട്ട് പോസ്റ്റ് ചെയ്തപ്പോഴാണ് പുതിയ ഫീച്ചര്‍ വരുന്ന കാര്യം പുറത്തറിയുന്നത്.
Xന് ബദലാകുകയല്ല ത്രെഡ്സിന്റെ ലക്ഷ്യമെന്ന് ഇന്‍സ്റ്റാഗ്രാം (Instagram) മേധാവി അദം മൊസെറി (Adam Mosseri) മുമ്പ് പറഞ്ഞിരുന്നു. എക്സിലേത് പോലെ വാര്‍ത്തകള്‍, രാഷ്ട്രീയം എന്നിവ ത്രെഡ്സില്‍ കിട്ടില്ല എന്നത് ഉപയോക്താക്കളെ നിരാശരാക്കി. ജൂലൈയില്‍ ലോഞ്ച് ചെയ്തത് മുതല്‍ ട്രെന്‍ഡിങ് ടോപ്പിക്സ് ഫീച്ചര്‍ ത്രെഡ്സില്‍ വേണമെന്ന് ഉപഭോക്താക്കള്‍ ആവശ്യപ്പെട്ടിരുന്നു. അതാണ് ഇപ്പോള്‍ യാഥാര്‍ഥ്യമാകുന്നത്.
Meta, the parent company of social media giant Facebook, appears to be gearing up to introduce a Trending Topics feature in its Threads app. This exciting development comes to light after a Meta employee accidentally shared a screenshot showcasing this upcoming addition. Since its launch in July, Threads users have been eagerly anticipating the inclusion of Trending Topics, a feature that could transform the app’s role in the social media landscape.
Channel IAM Malyalam ഇപ്പോൾ വാട്ട്സ്ആപ്പ് ചാനലുകളിൽ ലഭ്യമാണ്, ലിങ്കിൽ ക്ലിക്കുചെയ്ത് ഇന്നുതന്നെ സബ്സ്ക്രൈബ് ചെയ്യൂ, ഏറ്റവും പുതിയ സ്റ്റാർട്ടപ്പ്- സംരംഭകത്വ-ടെക്നോളജി വാർത്തകൾ അപ്ഡേറ്റ് ചെയ്യുക!” സബ്സ്ക്രൈബ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക!
https://whatsapp.com/channel/0029Va5Cisv77qVQ26ImKU3X