22 വയസ്സിന് മുന്നേ എൻട്രപ്രണർ ആയ ആളാണോ നിങ്ങൾ?
ആണെങ്കിൽ ഒരു സന്തോഷ വാർത്ത, നിങ്ങൾക്ക് വേണ്ടിയാണ് സെറോദ (Zerodha) കോഫൗണ്ടർ നിഖിൽ കമ്മത്ത് (Nikhil Kamath) ഡബ്ല്യു.ടി.എഫ്. (WTF) ഫണ്ടിങ് തുടങ്ങിയിരിക്കുന്നത്. ഫാഷൻ, ലൈഫ് സ്റ്റൈൽ, ബ്യൂട്ടി, ഹോം മേഖലയിൽ പ്രവർത്തിക്കുന്ന യുവസംരംഭകരെ പിന്തുണയ്ക്കാനാണ് നിഖിൽ കമ്മത്ത് ലക്ഷ്യമിടുന്നത്. യുവസംരംഭകരെ പിന്തുണയ്ക്കാൻ ഫണ്ടിംഗിന്റെ കൂട്ടത്തിൽ മെന്റർഷിപ്പ് പ്രോഗ്രാമുകളുമുണ്ട്.
കമ്മത്തും മെൻസ ബ്രാൻഡിന്റെ (Mensa Brand) ആനന്ദ് നാരായണൻ (Anand Narayanan), കണ്ടന്റ് ക്രിയേറ്റർ ആയ രാജ് ഷമാനി (Raj Shamani), ഫ്യൂച്ചർ ഗ്രൂപ്പിന്റെ (Future Group) കിഷോർ ബിയാനി (Kishore Biyani) എന്നിവരും മെന്റർഷിപ്പ് പ്രോഗ്രാമുകളിൽ പങ്കെടുക്കും.
80 ലക്ഷം രൂപയുടെ ഫണ്ടിംഗാണ് ഡബ്ല്യു.ടി.എഫ്. ഉദ്ദേശിക്കുന്നത്. ഫണ്ടിങ്ങിനായി ഉടനെ അപേക്ഷ ക്ഷണിക്കുമെന്നും അപേക്ഷിക്കുന്ന കമ്പനികളിൽ നിന്ന് തിരഞ്ഞെടുത്തവരുമായി നിഖിൽ കമ്മത്ത് കൂടിക്കാഴ്ച നടത്തും.
സെപ്റ്റോ പ്രചോദനം
നിഖിൽ കമ്മത്തിന്റെ പോഡ്കാസ്റ്റിങ് പരിപാടിയായ ‘ഡബ്ല്യു.ടി.എഫ്. വിത്ത് നിഖിൽ കമ്മത്തി’ലാണ് യുവസംരംഭകർക്കായി ഫണ്ടിംഗ് തുടങ്ങുന്ന കാര്യം വെളിപ്പെടുത്തിയത്.
ഗ്രോസറി ഡെലിവറി പ്ലാറ്റ് ഫോമായ സെപ്റ്റോ (Zepto)യുടെ ആദിത് പലേച്ച (Aadit Palecha), കൈവല്യ വോഹ്റ (Kaivalya Vohra) എന്നിവരുടെ സംരംഭക കഥയാണ് ഇത്തരമൊരു തീരുമാനത്തിന് പ്രചോദനമെന്ന് കമ്മത്ത് പോഡ്കാസ്റ്റിൽ പറഞ്ഞു. സാധാരണ പോഡ്കാസ്റ്റിങ് പരിപാടിയുടെ എല്ലാ എപ്പിസോഡിലും ജീവകാരുണ്യ പ്രവർത്തനങ്ങളാണ് നടത്താറുള്ളതെന്നും ഇത്തവണ അത് വ്യത്യസ്തമായ രീതിയിൽ ചെയ്യുകയാണെന്നും കമ്മത്ത്. മറ്റ് ഫണ്ടിംഗ് ലഭിച്ചിട്ടില്ലാത്ത യുവസംരംഭങ്ങൾക്കായിരിക്കും ഡബ്ല്യു.ടി.എഫിൽ അവസരം.
Zerodha co-founder Nikhil Kamath has launched a funding and mentorship programme, WTF Fund, for entrepreneurs under the age of 22. The fund aims to back young entrepreneurs working in the beauty, home, fashion and lifestyle segments.