ദീപാവലി പ്രമാണിച്ച് കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ഉത്സവബത്ത പ്രഖ്യാപിച്ചു. ഗ്രൂപ്പ് സി, നോൺ ഗസറ്റഡ് ഗ്രൂപ്പ് ബി ജീവനക്കാർക്ക് ആനുകൂല്യം ലഭിക്കും. കേന്ദ്ര സായുധ-പാരമിലിറ്ററി സേനാംഗങ്ങളും ഉൾപ്പെടും. കേന്ദ്ര സർക്കാർ ജീവനക്കാർക്ക് 2022-23ലെ ആഡ് ഹോക്ക് ബോണസ് (ad hoc bonuses) പരിധി 7,000 രൂപയായി നിശ്ചയിച്ചിട്ടുണ്ട്.
30 ദിവസത്തെ വേതനത്തിന് തുല്യമായ ആഡ് ഹോക്ക് ബോണസാണ് ഗ്രൂപ്പ് സി, നോൺ ഗസറ്റഡ് ഗ്രൂപ്പ് ബി ജീവനക്കാർക്ക് ലഭിക്കുകയെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം അറിയിച്ചു.
ആർക്കൊക്കെ, എങ്ങനെ
കേന്ദ്ര സർക്കാർ നിഷ്കർഷിക്കുന്ന യോഗ്യതകളുള്ളവർക്കായിരിക്കും ആഡ് ഹോക്ക് ബോണസ് ലഭിക്കുക. 2023 മാർച്ച് 31ന് ജോലിയിൽ പ്രവേശിച്ചവർക്കാണ് ബോണസിന് അർഹത. ജോലിയിൽ തുടർച്ചയായി ആറുമാസം പൂർത്തിയാക്കിയിരിക്കണം. ആഴ്ചയിൽ ആറു ദിവസവും വർഷത്തിൽ 240 ദിവസവും ജോലി ചെയ്ത കാഷ്വൽ തൊഴിലാളികൾക്കും ബോണസിന് അർഹതയുണ്ട്. ജോലിയിൽ മൂന്ന് വർഷം പൂർത്തിയായിരിക്കണമെന്ന് മാത്രം. മറ്റേതെങ്കിലും പ്രൊഡക്ടിവിട്ടി ലിങ്ക്ഡ് ബോണസ് ലഭിക്കുന്നവർക്ക് ആഡ് ഹോക്ക് ബോണസിന് അർഹതയുണ്ടായിരിക്കില്ല.
ശരാശരി വേതനം (emolument), ദിവസവേതനം, കാൽക്കുലേഷൻ സീലിംഗ് ഇവയിൽ ഏതാണോ കുറവ് അതായിരിക്കും ആഡ് ഹോക്ക് ബോണസ് കണക്ക് കൂട്ടാൻ ഉപയോഗിക്കുക. ഒരുവർഷത്തെ ശരാശരി വേതനം 30.4 (ഒരുമാസത്തിലെ ശരാശരി ദിവസത്തിന്റെ കണക്ക്) എന്ന സംഖ്യ വെച്ച് വീതിച്ച് കിട്ടുന്ന തുകയായിരിക്കും ഒരു ദിവസത്തെ നോൺ പിഎൽബി. എത്ര ദിവസത്തെ ബോണസാണ് ലഭിക്കുക എന്നറിഞ്ഞാൽ എളുപ്പത്തിൽ മൊത്ത സംഖ്യ കണക്ക് കൂട്ടാം.
ഇനി 1,200 രൂപയിൽ കുറവാണ് യഥാർഥ വേതനമെങ്കിൽ യഥാർഥ മാസവേതനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ആഡ് ഹോക്ക് കണക്കാക്കുക. ബോണസിനുള്ള തുക ബന്ധപ്പെട്ട വകുപ്പുകളും മന്ത്രാലയവുമാണ് നൽകേണ്ടത്.
In a move to spread festive cheer ahead of Diwali, the Narendra Modi-led government has given its approval for bonuses to Group C and non-gazetted Group B rank officials, which also includes paramilitary forces. The Ministry of Finance has specified the maximum limit for computing non-productivity linked bonuses (ad hoc bonuses) for central government employees at ₹7,000 for the fiscal year 2022-23.