ദുബായിൽ പോയാൽ ഇനി ഒഴുകുന്ന പൊലീസ് സ്റ്റേഷൻ കാണാം. ദുബായിലെ ആദ്യത്തെ ഒഴുകുന്ന സ്മാർട്ട് പൊലീസ് സ്റ്റേഷൻ വരാൻ പോകുന്നത് വേൾഡ് ഐലൻഡിലാണ്.
ഈ വർഷം തന്നെ ഒഴുകുന്ന പൊലീസ് സ്റ്റേഷൻ പ്രവർത്തന സജ്ജമാകുമെന്ന് Gitex ടെക്ക് ഷോയിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറഞ്ഞു. മനുഷ്യ ഇടപെടലുകളില്ലാത്ത ഒഴുകുന്ന സ്മാർട്ട് പൊലീസ് സ്റ്റേഷൻ അധികം വൈകാതെ ദുബായിൽ പ്രവർത്തനം ആരംഭിക്കുമെന്ന് ദുബായി പൊലീസ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ലഫ്.
റാഷിദ് മൊഹമ്മദ് അൽ ഹൽ അറിയിച്ചു. ദുബായിൽ ഹാർട്ട് ഓഫ് യൂറോപ്പ് നിർമിച്ച ക്ലെൻഡെയ്സ്റ്റ് ഗ്രൂപ്പുമായി (Kleindienst Group) ചേർന്നാണ് ഒഴുകുന്ന പൊലീസ് സ്റ്റേഷൻ പണിയുന്നത്.
ഒഴുകുന്ന പൊലീസ് സ്റ്റേഷൻ
ദുബായിലെ മറ്റ് സ്മാർട്ട് പൊലീസ് സ്റ്റേഷനുകളിൽ കിട്ടുന്ന എല്ലാം സൗകര്യങ്ങളിലും ഒഴുകുന്ന പൊലീസ് സ്റ്റേഷനിലും പ്രതീക്ഷിക്കാം.
ട്രാഫിക്, ക്രിമിനൽ, കമ്യൂണിറ്റി സേവനങ്ങൾ എല്ലാം ഓൺലൈൻ ആയിരിക്കും. സർട്ടിഫിക്കറ്റുകളും പെർമിറ്റുകളും നൽകുന്നതും ഓൺലൈൻ വഴിയായിരിക്കും.
യുഎഇയിലുള്ളവർക്ക് പൊലീസ് സ്റ്റേഷനിൽ ഇടപാടുകൾക്ക് എമിറേറ്റ്സ് ഐഡി (Emirates ID) ഉപയോഗിക്കാം.
സന്ദർശകർ പാസ് പോർട്ടാണ് ഇടപാടുകൾക്ക് ഉപയോഗിക്കേണ്ടത്. അതിനായി ദുബായിൽ പ്രത്യേക കേന്ദ്രങ്ങൾ പ്രവർത്തിക്കും. 24 മണിക്കൂർ പ്രവർത്തക്കുന്ന ഡ്യൂട്ടി ഓഫീസറോട് സംസാരിക്കാൻ ക്യാമറ സംവിധാനുമുണ്ട്. ദുബായി എഐ സാങ്കേതിക വിദ്യയിലേക്ക് മാറുന്നതിന്റെ അടുത്ത പടിയാണ് ഒഴുകുന്ന സ്മാർട്ട് പൊലീസ് സ്റ്റേഷൻ.
പുതിയ പൊലീസ് സ്റ്റേഷന്റെ വരവോടെ ദ്വീപിലെ ജനങ്ങൾക്ക് ദുബായി പൊലീസിന്റെ സേവനങ്ങൾ മെച്ചപ്പെട്ട രീതിയിൽ ലഭിക്കും. ഏഴ് ഭാഷകളിൽ 33 സബ് സർവീസുകളും പ്രതീക്ഷിക്കാം. ബോട്ടും മറ്റും പാർക്ക് ചെയ്യാനുള്ള സൗകര്യവും ഇവിടെയുണ്ട്.
Dubai Police will soon launch a smart floating police station off World Islands, it was revealed at the Gitex tech show in Dubai. Lieutenant Rashid Mohammed Al Hall, administrative officer at Dubai Police, said the floating station will provide services without human intervention. More details about the project will be announced soon.