നിർമ്മിത ബുദ്ധി (AI), ഇലക്ട്രിക് വെഹിക്കിൾ (EV) എന്നിവയിൽ നിക്ഷേപത്തിനൊരുങ്ങി പേടിഎം (Paytm) ഫൗണ്ടറും സിഇഒയുമായ വിജയ് ശേഖർ ശർമ (Vijay Shekhar Sharma). ഇതിനായി 30 കോടി രൂപയാണ് ‘വിസിസി ഇൻവെസ്റ്റ്മെന്റ് ഫണ്ടായി’ വിജയ് നീക്കിവെക്കുന്നത്. സെബിയുടെ അംഗീകാരമുള്ള കാറ്റഗറി II ആൾട്ടർനേറ്റ് ഇൻവെസ്റ്റ്മെന്റ് ഫണ്ടാണിത്. കാറ്റഗറി II ആൾട്ടർനേറ്റ് ഇൻവെസ്റ്റ്മെന്റ് ഫണ്ടിൽ 20 കോടി നീക്കിവെക്കാനാണ് വ്യവസ്ഥയുള്ളത്.
പുറമേ ഗ്രീൻ ഷൂ ഓപ്ഷൻ വഴി 10 കോടി കൂടി നീക്കിവെക്കും. ഫണ്ട് സ്പോൺസർ ചെയ്യുന്നത് പ്രധാനമായും വിജയിയുടെ നിയന്ത്രണത്തിലുള്ള വിഎസ്എസ് ഇൻവെസ്റ്റ്കോ പ്രൈവറ്റ് ലിമിറ്റഡാണ് (VSS Investco Private Limited). മറ്റു നിക്ഷേപകരും ഫണ്ടിംഗിൽ പങ്കെടുക്കും.
ഇന്ത്യൻ സ്റ്റാർട്ടപ്പുകൾക്ക്
ഇന്ത്യയിലെ നിർമ്മിത ബുദ്ധി, ഇലക്ട്രിക്ക് മേഖലയുമായി ബന്ധപ്പെട്ട സ്റ്റാർട്ടപ്പുകളെയാണ് ഫണ്ടിംഗ് ലക്ഷ്യംവെക്കുന്നത്. വിദേശ ഉപഭോക്താക്കൾക്കും ബിസിനസിനും വേണ്ടി പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പുകൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കില്ല.
ലോകത്തിലെ തന്നെ ഏറ്റവും മികച്ച എൻട്രപ്രണർമാർ ഇന്ത്യയിലെ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിൽ ഉണ്ടെന്ന്, ഫണ്ടിംഗ് വിവരം പ്രഖ്യാപിച്ച് കൊണ്ട് വിജയ് പറഞ്ഞു. എഐ, നൂതന സാങ്കേതിക വിദ്യ എന്നിവയുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പുകളുടെ സാധ്യത കണ്ടെത്തണം. ഇന്ത്യയിലെ യുവ സ്റ്റാർട്ടപ്പുകളെ പിന്തുണയ്ക്കുകയാണ് ഫണ്ടിംഗിലൂടെ ലക്ഷ്യം വെക്കുന്നത്.
ഇതിന് മുമ്പും നിരവധി സ്റ്റാർട്ടപ്പുകൾക്ക് വിജയിയുടെ പിന്തുണ ലഭിച്ചിട്ടുണ്ട്. ബി2ബി ടെക്, കൺസ്യൂമർ മേഖലകളിലെ സ്റ്റാർട്ടപ്പുകൾക്ക് വിജയ് ഫണ്ടിംഗ് നൽകിയിട്ടുണ്ട്. ഒല ഇലക്ട്രിക് (Ola Electric), ഗോക്വീ (GoQii), ട്രീബോ ഹോട്ടൽസ് (Treebo Hotels), ജോഷ് ടാക്സ് (Josh Talks), കെഡബ്ല്യുഎച്ച് ബൈക്ക്സ് (KWH Bikes), ലീവറേജ് എജ്യു (LeverageEdu), കാവ സ്പെയ്സ് (KAWA Space), ദാൽചീനി (Daalchini) എന്നിവ അവയിൽ ഉൾപ്പെടും. വിജയയും സീഡ് ഫണ്ടിന്റെ ശൈലേഷ് വിക്രം സിങ്ങും (Shailesh Vickram Singh) 2018ൽ 150 മില്യൺ ഡോളറിന്റെ മാസ് ഫണ്ട് ലോഞ്ച് ചെയ്തിരുന്നു. ഭക്ഷണം, കൃഷി, വായു-ജല മലിനീകരണം, ഊർജം, റീസൈക്കിൾ എന്നീ മേഖലകളുമായി ബന്ധപ്പെട്ട സ്റ്റാർട്ടപ്പുകളെ സഹായിക്കാനായിരുന്നു ഇത്.
Vijay Shekhar Sharma, the founder and CEO of Paytm, a prominent digital payments and financial services platform in India, has recently unveiled the ‘VSS Investments Fund,’ with an initial investment of ₹30 crore. This fund aims to support Indian startups working in the fields of artificial intelligence (AI) and electric vehicles (EV). In this article, we delve into the specifics of this exciting development and its potential impact on the Indian tech ecosystem.