ജിമ്മി ടാറ്റ! എന്താ ഇങ്ങനെ?
ഈയിടെ ഇളയ സഹോദരനെക്കുറിച്ച് രത്തൻ ടാറ്റ ഇൻസ്റ്റയിൽ ഷെയറുചെയ്യുകയുണ്ടായി. മറ്റൊരു അത്ഭുതമാണ് രത്തൻ ടാറ്റയുടെ ഇളയ സഹോദരൻ ജിമ്മി ടാറ്റ. അത് സന്തോഷമുള്ള കാലമായിരുന്നു! എന്ന അടിക്കുറിപ്പോടെ രത്തൻടാറ്റ പോസ്റ്റ് ചെയ്ത പഴയ ഫോട്ടോ ലക്ഷക്കണക്കിന് ആളുകളാണ് കണ്ടതും ഷെയറ് ചെയ്തതും. അറിയുന്തോറും ആദരവ് കൂടുന്ന രത്തൻ ടാറ്റയുടെ ഇളയ അനിയൻ ജിമ്മി, രത്തനേക്കാൾ ലളിത ജീവിതമാണ് നയിക്കുന്നത് എന്ന് പറയുമ്പോൾ ഊഹിക്കാമല്ലോ?
ജീവിതം ഊ 2BHK അപ്പാർട്ട്മെന്റിൽ
ജിമ്മി കഴിയുന്നത് മുംബൈ കൊളാബയിലെ ഒരു അപ്പാർട്ട്മെന്റിൽ ആറാം നിലിയിൽ 2 BHK യിലാണ്. Tata Sons ഉൾപ്പെടെ വിവിധ ടാറ്റ സ്ഥാപനങ്ങളിൽ ജിമ്മിക്ക് ഓഹരിയുണ്ട്. TCS, Tata Motors, Tata Steel, Tata Chemicals, Indian Hotels, Tata Power തുടങ്ങിയ വൻകിട കോർപ്പറേറ്റുകളിൽ വലിയ ഓഹരിയുള്ള മനുഷ്യനാണ് ബിസിനസ് താൽപര്യം പാടെ ഉപേക്ഷിച്ച് കൊളാബയിലെ ഈ രണ്ട് ബെഡ്റൂം അപ്പാർട്ട്മെന്റിൽ സാധാരണക്കാരനായി കഴിയുന്നത്. ജിമ്മി ടാറ്റ മൊബൈൽ ഉപയോഗിക്കാറില്ല, ടിവി കാണാറില്ല.
സെക്രട്ടറിയെയോ സഹായിയേയോ വെച്ചിട്ടില്ല. കേവലം രാവിലത്തെ പത്രവാർത്ത മാത്രമാണ് ലോകവുമായുള്ള അദ്ദേഹത്തിന്റെ ബന്ധം. ബാച്ചിലറാണ്. വീട്ടിൽ സന്ദർശകരെ പ്രോത്സാഹിപ്പിക്കാറില്ല. വല്ലപ്പോഴും മാത്രം പുറത്ത് ഇറങ്ങും. മികച്ച സ്ഖ്വാഷ് കളിക്കാരനാണ്.
ലളിത ജീവിതത്തിന് പ്രേരണ എന്താകാം?
വിവാഹ ജീവിതത്തിന്റേയും ബിസിനസ് ജീവിതത്തിന്റേയും ആരവവും ആർഭാടവും ഉപേക്ഷിച്ച് തീർത്തും ലളിതമായി ജീവിക്കാൻ ഈ കോടീശ്വരനെ പ്രേരിപ്പിക്കുന്നത് എന്താകാം. കാശിനും പ്രശസ്തിക്കും അപ്പുറമുള്ള പരമമായ ആനന്ദം. നേടുന്നതിനേക്കാൾ കൊടുക്കുന്നത് കൊണ്ട് ഉണ്ടാകുന്ന സന്തോഷം. ആർഭാടത്തേക്കാൾ ആമോദം കണ്ടെത്തുന്നവർ! എന്ത് കൊണ്ടാകും രത്തൻ ടാറ്റയും ജിമ്മി ടാറ്റയും ഒക്കെ ജീവിതം കൊണ്ട് ഇങ്ങനെ വിസ്മയിപ്പിക്കുന്നത്?
Ratan Tata recently shared a nostalgic post on Instagram about his younger brother, Jimmy Tata, highlighting his simple lifestyle despite holding significant stakes in Tata companies