ദേശീയ ഹൈവേസ് അതോറിറ്റിയുടെ കീഴിലുള്ള ദേശീയ ഹൈവേസ് ഇൻഫ്രാ ട്രസ്റ്റ് (NHIT) കടം, ഓഹരി ഇനത്തിൽ 9,000 കോടി സമാഹരിക്കാൻ തീരുമാനം. ദീപാവലി ആഘോഷങ്ങൾക്ക് ശേഷം 9,000 കോടി കണ്ടെത്താനാണ് തീരുമാനം.’ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ട്രസ്റ്റ്സിന്റെ’ ഭാഗമായമാണ് ഫണ്ട് കണ്ടെത്തുക.
മൂന്നാം റൗണ്ട് ഫണ്ട് റൈസിംഗിലൂടെ 250 കിലോമീറ്റർ ദൈർഘ്യത്തിൽ 6 ഹൈവേ റോഡുകൾ നിർമിക്കാനുള്ള തുക കണ്ടെത്തും. രാജ്യത്തിനകത്തും പുറത്തുമുള്ള നിക്ഷേപകരെ പങ്കെടുപ്പിച്ചായിരിക്കും ഫണ്ട് റൈസിങ്. ദീപാവലിക്ക് ശേഷം മൂന്നാംഘട്ട ഫണ്ട് റൈസിംഗ് ആരംഭിക്കുമെന്ന് എൻഎച്ച്ഐടി മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടിവുമായ സുരേഷ് ഗോയൽ പറഞ്ഞു.
എൻസിഡികളുടെ വിൽപ്പനയും ബാങ്ക് വായ്പകളും കടത്തിന്റെ ഇനത്തിൽ ഉൾപ്പെടും.
8% തിരിച്ചടവ് ഉറപ്പാക്കി കൊണ്ട് ചില്ലറ നിക്ഷേപകർക്ക് കഴിഞ്ഞ വർഷത്തെ 1,500 കോടിക്ക് സമാനമായി എൻസിഡിയും അവതരിപ്പിച്ചിട്ടുണ്ട്. ആസ്തി പണമാക്കലിന്റെ ഭാഗമായി 5,000-6,000 കോടി രൂപ കണ്ടെത്താൻ NHIT കഴിഞ്ഞ മാർച്ചിൽ പദ്ധതിയിട്ടിരുന്നു. ഈ തുക 635 കിലോമീറ്റർ ദൈർഘ്യമുള്ള 6 ഹൈവേ നിർമാണത്തിന് നീക്കിവെക്കാനാണ് തീരുമാനം. ഈ ഹൈവേകളിൽ നിന്ന് വാർഷിക വരുമാനമായി 400 കോടി രൂപ നേടാനാകുമെന്നാണ് കണക്കു കൂട്ടൂന്നത്.
റോഡിൽ നിന്ന് വരുമാനം കണ്ടെത്താൻ
നിലവിൽ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ട്രസ്റ്റ് നിക്ഷേപത്തിന് ചില്ലറ നിക്ഷേപകരെ ക്ഷണിക്കാൻ സാധ്യതയില്ലെന്ന് ഹൈവേ അതോറിറ്റിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നു. റോഡ് പ്രൊജക്ടിൽ നിന്ന് നിശ്ചിത വരുമാനം ലഭിച്ച് തുടങ്ങുന്ന ഘട്ടത്തിലായിരിക്കും ചില്ലറ നിക്ഷേപകർക്ക് നിക്ഷേപത്തിനുള്ള അവസരം തുറക്കുക. രാജ്യത്തിനകത്തും പുറത്തുമുള്ള 130ഓളം നിക്ഷേപകർക്ക് പുറമേ പുതിയ നിക്ഷേപകരും ഫണ്ട് റൈസിംഗിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
2021 ഒക്ടോബറിലാണ് എൻഎച്ച്എഐ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ട്രസ്റ്റ് ആരംഭിക്കുന്നത്. റോഡ് ആസ്തികൾ പണമാക്കുന്നതിന്റെ ഭാഗമായി 5,100 കോടി നേടാനാണ് സർക്കാർ പദ്ധതി തുടങ്ങുന്നത്. രാജസ്ഥാൻ, ഗുജറാത്ത്, തെലുങ്കാന, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ റോഡുകളുടെ ടോൾ ആസ്തി ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റമെന്റ് ട്രസ്റ്റ് നേടുകയും ചെയ്തു. ഇതുവരെ 10,000-11,000 കോടി വരെ നേട്ടമുണ്ടാക്കാൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ട്രസ്റ്റിന് സാധിച്ചിട്ടുണ്ട്. 8,000 കോടിയോളം രൂപയുടെ വ്യാവസായിക മൂല്യവും ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ട്രസ്റ്റിനുണ്ട്.
The National Highways Infra Trust (NHIT), the investment trust sponsored by the National Highways Authority of India, plans to raise as much as INR 9000 crore through a mix of debt and equity.