കൊച്ചിയിൽ അടിത്തറ വികസിപ്പിക്കാൻ അമേരിക്കൻ കമ്പനിയായ പിക്വൽ ഇൻക് (Piqual Inc). കൊച്ചിയിൽ കമ്പനി കൂടുതൽ വിപുലീകരിക്കുമ്പോൾ തൊഴിലവസരങ്ങളും തുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
യു.എസ്. ആസ്ഥാനമായി പ്രവർത്തിക്കുന്ന പിക്വൽ ഇൻക് ഇൻസൈഡ് സെയിൽസ് സർവീസിന്റെ തലവനായി ജിം പീറ്ററിനെ നിയമിച്ചിരുന്നു. ജിം പീറ്റർ ആയിരിക്കും കൊച്ചിയിൽ പിക്വലിന്റെ വിപുലീകരണത്തിന് മേൽ നോട്ടം വഹിക്കുക. കമ്പനിയുടെ കൊച്ചിയിലെ ടീം വികസനവും ജിമ്മിന്റെ നേതൃത്വത്തിലായിരിക്കും. ടീമിലേക്ക് കൂടുതൽ ആളുകളെ എടുക്കുമെന്ന് സൂചനയുണ്ടെങ്കിലും എത്ര തൊഴിലവസരങ്ങൾ തുറക്കുമെന്ന് വ്യക്തമല്ല.
നൽകുന്നത് ഡിജിറ്റൽ സേവനങ്ങൾ
എഐയെ ഉപയോഗപ്പെടുത്തുന്ന ബി2ബി ലീഡ് ജനറേഷൻ പ്ലാറ്റ് ഫോമാണ് പിക്വൽ. ഉപഭോക്താക്കൾക്ക് വരുമാന വർധനവ്, ഉയർന്ന ബ്രാൻഡുകളെ കുറിച്ചുള്ള ഓർമപ്പെടുത്തൽ തുടങ്ങിയ ഡിജിറ്റൽ സേവനങ്ങളാണ് പിക്വൽ നൽകുന്നത്. പിക്വലിന്റെ പേരിന് പിന്നിൽ പിക്വന്റ്, ഡിജിറ്റൽ എന്നീ വാക്കുകളാണ്. മാതൃസ്ഥാപനമായ ന്യൂവിയോ വെഞ്ചേഴ്സുമായി ചേർന്നാണ് പിക്വൽ കൊച്ചിയിൽ വിപുലമാകുന്നത്.