![](https://channeliam.com/wp-content/uploads/2023/10/WhatsApp-Image-2023-10-07-at-2.40.59-PM.jpg)
അബുദാബി ഇൻവെസ്റ്റ്മെന്റ് അതോറിറ്റിയുടെ (ADIA) പൂർണ്ണ ഉടമസ്ഥതയിലുള്ള നിക്ഷേപ ഉപസ്ഥാപനം എഡിഐഎ പ്രൈവറ്റ് ഇക്വിറ്റീസ് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനമായ റിലയൻസ് റീട്ടെയിൽ വെഞ്ച്വേഴ്സ് ലിമിറ്റഡിൽ (RRVL) 4,966.80 കോടി രൂപ നിക്ഷേപിക്കുമെന്ന് പ്രഖ്യാപിച്ചു. ഈ നിക്ഷേപത്തോടെ ആർആർവിഎല്ലിന്റെ പ്രീ-മണി ഇക്വിറ്റി മൂല്യം 8.381 ലക്ഷം കോടി രൂപയിലേക്കുയരും എന്നാണ് ADAIയുടെ കണക്ക്കൂട്ടൽ. അതുവഴി ഇക്വിറ്റി മൂല്യത്തിൽ രാജ്യത്തെ മികച്ച നാല് കമ്പനികളിൽ ഒന്നായി ആർആർവിഎല്ലിനെ മാറ്റും. എഡിഐഎയുടെ ഈ നിക്ഷേപത്തിലൂടെ ആർആർവിഎല്ലിലെ 0.59% ഉടമസ്ഥത എഡിഐഎയുടെ സ്വന്തമാകും.
![](https://channeliam.com/wp-content/uploads/2023/10/Reliance-Mukesh-Ambani-India-1.jpg)
റിലയൻസ് റീട്ടെയിൽ വെഞ്ച്വേഴ്സ് ലിമിറ്റഡിലെ നിക്ഷേപകർ എന്ന നിലയിൽ അബുദാബി ഇൻവെസ്റ്റ്മെന്റ് അതോറിറ്റിയുമായുള്ള ബന്ധം കൂടുതൽ ആഴത്തിലാക്കുന്നതിൽ സന്തോഷമുണ്ടെന്ന് റിലയൻസ് റീട്ടെയിൽ വെഞ്ച്വേഴ്സ് ലിമിറ്റഡിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ ഇഷ മുകേഷ് അംബാനി പറഞ്ഞു. ഈ നിക്ഷേപം, ഇന്ത്യൻ സമ്പദ്വ്യവസ്ഥയിലും ബിസിനസ്സ് തന്ത്രത്തിലും നിർവ്വഹണ ശേഷിയിലും റിലയൻസിലുള്ള വിശ്വാസത്തിന്റെ തെളിവാണെന്ന് ഇഷ വ്യക്തമാക്കി.
![](https://channeliam.com/wp-content/uploads/2023/10/ADIA.jfif_.jpg)
അഭൂതപൂർവമായ വേഗതയിൽ വികസിച്ചുകൊണ്ടിരിക്കുന്ന ഒരു വിപണിയിൽ റിലയൻസ് റീട്ടെയിൽ ശക്തമായ വളർച്ച പ്രകടമാക്കിയിട്ടുണ്ടെന്ന് എഡിഐഎ പ്രൈവറ്റ് ഇക്വിറ്റീസ് ഡിപ്പാർട്ട്മെന്റ് എക്സിക്യൂട്ടീവ് ഡയറക്ടർ ഹമദ് ഷാവൻ അൽദാഹേരി പറഞ്ഞു.